പത്തനംതിട്ട : ചില ഉദ്യോഗസ്ഥരുടെ തെറ്റായ തെറ്റായ പെരുമാറ്റം മൂലം സിവില്‍ സര്‍വീസിന് ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല പ്രവര്‍ത്തനം നടത്തുന്നവരാണ്. എന്നാല്‍ ചുരുക്കം ചില ഉദ്യോഗസ്ഥരുടെ തെറ്റായ പെരുമാറ്റം മൂലം സിവില്‍ സര്‍വീസിന് ചീത്തപ്പേരുണ്ടാകുന്നു. മുഖ്യമന്ത്രി പറഞ്ഞു. സംതൃപ്തമായ സിവില്‍ സര്‍വീസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ഭാഗത്ത് നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഭരണപരിഷ്‌കരണം നടപ്പാക്കുന്നത്. ജീവനക്കാര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കും. എന്നാല്‍ വഴിവിട്ട നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരു വിധത്തിലുള്ള പരിരക്ഷയും നല്‍കില്ല. സര്‍ക്കാര്‍ സര്‍വീസ് പൊതുജനസേവനമാണെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പത്തനാപുരത്ത് മൃതദേഹങ്ങൾ കാണാതാകുന്നു; സംസ്കരിച്ച മൃതദേഹം ചാക്കിൽക്കെട്ടി !!!
പത്തനാപുരം: കുഞ്ഞേലി എന്ന വയോധിക കഴിഞ്ഞ മാസമാണ് മരിച്ചത്. ഉടനെ സംസ്കാരവും കഴിഞ്ഞു. എന്നാൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് മൃതദേഹം എടുത്തുകൊണ്ട് പോയ കാര്യം ശ്രദ്ധിച്ചത്. ഇവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞേലിയുടെ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം പിന്നീട് കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച കെട്ടിടത്തിന് മുകളിൽ ഒരു മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവവുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദുർമാത്രവാദത്തിന്റെ ഭാഗമായാണോ സംസ്കരിച്ച മൃതദേഹങ്ങൾ കാണാതാകുന്നത് എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച കെട്ടിടത്തിന് മുകളിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നു. അത് പുരുഷന്റെ മൃതദേഹമാണെന്നനാണ് പ്രഥമിക പരിശോധനയിൽ തെളിഞ്ഞത്. ഇപ്പോൾ സെമിത്തേരിയിൽ നിന്ന് കടത്തിയ മൃതദേഹം സ്ത്രീയുടേതാണ് . തുടർച്ചയായി ഇത്തരം ദുരൂഹ സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. ആഭിചാര ക്രിയയുടെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം.
തിരുവനന്തപുരത്തെ നന്ദൻകോട്ടെ ഒരു കുടുംബം ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് സാത്താൻ സേവ. നിഗുഢ സംഘങ്ങളായ സാത്താൻ സേവകർ കൊച്ചി കേന്ദ്രീകരിച്ചു നടത്തുന്ന പുതിയ പ്രാർത്ഥനകൾ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ആയിരം കന്യകമാരെ പൂർണ നഗ്നരാക്കി പ്രത്യേക പ്രാർത്ഥന നടത്താനാണ് സാത്താൻ സേവകരുടെ നീക്കമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ രഹസ്യ ദീപിൽ വെച്ച പ്രത്യേക രീതിയിലുള്ള പ്രാർത്ഥന നടത്തുകയാണ് സംഘത്തിന്റെ ലക്‌ഷ്യം. കേരളത്തിലങ്ങോളമിങ്ങോളം സാത്താൻ സേവ സംഘങ്ങൾ സജീവമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നന്ദൻകോട്ട് കൂട്ടക്കൊല നടത്തിയ കേഡൽ ജിൻസൺ പൊലീസിന് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.
സ്കൂൾ പ്രവൃത്തിദിനം 200 ആക്കും
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം സ്കൂൾ പ്രവൃത്തിദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നൽകി. ആഗസ്ത് എട്ട്, സെപ്റ്റംബര്‍ 16, 23, ഒക്ടോബർ 21, ജനുവരി ആറ്, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കി. ഗുണമേന്മാ പരിശോധനാ സമിതിയാണ് ഈ തീരുമാനങ്ങളെടുത്തത്. മുൻ വർഷവും 200 അധ്യയന ദിവസമാണ് ലക്ഷ്യമിട്ടതെങ്കിലും പരമാവധി 172 ദിവസമേ നടന്നുള്ളൂ. അതിൽ തന്നെ പരീക്ഷയും ഉൾപ്പെടും. ഇത് കണക്കിലെടുത്താണ് പരമാവധി അധ്യയന ദിവസം കണ്ടെത്താനുള്ള ശ്രമം.
