തനിക്കു നീതി കിട്ടില്ലെന്ന് ഉറപ്പായി ;കുമ്മനം

keralanews kummanam rajasekharan (2)

കോഴിക്കോട്: രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിന് ശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ തനിക്ക് നീതി കിട്ടില്ലെന്ന് ഉറപ്പായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ്കല്‍പിച്ച് കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍. എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ലെന്നും കുമ്മനം ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനും, അതിലേക്ക് സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ്.

ഇരകളുടെ വേദന പങ്കുവെയ്ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. സദുദ്ദേശത്തോടെ ഞാന്‍ചെയ്ത പ്രവര്‍ത്തിയെ മുഖ്യമന്ത്രി നിയമസഭയില്‍ തെറ്റായി വ്യാഖ്യാനിച്ച് കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ നിയമനം : എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം

keralanews achuthandananbalakrishnapillaiappointmentpeople pardoned

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയ എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അതിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞവരാണ് അതെല്ലാം  വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ ബാലകൃഷ്ണപിള്ളയെ ചെയര്‍മാനാക്കിയിരിക്കുന്നത്.

യുഡിഎഫ് കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തീരുമാനത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ചെന്നിത്തല പറഞ്ഞു.

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി

keralanews action against doctorsa

തിരുവനന്തപുരം: ജോലിയില്‍ പ്രവേശിക്കാതിരുന്ന കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർക്കെതിരെ നടപടി. ജൂനിയര്‍ റെസിഡന്‍റ്, സീനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികളാണ് ആരംഭിച്ചത്.

യമനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാവും.

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

keralanews nil madhav dave union environment minister

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു.അര്‍ബുധ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ ഏറെക്കാലമായി ചികിത്സയിലായിരുന്നു.2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.

കലാഭവൻ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

keralanews kalabhavan mani death cbi enquiry

തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍  വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ വ്യക്തതയില്ലാത്ത നിരവധി ചോദ്യങ്ങളെ തുടര്‍ന്നാണ്‌ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാൽ മരണത്തിൽ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. മണിയുടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. കേസിൽ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും വരും ദിവസങ്ങളിൽ സിബിഐ സംഘം വീണ്ടും ചോദ്യം ചെയ്യും. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു.

ഷീ പാഡ്….സ്‌കൂളുകളിലേക്ക്

keralanews she pad higher secondary schools

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും നിര്‍ബന്ധമാക്കി. ഈ മാസം 31ന് മുമ്പ് സ്‌കൂളുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രവും മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാത്ത സ്‌കൂളുകള്‍ എത്രയും വേഗം അവ സജ്ജമാക്കണമെന്ന് പ്ലസ് ടു സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍

keralanews pakistan does not accept icj s jurisdiction

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരനും മുന്‍ നാവികസേന ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന പാകിസ്താന്റെ വാദവും കോടതി തള്ളിയിരുന്നു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും ഇന്ത്യ യഥാര്‍ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.

റേഷന്‍ കാര്‍ഡുകള്‍ ഇനി നാലു നിറങ്ങളില്‍

keralanews colourful ration card

കാക്കനാട്: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് നാലു നിറങ്ങളില്‍. നിലവില്‍ നീല, പിങ്ക് നിറങ്ങള്‍ മാത്രമാണുള്ളത്. വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ക്കൂടി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഇറങ്ങും. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പിങ്ക് റേഷന്‍ കാര്‍ഡ്. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കു നീല, എ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മഞ്ഞ. മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുകളും ലഭിക്കും. ഇതുകൂടാതെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളില്‍ നിത്യരോഗികളും അവശരും ഉണ്ടെങ്കില്‍ അവര്‍ക്കു ചികിത്സാ സൗകര്യം ലഭിക്കുന്നതിനു പ്രത്യേകം സീല്‍ പതിച്ച കാര്‍ഡുകളും നല്‍കും.

വയനാട്ടിൽ ഇന്ന് ഹര്‍ത്താല്‍

keralanews wayanad hartal today

സുല്‍ത്താന്‍ബത്തേരി: റെയില്‍വേക്കായി കൈകോര്‍ത്ത് വയനാടന്‍ ജനത.വയനാടിന്റെ റയിൽസ്വപ്നങ്ങൾ  നഷ്ടപ്പെടുമെന്നുറപ്പായതോടെ യു.ഡി.എഫും എന്‍.ഡി.എ.യും വ്യാഴാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. വനത്തിലൂടെയുള്ള പാതയ്ക്ക് കര്‍ണാടകം എതിരാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ താത്പര്യം കാണിക്കുന്ന മൈസൂരു-തലശ്ശേരി പാതയും വനത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. സര്‍വേയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയുടെ ആദ്യ ഗഡുവായ രണ്ടുകോടിരൂപ മാസങ്ങളായിട്ടും കൈമാറാത്തതിനെത്തുടര്‍ന്നാണ് പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ ഡി.എം.ആര്‍.സി. തീരുമാനിച്ചത്.

കുടുംബശ്രീ ഇനി ‘കുടുംബ’ ശ്രീ

keralanews kudumba sree

തൃശൂർ : കുടുംബശ്രീയ്ക്ക് ഇനി കുടുംബമായി തന്നെ  പോകാം. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കുടുംബശ്രീയിൽ അംഗങ്ങളാകാം. നിലവിൽ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീക്ക് മാത്രമാണ് അംഗത്വം.  അതുകൊണ്ടുതന്നെ പലർക്കും ഈ സംവിധാനത്തിൽ അവസരം നഷ്ട്ടമാകുന്നുണ്ട്. ഇതിന് പരിഹാരമായി വിവിധ സംഘങ്ങളായി മാറുകയാണ് കുടുംബശ്രീ. പ്രായമായവർ, യുവതികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ കൂട്ടായ്മകൾ ഉൾപ്പെടുന്ന രീതിയിലേക്ക് കുടുംബശ്രീ മാറും. സംസ്ഥാനത്ത 2,77,175 അയൽക്കൂട്ടങ്ങളിലായി 43 ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.