തിരുവനന്തപുരം:ഈ വർഷത്തെ കേരളാ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് സ്വദേശി ഷാഫിൽ മഹീൻ ഒന്നാം സ്ഥാനം നേടി.കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നാം റാങ്കും നേടി.ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ സ്വന്തമാക്കി.ഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷാ എഴുതിയവരുടെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
പയ്യന്നൂർ:വാടക കെട്ടിടത്തിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയും തേപ്പ് ജോലിക്കാരനുമായ അർജുൻ സിംഗ് ആണ് അറസ്റ്റിലായത്.സഹോദരനോടൊപ്പം രാമന്തളിയിലെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.ടെറസിൽ എട്ടു ഗ്രോബാഗുകളിലായാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.മൂന്നു മാസം പ്രായമായവയാണ് ചെടികൾ.
ടാങ്കര്‍ മറിഞ്ഞു; 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി
മെട്രോ ആദ്യദിന കളക്ഷൻ 20 ലക്ഷം
ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം
സോഹ്‌ന:ഡൽഹിയിൽ ഓടുന്ന കാറിൽ യുവതിയെ കൂട്ട ബലാത്സഗത്തിനിരയാക്കി.ഗുരുഗ്രാമിലെ സോഹ്‌ന റോഡിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തശേഷം അക്രമിസംഗം നോയിഡക്കടുത്തു വെച്ച് യുവതിയെ കാറിൽ നിന്നും പുറത്തേക്കു തള്ളിയിടുകയായിരുന്നു.ഗ്രേറ്റർ നോയിഡയിലെ കസ്‌ന പോലീസ് സ്റ്റേഷന് സമീപമാണ് യുവതിയെ കണ്ടെത്തിയത്.യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
തെരുവ് നായ്ക്കളുടെ കടിയേറ്റു
മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡ് വരുന്നു
ന്യൂഡൽഹി:രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഏർപെടുത്താനായുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധാവർചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.മുതിർന്ന പൗരന്മാരുടെ എല്ലാവിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും.വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കാർഡ് ഉപകരിക്കും.വാർധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച ബി.പി.എൽ കാർഡുടമകൾക്ക് സഹായ ഉപകരണങ്ങളും സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതി ‘രാഷ്ട്രീയ വയോശ്രീ യോജന’ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി:ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.മംഗള എക്‌സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു
സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു
സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു.കന്നഡ നടനും സംവിധായകനും നിർമാതാവുമായ ഹുച്ച വെങ്കട് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചനയോടു വെങ്കട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.രചന വെങ്കട്ടിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ വിഷമത്തിൽ വെങ്കട് ഫിനോയിൽ കുടിക്കുകയായിരുന്നു.താൻ മരിക്കുകയാണെന്നു വെങ്കട് രചനക്ക് എസ് എം എസ് അയച്ചതായും വാർത്തകളുണ്ട്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു
ബീഹാർ:പട്നയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു.ബിഹാറിലെ കാഖിസരായ് ജില്ലയിലായിരുന്നു സംഭവം.സന്തോഷ് യാദവ്,മൃത്യുഞ്ജയ് യാദവ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.പിന്നീട് ആറുപേർ കൂടി പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.അക്രമികൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കയറ്റിയശേഷം പിന്നെയും പീഡിപ്പിച്ചു.പിന്നീട് തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു.അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ട നാട്ടുകാരാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്.എന്നാൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് മതിയായ ചികിത്സ നല്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല എന്നും പരാതിയുണ്ട്.പെൺകുട്ടിയുടെ കാലിലും രഹസ്യഭാഗങ്ങളിലുമെല്ലാം മാരകമായ മുറിവേറ്റിട്ടുണ്ട്.തുടയെല്ലിനു പൊട്ടലുണ്ട്.പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.