കൊച്ചി: മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങളും പരിസരശുചിത്വവും ഊര്‍ജിതമാക്കിയില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് മേയ് 16-ന് പുറത്തുവിട്ട പുതിയ കണക്കുകളും വ്യക്തമാക്കുന്നു. എച്ച് 1 എന്‍ 1 പനിക്ക് പുറമെ, വിവിധ പകര്‍ച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. 3401 പേര്‍ക്കാണ് ഈ വര്‍ഷംമാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടായിരത്തോളം പേരും തിരുവനന്തപുരം ജില്ലയിലാണ്. ശുചിത്വബോധം ഉണര്‍ത്തുകയും കൊതുകിനെതിരെയും ജല, പരിസ്ഥിതി മലിനീകരണത്തിനെതിരെയും ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ സാധിക്കു.
ചെന്നൈയിൽ മലയാളി മാധ്യമ പ്രവർത്തകൻ മുങ്ങിമരിച്ചു; മരിച്ചത് ന്യൂസ് ടുഡേ ലേഖകന്‍
ചെന്നൈ: ചെന്നൈയില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്. ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായിരുന്നു. ഡല്‍ഹിയിലും ചെന്നൈയിലും ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈ കെ കെ നഗറിനടുത്ത് കാശിതിയേറ്ററിന് സമീപം അഡയാര്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോണ്ടിച്ചേരി സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായ സ്മിതയാണ് ഭാര്യ.
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി; കനത്ത സുരക്ഷാ നിർദേശം.
കൊച്ചി:അടുത്തിടെ ഉദ്ഘാടനം നടക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണി കത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ് അസോസിയേന്റെ പേരിലാണ് കത്ത് വന്നത്. ഉദ്ഘാടന വേദിയിലും മെട്രോ യാര്‍ഡിലും സ്റ്റേഷനുകളിലും ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് കത്തിലുണ്ടായിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്റലിജന്‍ല് ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്. കാക്കനാട് സിവില്‍ സിവില്‍ സ്റ്റേഷന്‍ റോഡിലെ ഓഫീസിന്റെ അഡ്രസിലാണ് ഭീഷണിക്കത്ത് എത്തിയത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതല്‍ ഒരാഴ്ച ഡ്രൈഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണിത്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. പനി പടരുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് ഡ്രൈഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 25ന് കാലവര്‍ഷം എത്തുമെന്ന വര്‍ത്തകള്‍ കൂടി മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍. അതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ വകുപ്പ് തലത്തില്‍ നല്‍കിക്കഴിഞ്ഞു. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.
തനിക്കെതിരെ കേസെടുത്തത് ജനശ്രദ്ധ തിരിക്കാന്‍ :കുമ്മനം
കണ്ണൂര്‍: കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. ബിജെപിയെ തകര്‍ക്കണമെന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടെന്ന് കുമ്മനം പറഞ്ഞു. കുമ്മനം പോസ്റ്റ് ചെയ്തതത് വ്യാജവീഡിയോ ആണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിന്മേല്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കാന്‍ പോലീസിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ബിജു വധകേസ് : മുഖ്യപ്രതി 17 കേസുകളിലെ പ്രതി
പയ്യന്നൂർ: കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കക്കാമ്പാറ നടുവിലെ പുരയിൽ റിനീഷ് 17 കേസുകളിലെ പ്രതി. ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലാണ് റിനീഷ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
രാമന്തളി കക്കമ്പാറ പ്രദേശത്തു രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ പ്രതികളുടെ ജീവനുതന്നെ ഭീഷണി ഉണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
പച്ചക്കറിവിത്ത് വിതരണം ചെയ്തു
തേർത്തല്ലി : ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിലേക്കായി ചിറ്റടി വാർഡ് എ ഡി എസിന്റെയും തടിക്കടവ് സർവീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ചിറ്റടി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. വാർഡ് മെമ്പർ ടി ചന്ദ്രമതിഅധ്യക്ഷത വഹിച്ചു.
കുയിലൂരിൽ വീണ്ടും പുലി ബൈക്ക് യാത്രികനെ ആക്രമിക്കാൻ ശ്രമിച്ചെന്ന്
ശ്രീകണ്ഠപുരം: പടിയൂർ കുയിലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. പടിയൂർ-പൂവം റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികനായ ബിജുവാണ് പുലിയെ കണ്ടതെന്ന് പറയുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ പുലി ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞു ഇരിക്കൂർ എസ് ഐ കെ വി വി മഹേഷിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വിലകുറയ്ക്കാതെ തളിപ്പറമ്പിൽ ഡീസൽ വിൽപ്പന
തളിപ്പറമ്പ: വിലകുറച്ചിട്ടും കൂടിയ വിലയ്ക്ക് ഡീസൽ വിറ്റതായി പരാതി. സംസ്ഥാന പാതയിൽ മന്നയിലെ എൻ എഫ്ഫ്യുവൽസ് എന്ന പമ്പിൽ ഇന്നലെ രാവിലെ മുതൽ ഡീസൽ അടിക്കാനെത്തിയവരിൽ നിന്നും കൂടിയ വിലയായ ഈടാക്കിയതായാണ് പരാതി. ഇതേപ്പറ്റി പരാതിപ്പെട്ടവരോട് ഞങ്ങൾക്ക് വിലകുറയ്ക്കാൻ നിർദേശം ലഭിച്ചില്ലെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈൽ ഫോൺ ക്യാമെറയിൽ പകർത്തി ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ഉള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടർന്ന് തളിപ്പറമ്പ പോലീസ് പമ്പിലെത്തി അന്വേഷിച്ചപ്പോൾ കമ്പ്യൂട്ടർ തകരാറാണെന്നാണ് മറുപടി ലഭിച്ചത്. വില കൂട്ടി വിറ്റാൽ പമ്പ് പൂട്ടിക്കുമെന്ന് പോലീസ് കർശന നിലപാട് എടുത്തപ്പോഴാണ് വില കുറക്കാൻ തയ്യാറായത്. കൂടുതലായി ഈടാക്കിയ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകളിൽ ചിലർ തളിപ്പറമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചക്ക മഹോത്സവം സംഘടിപ്പിച്ചു
ചെറുപുഴ: കോഴിച്ചാൽ ജെ സി എയുടെ നേതൃത്വത്തിൽ സംഘടിപ്പ്പിച്ച ചക്ക മഹോത്സവം കോഴിച്ചാൽ സെന്റ് സെബാസ്റ്റിയൻസ് ഓഡിറ്റോറിയത്തിൽ ദിലീപ് ടി ജോസഫ് ഉത്ഘാടനം ചെയ്തു. കോഴിച്ചാലിലുള്ള വനിതകൾ ഉണ്ടാക്കിയ ചക്ക കൊണ്ടുള്ള ഉത്പന്നങ്ങളാണ് മഹോത്സവത്തിലുണ്ടായിരുന്നത്. വിവിധയിനം പ്ലാവിൻ തൈകളും വിതരണം ചെയ്തു.