അധ്യാപകർക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്റർ പരിശീലനമുണ്ടാകും. പ്രവൃത്തിദിവസങ്ങളിൽ പരിശീലനമുണ്ടാകില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ വിവിധ പരിപാടികൾക്കായി കുട്ടികളെ പുറത്തുകൊണ്ടുപോകാൻ രക്ഷിതാക്കളുടെ സഹായം തേടും.
ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്; സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ പേട്ട സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്. യുവതിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് എബ്രഹാം അറിയിച്ചു. മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് ആശുപത്രിയിൽ കഴിയുന്ന സ്വാമി മൊഴി നൽകിയത്.
എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നും ഐജി വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയുടെ മൊഴി പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തുവെന്ന് പേട്ട പൊലീസ് തന്നെയാണ് ആദ്യം അറിയിച്ചത്. എന്നാൽ, ഐജി മനോജ് എബ്രഹാം ഇത് തിരുത്തുകയായിരുന്നു. നേരത്തെ, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നാണ് ആശുപത്രി അധികൃതരോട് സ്വാമി പറഞ്ഞത്.
പൊലീസിന് നൽകിയ മൊഴിയിലാണ് പെൺകുട്ടിക്കെതിരെ സ്വാമി പരാതി ഉന്നയിച്ചത്. അതേസമയം, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാനാണ് അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നാണ് യുവതിയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സ്വാമിയെ, വൈകിട്ടോടെയാണ് അറസ്റ്റു ചെയ്തത്.
ഇന്റര്‍നെറ്റിന്റെ കുതിപ്പിനായി ഇന്ത്യ മൂന്ന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നു
ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി മൂന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറിയതിന് പിന്നാലെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.അടുത്ത 18 മാസങ്ങള്‍ക്കുള്ളിലാണ് ഐഎസ്ആര്‍ഒ മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക.
രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇടുക്കി : രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവൻ നടപടികളും പൂർത്തിയായ ശേഷം അർഹതപ്പെട്ട മറ്റുള്ളവർക്കും പട്ടയം നൽകും. മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കൊപ്പം എന്നും സർക്കാരുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാണ്. കയ്യേറ്റക്കാരെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ പട്ടയവിതരണം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ 5500 പേര്‍ക്കാണ് ആദ്യഘട്ടമായി ഇന്ന് പട്ടയം വിതരണം ചെയ്യുന്നത്. തയ്യാറെടുപ്പുംകൾക്ക് വേഗത ഇല്ലാതിരുന്നതാണ് വിതരണം ചെയ്യുന്ന പട്ടയങ്ങൾ കുറയാൻ കാരണം. അതൊരു കുറവാണെന്ന് സമ്മതിക്കുന്നു. ബാക്കി ഉള്ളവർക്ക് രണ്ട് വർഷത്തിനുള്ളിൽ പട്ടയം ലഭിക്കാനർഹത ഉള്ളവർക്കെല്ലാം നൽകും.
ഇന്ത്യന്‍ ഫുട്ബോൾ താരം സി കെ വിനീതിന് സംസ്ഥാനസര്‍ക്കാര്‍ ജോലി നൽകാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഇന്ത്യന്‍ ഫുട്ബോൾ താരം സി കെ വിനീതിന് സംസ്ഥാനസര്‍ക്കാര്‍ ജോലി നൽകാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിനീതിനെ പിരിച്ചുവിട്ട നടപടി കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രശ്നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇടപെട്ട് ഈ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹാജര്‍ ഇല്ലെന്ന് ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസമാണ് സികെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത്. എന്നാല്‍ ഏജീസിന്റെ നടപടിയെ വിമര്‍ശിച്ച് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ രംഗത്തു വന്നിരുന്നു. ന്നു. സികെ വിനീതിന് ജോലി നല്‍കുമെന്ന് സംസ്ഥാന കായികമന്ത്രി എ സി മൊയ്തീനും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നാളെ കൂടിക്കാഴ്ച നടത്തും
ദില്ലി : ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നാളെ. വൈകീട്ട് നാലുമണിക്ക് കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പി സദാശിവം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളക്ക് ചുട്ടമറുപടി; ജനനേന്ദ്രിയം യുവതി മുറിച്ചു
തിരുവനന്തപുരം: നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളക്ക് ചുട്ടമറുപടിയായി ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.
താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിയ്ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്.
വാനാക്രൈ: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാമെത്തി
ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍.വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. ഫയലുകള്‍ തുറക്കാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുകയാണ് രീതി. ഏതാനും കംപ്യൂട്ടറുകലില്‍ ഫലയുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചതായി യൂറോപോള്‍ ഏജന്‍സിയും അറിയിച്ചു.