വളപട്ടണം: വളപട്ടണത്ത് അഴീക്കൽ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം ലോറി സ്റ്റാന്റിനോട് ചേർന്ന് മാലിന്യം കുമിഞ്ഞു കൂടുന്നു. പഞ്ചായത്ത് ഓഫീസിന്റെയും വളപട്ടണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും മൂക്കിന് താഴെ ആയിട്ടും ഭരണ സമിതിയും ആരോഗ്യ വകുപ്പ് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലത്രേ. പഞ്ചായത്ത് അധികൃതർ തന്നെ ഇവിടെ മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങൾക്ക് പുറമെ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം കൊണ്ട് തള്ളുന്നതും പതിവാക്കിയിട്ടുണ്ട്. അറവു മാലിന്യം തള്ളുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
ലോകത്തെ ക്രൂരതയുടെ പര്യായമായ ഐ എസ് നാമാവശേഷമാകുന്നു
സിറിയ: ഏറെ പൈശാചിക പ്രവർത്തിയിലൂടെ പേടി സ്വപ്നമായിരുന്നു ഐ എസിന് ഇനി ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ല. ഐ എസ് ഇനി സിറിയയിലും ഇറാക്കിലും വേരുറപ്പിക്കുകയില്ല എന്ന് നിസംശയം പറയാം. ഇറാഖിലെയും സിറിയയിലെയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. മനുഷ്യ കവചം രൂപീകരിച്ച് സൈന്യത്തെ തടയാൻ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോവില്ല. കാരണം സൈന്യം അത്രമാത്രം ഐ എസിനെ ഇരു രാജ്യങ്ങളിലും അമർച്ച ചെയ്തിരിക്കുകയാണ്.
സെൻകുമാർ തിരിച്ചെത്തിയേക്കും
തിരുവനന്തപുരം : പോലീസ് തലപ്പത്തു സർക്കാർ വൻ അഴിച്ചുപണി നടത്തുന്നു. ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി ആയി നിയമിച്ചു. ഇതേ തുടർന്ന് ഉണ്ടായ ഒഴിവിൽ എറണാകുളം റേഞ്ച് ഐ ജി പി വിജയന് അധിക ചുമതല നൽകി. ഡി ജി പി ആയി ടി പി സെൻകുമാർ തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പോലീസ് തലപ്പത്തു സർക്കാർ അഴിച്ചുപണി നടത്തുന്നത്.
മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു
കാസർഗോഡ്: മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു. മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ (48)ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘം കടയിൽ കയറി വ്യാപാരിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഒരു സൈനികന്റെ തലയറുത്താൽ 100 പാക് സൈനികരുടെ തലയരാക്കണമെന്ന് ബാബ രാംദേവ്
ന്യൂഡൽഹി: ഇന്ത്യൻ സൈനകർക്കു നേരെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ മടിച്ചു നിൽക്കരുതെന്ന് യോഗ ഗുരു ബാബ രാംദേവ്. നമ്മുടെ ഒരു സൈനികന്റെ തലയറുത്താൽ അവരുടെ 100സൈനികരുടെ തലയറുക്കണമെന്നും ഇക്കാര്യത്തിൽ ഇസ്രയേലിനെ മാതൃകയാക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കടമയിൽ നിന്ന് പിന്നോട്ട് പോകില്ല. മോദിയുടെ രക്തത്തിൽ തന്നെ ദേശ സ്നേഹമുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണ കാലത്ത് വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ മഹാത്മാ ഗാന്ധിയും ചന്ദ്ര ശേഖർ ആസാദും ആവശ്യപ്പെട്ടിരുന്ന കാര്യം രാംദേവ് ചൂണ്ടിക്കാട്ടി.
രാമന്തളി മാലിന്യപ്രശ്‍നം: എസ് വൈ എസ് കലക്ടറേറ്റ് ധർണ നടത്തി
കണ്ണൂർ : ഏഴിമല നാവിക അക്കാദമി മാലിന്യപ്രശ്‍നം രമ്യമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമന്തളി നിവാസികൾ നടത്തുന്ന സമരം രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിസ്സംഗത തുടരുകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും രാജ്യ താൽപ്പര്യത്തിന് ദാനം നൽകിയ രാമന്തളി നിവാസികളുടെജീവൽ പ്രശ്നത്തിൽ അധികാരികൾ എത്രയും വേഗം ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മാണി ‘സഖാവ്’
കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എല്‍ഡിഎഫ് പിന്തുണയോടെ ജയം. ഇതോടെ കെഎം മാണി എല്‍ഡിഎഫിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതു മുന്നണിയില്‍ കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എത്തിയേക്കുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ വ്യക്തമാകുന്നത്.
മോഡി സർക്കാരിന്റെ അമേരിക്കൻ പ്രേമം ആപത്ത്-പിണറായി
കണ്ണൂർ: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സമാന്തര രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോഡി സർക്കാരിന്റെ നീക്കം ആപൽക്കരമാണെന്ന് സി പി എം പോളിറ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്തു ചേരുന്നത്.ഇത് അതീവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
നാവിക അക്കാദമിക്ക് ഏഴിമല വിട്ടുകൊടുത്തത് ഏറ്റവും വലിയ പിഴവ് : ഇ പി ജയരാജൻ
കണ്ണൂർ: നാവിക അക്കാദമിക്ക് ഏഴിമല വിട്ടു കൊടുത്തത് നമുക്ക് പറ്റിയ ഏറ്റവും വലിയ പിശകാണെന്ന് ഇ പി ജയരാജൻ എം എൽ എ.വേണ്ടത്ര ആലോചിക്കാതെയും ദീര്ഘവീക്ഷണമില്ലാതെയും ചെയ്തതിന്റെ പിഴവാണ് ഇന്ന് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടാള ക്യാമ്പായി മാറ്റിയ ഏഴിമല ഏഴിമലയായി നിലനിർത്തിയിരുന്നെങ്കിൽ ഏറ്റവും വലിയ അന്താരാഷ്ട്ര ടുറിസ്റ് കേന്ദ്രമായി മാറുമായിരുന്നു. വികസനം ജനകീയമായിരിക്കണം. അത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം. നേവൽ അക്കാദമി മാലിന്യ പ്രശ്ന പരിഹാരത്തിന് അവിടുത്തെ ജനങ്ങളും ജന പ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ടുമാസമായി തുടരുന്ന സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചില്ല.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപവൽക്കരണ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് കൊണ്ഗ്രെസ്സ് നേതാക്കൾ രംഗത്ത് . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരളാ കൊണ്ഗ്രെസ്സ് എമ്മിന്റെ കൈകോർത്ത സി പി എം സി പി ഐ ക് മറുപടി നല്കിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു. മാണി മര്യാദകളെല്ലാം ലംഘിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.