തിരുവനന്തപുരം: കണ്ണൂരില്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. ഗവര്‍ണറുടെ ഔദാര്യമല്ല, നടപടിയാണ് ആവശ്യമെന്ന് ബി.ജെ.പി. പയ്യന്നൂരിലേത് ഒറ്റപ്പെട്ടസംഭവമെന്ന് മുഖ്യമന്ത്രി. എന്നാൽ കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ടസംഭവമായി കാണാനാകില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കണ്ണൂരില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. അതില്‍ 13 തവണയും ജീവന്‍ നഷ്ടമായത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കാരാണെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഞായറാഴ്ചകളിൽ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താത്കാലികമായി മാറ്റിവച്ചു
മുംബൈ: വരുന്ന ബുധനാഴ്ച്ച പെട്രോള്‍ പമ്പുടമകളുമായി ചര്ച്ച നടത്തുവാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താത്കാലികമായി മാറ്റിവച്ചു. തങ്ങളുടെ ലാഭവിഹിതം വര്ധിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പെട്രോള്‍ പമ്പുടമകള്‍ അനിശ്ചികാലസമരമാരംഭിക്കാനിരിക്കേയാണ് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചത്. എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ പമ്പ് അടച്ചിട്ട് വഞ്ചനാദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കണ്സോര്ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
മഴക്കാലരോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഈമാസം മാത്രം എച്ച് 1 എന്‍ 1 ബാധിച്ച് ഒമ്പതുപേര്‍ മരിക്കുകയും 99 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നാലരമാസത്തിനിടെ 33 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു. എലിപ്പനി, ചിക്കുന്‍ഗുനിയ, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്. നാലുവര്‍ഷത്തിനിടെ എച്ച് 1 എന്‍ 1 ബാധിതരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്
വേളാങ്കണ്ണിക്കു സമീപം വാഹനാപകടം; ഒരു കുടുംബത്തിലെ എഴ് പേർ മരിച്ചു
കാസർകോട്: വേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ എഴ് പേർ മരിച്ചു. കാസർകോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ നവവരനും വധുവും ഉൾപ്പെടെ ഒരു കുടുംബത്തിലെ എഴ് പേരാണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു.
ആൽവിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തിയതിയാണ് നടന്നത്. വിവാഹശേഷം കുടുംബാംഗങ്ങളുമായി വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. ഹെറാൾഡ് മൺഡ്രോ ( 50), ഭാര്യ പ്രസില്ല , മകൻ രോഹിത്, ഹെറാൾഡിന്റെ സഹോദരൻ ഫതോറിൻ മൺഡ്രോ, മകൾ ഷാരോൺ ഹെറാൾഡിന്റെ ഇളയ സഹോദരൻ ആൽവിൻ മൺഡ്രോ ( 29), ഭാര്യ പ്രീമ ( 22) എന്നിവരാണ് മരിച്ചത്. രോഹൻ, ജെസ്മ, സൻവി എന്നിവർക്കു പരുക്കേറ്റു.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂര്‍ ഹര്‍ത്താല്‍ സമാധാനപരം
കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത കണ്ണൂര്‍ ഹര്‍ത്താല്‍ സമാധാനപരം. കൊലപാതകം നടന്ന പയ്യന്നൂരിലും സ്ഥിതിഗതികൾ ശാന്തമാണ്. കഴിഞ്ഞ രാത്രിയിൽ അക്രമസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കൊലപാതകം നടന്ന രാമന്തളി പഞ്ചായത്തിലും പയ്യന്നൂർ നഗരസഭാ പരിധിയിലും വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു (34) വെട്ടേറ്റു മരിച്ചത്. 2016 മേയ് മുതൽ ഒരു വർഷത്തിനിടെ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്.
ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യ വില്പന: യുവാവ് അറസ്റ്റിൽ
വളപട്ടണം: കീരിയാട് വയലിലെ ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിൽ മദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ. ബിജേഷ് എന്ന യുവാവിനെയാണ് വളപട്ടണം.പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ നിന്ന് മൂന്നു ലിറ്റർ മാഹി മദ്യവും 500പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.
മംഗളുരു, മാഹി, പാടിക്കുന്നിലെ ബിവറേജ് ഔട്ട്ലെറ്റ് എന്നിവിടങ്ങളിൽ നിന്നായി വാങ്ങി ശേഖരിക്കുന്ന മദ്യം ആവശ്യക്കാർക്ക് അമിതവിലയ്ക്ക് ഇരുചക്ര വാഹനത്തിലെത്തി വിതരണം ചെയ്യുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരം: മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂരിൽ ഇന്നലെ നടന്ന ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലെ സമാധാനം നിലനിർത്താൻ എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമെന്നും തുടർ അക്രമങ്ങൾ ഇല്ലാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
വിവാദ പ്രസംഗം: മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
ഇടുക്കി: മൂന്നാറില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ചുവെന്നാണ് പോലീസ് പറയുന്നത്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കുറ്റകൃത്യം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു. കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്
ഹർത്താൽ: ആബുലൻസിനും ആശുപത്രിക്കും നേരെ അക്രമം
പരിയാരം: കണ്ണൂരിൽ ജില്ലയിലെ BJP പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ BJP ആഹ്വാനം ചെയ്ത ഹർത്താലിൽ രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് പോയ പയ്യന്നൂർ കോ-ഓപറേറ്റിവ് ആശുപത്രിയുടെ ആബുലൻസാണ് ഹർത്താലിന്റെ മറവിൽ അക്രമിക്കപ്പെട്ടത്.
പരിയാരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗവും അക്രമികൾ അടിച്ച് തകർത്തു. ആശുപത്രികൾക്കും രോഗികൾക്കും നേരെയുള്ള അക്രമത്തിൽ രോഗികളും പൊതു സമൂഹവും ആശങ്കയോടെയാണ് പ്രതികരിച്ചത്.
മനുഷ്യത്വരഹിതമായ ഈ അക്രമത്തിനെതിരെ സോഷ്യൽ മീഡിയകളിലും ശക്തമായി ജനങ്ങൾ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ട്.
ജിഷ്ണു കേസ് ; രക്തകറയില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിക്കാനാവില്ല
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെതായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം.കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലേ വീഴ്ച ഉണ്ടായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. സംഭവം നടന്ന ശേഷം ഹോസ്റ്റല്‍ മുറിയും പി.ആര്‍.ഒയുടെ മുറിയും കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇതുമൂലം മങ്ങിയ രീതിയിലുള്ള രക്തക്കറ മാത്രമാണ് പോലീസിന് ഇവിടെ നിന്ന് ലഭിച്ചത്.
പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാതിരുന്നതാണ് ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് അധികൃതര്‍ പറയുന്നത്.സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷം അവസാനഘട്ട അന്വേഷണത്തിലാണ് പോലീസ് ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തിയത്.നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. ജിഷ്ണു മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു എന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു കണ്ടെടുത്ത രക്തക്കറ. ഇത് കേസിലും നിര്‍ണായകമായിരുന്നു.