ന്യൂയോർക്: 2050ല്‍ എത്തുമ്പോള്‍ ലോക ജനസംഖ്യ 980 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും.ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഉള്ളത്.ഇപ്പോള്‍ ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള ചൈനയെ ഇന്ത്യ മറികടക്കും. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയായിരിക്കും ജനസംഖ്യയില്‍ ഒന്നാമന്‍.മൂന്നാമതുള്ള അമേരിക്കയെ നിലവില്‍ ഏഴാമതുള്ള നൈജീരിയ മറികടക്കും.ഓരോ വര്‍ഷവും 83കോടി ജനസംഖ്യാ വര്‍ധനവാണ് ലോകത്തുണ്ടാകുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ 2050 ആകുമ്പോഴേയ്ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളായിരിക്കും ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഉണ്ടാകുക.
ബാങ്ക് പാസ്സ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കണമെന്നു ആർ.ബി.ഐ
ന്യൂഡൽഹി:ബാങ്ക് പാസ്സ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ആർ.ബി.ഐ നിർദ്ദശം.ഓരോ ഇടപാടുകളും എ.ടി.എം ചാർജ് അടക്കമുള്ളവ പാസ്സ്‌ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ആർ.ബി.ഐ യുടെ പുതിയ സർക്കുലറിൽ പറയുന്നത്.ഏതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും പാസ്സ്‌ബുക്കിൽ ഉൾപ്പെടുത്തണം.കൂടാതെ അക്കൗണ്ട് ഉടമ ബാങ്കിൽ നിന്നും വായ്പ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും പാസ്സ്ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കണം.ഇതിനൊപ്പം വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന ചാർജും രേഖപ്പെടുത്തിയിരിക്കണം.ചെക്‌ബുക് ലഭിക്കുന്നതിനുള്ള ചാർജുകൾ,എസ്.എം.എസ്,എ.ടി.എം സേവനങ്ങൾക്ക് ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണം.പൊതുമേഖലാ ബാങ്കുകൾ,സ്വകാര്യ ബാങ്കുകൾ,വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് നിർദ്ദേശം.
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വെമ്പായത് വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു.വെണ്മണി സ്വദേശിയായ ജെറിൻ(13) ആണ് മരിച്ചത്.കെ.എസ്.ആർ.ടി.സി ബസും ജെറിനടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവറായ ബിനു(34),ഏലിയാമ്മ(70),സുജ(45) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ തിരുവനന്തപുരം medical കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻഡോറിൽ ആശുപത്രിയിൽ ഓക്സിജൻ നിലച്ചു 17 മരണം
മധ്യപ്രദേശ്:ഇൻഡോറിലെ പ്രശസ്തമായ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേര് മരിച്ചു.പുലർച്ചെ മൂന്നു മണിക്കും നാലുമണിക്കും ഇടയിൽ ആശുപത്രിയിലെ കേന്ദ്രികൃത ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതാണ് ദുരന്തത്തിന് കാരണം.14 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടു. എന്നാൽ വലിയ ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഓക്സിജൻ വിതരണത്തിൽ തകരാറുണ്ടായിട്ടില്ലെന്നും ആശുപത്രി ഡിവിഷണൽ കമ്മിഷണർ സഞ്ജയ് ദുബെയുടെ ന്യായീകരണം.1400 കിടക്കകളുള്ള ആശുപത്രിയിൽ ദിവസേന 10 മുതൽ 20 വരെ മരണങ്ങൾ ഉണ്ടാകുന്നതു സാധാരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു.
ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും
ഗുരുവായൂരിൽ അമ്മമാർക്ക് താമസിക്കാൻ വീടൊരുങ്ങി
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ചെമ്പനോടായിലെ കർഷകന്റെ ആത്മഹത്യയെ തുടർന്നാണ് നടപടി.വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു
ന്യൂഡൽഹി:എട്ടു വയസ്സിൽ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പുതുതായി നൽകുന്ന പാസ്സ്പോർട്ടുകളിൽ ഹിന്ദി,ഇംഗ്ലീഷ്എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.പാസ്സ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് മാത്രമാണ്.1967 ഇൽ നിലവിൽ വന്ന പാസ്പോര്ട്ട് ആക്ടിന് 50 വയസ്സ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം പെരുകുന്നു
കാസറഗോഡ്: മേൽപ്പറമ്പിൽ ഇന്ന് രാവിലെ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ഒരാഴചകുളളിൽ സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ ഉണ്ടായി. റോഡ് നിർമ്മാണം പൂർത്തികരിക്കാത്തതും റോഡിന് ഇരുവശങ്ങളിലും നല്ല രീതിയിലുള്ള ഓട നിർമ്മാണം നടത്താത്തതും ആണ് പലപ്പോഴും അപകടകാരണമാകുന്നത്.
Photography by siraj paravanadukkam
ഏതാനും ദിവസങ്ങളിൽ തുടർന്നു വരുന്ന അപകട പരമ്പരകളിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് രാവിലെ ഉണ്ടായ കാറപടകം. രണ്ടു ദിവസം മുൻപ് ഉദുമ ഓവർ ബ്രിഡ്ജിന് സമീപം ജീപ്പ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നൽകുകയായിരുന്നു. പാലക്കുന്ന് ടെലിഫോൺ എക്സചേഞ്ചിന് മുന്നിൽ ലോറി അപകടത്തിൽ പെട്ടതും നാളുകൾക്ക് മുൻപ് മാത്രം. വേഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി.
ചെമ്പനോട് വില്ലജ് ഓഫീസിൽ റെയ്‌ഡ്
പേരാമ്പ്ര:കർഷകൻ ആത്മഹത്യാ ചെയ്ത കോഴിക്കോട് ചെമ്പനോടെ വില്ലജ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്.വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് റെയ്‌ഡ്.ഓഫീസിലെ ഫയലുകൾ സീൽ ചെയ്തു.ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.