കൊച്ചി: ബിജെപി സംസ്ഥാന കൗൺസിൽ നേതാവ് വെണ്ണല സജീവനെ ആർ എസ് എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ആർ എസ് എസ് കണ്ണൂർ മുഖ്യ കാര്യവാഹക് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ ആക്രമിച്ചത്.
രണ്ടു ബൈക്കുകളിൽ എത്തിയ ആർ എസ് എസ് ഗുണ്ടാ സംഘം സജീവന്റെ കാലു തല്ലി ഒടിക്കുകയായിരുന്നു. തന്നെ ആക്രമിച്ചത് ജയന്റെ നേതൃത്വത്തിലുള്ള ആർ എസ് എസ് പ്രവർത്തകർ ആണെന്ന് സജീവൻ പാലാരിവട്ടം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ സജീവൻ ഇപ്പോൾ മെഡിക്കൽ സെന്റര് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.