വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ

keralanews murder 4 people arrested

കാസർകോട്:  ബന്തിയോട്ടെ വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയായ ചെർക്കള ചൂരിമൂലയിലെ ഉമറുൽ ഫാറൂഖ്(34), പൊവ്വലിലെ നൗഷാദ്(33), ചെങ്കള റഹ്മത്ത് നഗറിലെ അഷറഫ്(23), തളങ്കര സിറാമിക്സ് റോഡിലെ ഹാരിഫ് (അച്ചു–34) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലിനു രണ്ടര മണിക്കാണ് ബന്തിയോട്–ധർമ്മത്തടുക്ക റോഡിൽ   ജി.കെ. ജനറൽ സ്റ്റോർ ഉടമ രാമകൃഷ്ണ മൂല്യയെ (52) ഇവര്‍ കടയില്‍ കയറി  വെട്ടിക്കൊലപ്പെടുത്തിയത്.   നിലവിളി കേട്ടു പരിസരവാസികളെത്തുന്നതിനു മുൻപു സംഘം കാറിൽ കയറി രക്ഷപ്പെട്ടു. പരുക്കേറ്റ രാമകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണു മരിച്ചത്.

എസ് ബി ഐ ജനങ്ങളെ വെല്ലു വിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്

keralanews sbi service charge thomas issac responds

തിരുവനന്തപുരം : സൗജന്യ എ ടി എം ഇടപാടുകൾ നിർത്തലാക്കിയ എസ് ബി ഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ഇതൊരു ഭ്രാന്തൻ നയമാണ്. അതൊന്നും ന്യായീകരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ ബാങ്കുകളിൽ നിന്ന് അകറ്റുമെന്നും മന്ത്രി പറഞ്ഞു.

പൗരാവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നിലപാടാണ് എസ് ബി എയുടേത്. ഇത്തരം സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ പ്രസക്തി വർദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ബി എയുടെ സർവീസ് ചാർജ് കൊള്ള; ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കും

keralanews sbi service charge

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ് ബി എയിൽ അടുത്തമാസം മുതൽ സൗജന്യ എ ടി എം സേവങ്ങളില്ല. ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കുമെന്നാണ് എസ് ബി ഐ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ മാസം അഞ്ചു തവണ എ ടി എം ഇടപാടുകൾ സൗജന്യമായിരുന്നു. ഇതിന് ശേഷമാണ് നിരക്ക് ഈടാക്കിയിരുന്നത്.

മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് നിശ്ചയിച്ചിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപ വരയെ ഇനി സൗജന്യമായി മാറാനാവു. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടു രൂപ വെച്ച് അല്ലെങ്കിൽ അയ്യായിരം രൂപയ്ക്ക് അഞ്ചു രൂപ വെച്ച് ഈടാക്കാനാണ് നിർദേശം  .

ചുള്ളിക്കൊമ്പനെ തളയ്ക്കാന്‍ കുങ്കിയാനകളും എത്തി

keralanews aralam farm news

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലിറങ്ങിയ ആളെക്കൊല്ലി ചുള്ളിക്കൊമ്പനെ തളയ്ക്കാനുള്ള നടപടി അന്തിമഘട്ടത്തില്‍. മയക്കുവെടിവെച്ച് പിടിക്കുന്ന ചുള്ളിക്കൊമ്പനെ ആറളം വന്യജീവിസങ്കേതത്തിലൊരുക്കിയ ആനക്കൂട്ടിലേക്ക് എത്തിക്കുന്നതിനുള്ള രണ്ട് കുങ്കിയാനകളും ആറളെത്തത്തി. മുത്തങ്ങയില്‍നിന്ന് പ്രത്യേകപരിശീലനം സിദ്ധിച്ച രണ്ട് കുങ്കിയാനകളാണ് ചൊവ്വാഴ്ച ആറളത്തെത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് ഒരെണ്ണത്തെക്കൂടി അടുത്തദിവസംതന്നെ എത്തിക്കും.ജനവാസമേഖലയില്‍ത്തന്നെ കഴിയുന്ന ചുള്ളിക്കൊമ്പനെ അനുകൂലമായ അവസരമെത്തിയാല്‍ വെടിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മട്ടന്നൂരിലെ ഡെങ്കിപ്പനി നിയന്ത്രണവിധേയമായില്ല

keralanews dengue fever

മട്ടന്നൂര്‍: മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചപ്പനി പടരുന്നു. പനിബാധിതരുടെ എണ്ണം കൂടുന്നത് ഡെങ്കിപ്പനിയുള്‍പ്പെടെ വീണ്ടുമുണ്ടാകുമെന്ന ആശങ്ക കൂട്ടുന്നു. മട്ടന്നൂര്‍ ടൗണ്‍, കല്ലേരിക്കര, കാര, മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവശ്ശേരി പറമ്പ്, പൊറൊറ, മേറ്റടി, ഏളന്നൂര്‍ ഭാഗങ്ങളില്‍നിന്ന് പനിബാധിച്ച് കുട്ടികളടക്കം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആസ്പത്രികളിലും ചികിത്സതേടി.

കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയതിന് ഏതാനും കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. ശുചിത്വനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് നോട്ടീസ്. ബുധനാഴ്ചതോറും കടകളും ഹോട്ടലുകളും ഉള്‍പ്പെടെ ഉച്ചവരെ അടച്ച് ഡ്രൈഡേ ആചരിച്ചുവരുന്നുണ്ട്.

കൊച്ചി മെട്രോ റെയിലിൽ പരീക്ഷണയോട്ടം വിജയകരം

keralanews kochi metro train trail run

കൊച്ചി: കൊച്ചി മെട്രോ റെയിലിൽ ഒന്നിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തിയത്.  കേന്ദ്ര റയിൽവേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടർന്നാണു കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് കെഎംആർഎൽ പരീക്ഷണ ഓട്ടം നടത്തിയത്. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോ സ്റ്റേഷനുകളിലെയും ആശയവിനിമയ മാർഗങ്ങളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചായിരുന്നു ഈ പരീക്ഷണ ഓട്ടം.

ഇട​തു​ഭ​ര​ണം വ​ൻ​പ​രാ​ജ​യ​മെ​ന്ന്​ യുഡിഎഫ്

keralanews udf meeting today

തിരുവനന്തപുരം:  ഇടതുഭരണം വൻപരാജയമെന്ന് യു.ഡി.എഫ്. ഒരുവർഷത്തെ ഇടതുഭരണം ജനജീവിതം ദുസ്സഹമാക്കിയെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.പി.തങ്കച്ചനും  കുറ്റപ്പെടുത്തി. സർക്കാറിെൻറ ഒന്നാംവാർഷികദിനമായ ഈ മാസം 25ന് ‘ഒന്നുംശരിയാകാത്ത ഒരുവർഷം’ എന്ന പേരിൽ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് പൊതുയോഗവും പ്രകടനവും സംഘടിപ്പിക്കും. എല്ലാവിഭാഗം ജനങ്ങൾക്കും സർക്കാറിന്റെ  പ്രവർത്തനത്തോട് അമർഷമുണ്ട്. ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ വർധിക്കുകയാണ്.

പ്രമുഖ ഛായാഗ്രാഹകൻ സി. രാമചന്ദ്രമേനോൻ അന്തരിച്ചു

keralanews chandra menon passes away

കോഴിക്കോട്: പ്രമുഖ  ഛായാഗ്രാഹകൻ സി.  രാമചന്ദ്രമേനോൻ (ചെങ്കലത്ത് രാമചന്ദ്രമേനോൻ 88) അന്തരിച്ചു. 30 വർഷത്തോളം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, മലൈ, ചൈനീസ്  എന്നീ ഭാഷാചിത്രങ്ങൾക്കുവേണ്ടി ഛായാഗ്രഹണം നടത്തി.  കോഴിക്കോടെ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജയെൻറ  നായാട്ട്, നസീറിന്‍റെ ഒതേനന്‍റെ മകൻ, കമൽഹാസന്‍റെ  ഈറ്ററ്റ,  അഭിനന്ദനങ്ങൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കുവേണ്ടി ക്യാമറ ചലിപ്പിച്ചു . സംസ്ക്കാരം ഇന്നു രാവിലെ നടക്കും.

മോട്ടോർ വാഹനങ്ങൾക്ക് ഓണ്‍ ലൈന്‍ വഴി നികുതി അടക്കാനുള്ള സംവിധാനം ഇന്നു മുതൽ നിലവിൽവരും

keralanews online motor payments

തിരുവനന്തപുരം:  മോട്ടോർ വാഹനങ്ങൾക്ക്  ഓണ്‍ ലൈന്‍ വഴി നികുതി അടക്കാനുള്ള സംവിധാനം ഇന്നു  മുതൽ നിലവിൽവരും. ഇൻറർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റ് വഴി നികുതി അടക്കാം. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഇതുവരെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്. ഓൺലൈനായി നികുതി അടച്ചുകഴിഞ്ഞാൽ വാഹന ഉടമക്ക് താൽക്കാലിക രസീത് അപ്പോൾതന്നെ സ്വയം പ്രിൻറ് ചെയ്തെടുക്കാം.

ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സെന്‍ററുകളും  ഇ- സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടക്കാം. മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റും വാഹന തൊഴിലാളികൾക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിെൻറ രസീതും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

keralanews kulbhooshan hanging heg international court

ന്യൂഡൽഹി;   കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ  ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്.  ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.

2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു.

ജാദവിനെ കാണാൻ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്നു 13 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായിരുന്നില്ല.