കണ്ണൂരിൽ വീണ്ടും ഈത്തപ്പഴമേള

keralanews kozhikodan bakers

കണ്ണൂർ: കോഴിക്കോടൻ ബേക്കേഴ്‌സ് ഒരുക്കുന്ന ആറാമത് ഈത്തപ്പഴമേള മുതൽ കണ്ണൂർ ചേംബർ ഹാളിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം ഈത്തപ്പഴങ്ങൾ, ഈത്തപ്പഴം  കൊണ്ടുള്ള അച്ചാർ, പായസം, ഹൽവ, ബിസ്ക്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയുടെ പ്രദര്ശനവും വില്പനയും നടക്കും. മേളയിൽ നിന്നുള്ള ലാഭവിഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വന ചികിത്സ കേന്ദ്രത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് മേള ഉത്ഘാടനം ചെയ്യും.

വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

keralanews kerala water authority strike

കണ്ണൂർ: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച്‌ കേരള  വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നു മാസത്തെ കുടിശ്ശിക ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ എം ഡിയുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ആറ് മാസത്തെ കുടിശ്ശിക ഏപ്രിൽ മുപ്പത്തിനകം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ല. മെറ്റീരിയലുകൾക്കും കൂലിയിനത്തിലും ഭീമമായ തുക ചിലവായി. ഫണ്ട് ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് 25 മുതൽ സമരം  നടത്താൻ ഭാരവാഹികൾ തീരുമാനിച്ചത്.

കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് വീരമൃത്യു

keralanews kashmir encounter terrorist attcked four soldiers died
ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍.  നാല് സൈനികര്‍ക്ക് വീരമൃത്യു. ഗൂര്‍ഖാ റൈഫിള്‍സിലെ സൈനികരാണ് വീരമൃത്യുവരിച്ചത്. നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മേഖലയില്‍ വന്‍തോതില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.  കഴിഞ്ഞദിവസം കുപ് വാരയില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു സൈന്യം നടത്തിയ തിരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെളിച്ചക്കുറവുമുലം തിരച്ചില്‍ അവസാനിപ്പിച്ച സൈന്യം പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 10 മണിയോടെ ഭീകരരെ കണ്ടെത്തി. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നാല് ജവാന്‍മാര്‍ വീരമൃത്യുവരിച്ചത്. ആയിരത്തിലധികം സൈനികരാണ് ഇവിടെ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

സർക്കാർ തികഞ്ഞ പരാജയമെന്ന് ചെന്നിത്തല

keralanews chennithala about gov

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സർക്കാരിനില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.

മറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്നു അഭ്യൂഹം

keralanews modi govt preparing for surgical strike

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇത്തരമൊരു സൂചന നല്‍കിയത്. ഇന്ത്യാടുഡെ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്. കശ്മിരിലെ യുവാക്കള്‍ക്ക് മോദി സര്‍ക്കാരിന്റെ വികസന അജണ്ടക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹം. കശ്മീര്‍ സംഘര്‍ഷങ്ങളുടെ അധ്യായം ഉടന്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി ലിംഗച്ഛേദം ചെയ്ത സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു

keralanews petta sexual harrasment gangeshananda

തിരുവനന്തപുരം: പീഡനശ്രമം നടത്തിയതിനെ തുടര്‍ന്ന്  തിരുവനന്തപുരത്ത് യുവതി  ലിംഗച്ഛേദം ചെയ്ത  സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ ജൂണ്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇനി സ്വാമി  പൊലീസ് നീരീക്ഷണത്തിലായിരിക്കും. കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ സ്വാമിക്ക് കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.  സ്വാമിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയിട്ടുണ്ട്.പ്രതി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയിരിക്കുന്നത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

ഭവനവായ്പ നിഷേധിച്ചു; ഇരിട്ടിയിൽ സ്റ്റേറ്റ് ബാങ്ക് മാനേജരെ നഗരസഭാ അംഗങ്ങൾ ഉപരോധിച്ചു

keralanews housing loan

ഇരിട്ടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവനവായ്പകൾ അർഹർക്ക് നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകന്റെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങൾ ഇരിട്ടി ശാഖാ മാനേജരെ ഉപരോധിച്ചു. ദുർബലർക്ക് സബ്‌സിഡി നിരക്കിൽ കേന്ദ്രസർക്കാർ സഹായത്തോടെ അനുവദിക്കുന്ന ആറുലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് എസ്ബിഐയിൽ അപേക്ഷിച്ചവർക്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞു നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. സമരം അറിഞ്ഞു കണ്ണൂരിൽനിന്നെത്തിയ റീജനൽ മാനേജർ ആർ.വി.സുരേഷുമായി ഇരിട്ടി എസ്‌ഐ പി.സി.സജ്ജയ്കുമാറിന്റെ നഗരസഭാധികൃതർ നടത്തിയ ചർച്ചയിൽ പ്രശ്‌നം അനുകൂലമായി പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് രണ്ടര മണിക്കൂർ.

ശുചിത്വബോധവത്കരണയാത്ര

keralanews mazhayethummunpe project

പാനൂർ: ഹരിതകേരളം പദ്ധതിയിലെ മഴയെത്തും മുൻപേ പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭാ കൗൺസിലർമാർ ശുചിത്വ ബോധവത്കരണയാത്ര നടത്തി. നഗരസഭാ കാര്യാലയത്തിനുമുന്നിൽനിന്ന് തുടങ്ങിയ യാത്ര കരിയാട് ടൗണിൽ സമാപിച്ചു. പ്രധാന കേന്ദ്രങ്ങളായ പാനൂർ ടൗൺ, പെരിങ്ങത്തൂർ, കരിയാട് എന്നിവിടങ്ങളിൽ ബോധവത്കരണ പൊതുയോഗവും ചേർന്നു. നഗരസഭാധ്യക്ഷ കെ.വി.റംല, ഉപാധ്യക്ഷൻ എം.കെ.പദ്‌മനാഭൻ എന്നിവർ നേതൃത്വം നല്കി.

ആയുർദീപ്തം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

keralanews ayurdeeptham project

ചെറുകുന്ന്: അർബുദത്തിനെതിരേ പൊരുതാൻ ആയുർദീപ്തം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗപ്രതിരോധത്തിന് ഊന്നൽനൽകുന്ന ആരോഗ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. സമഗ്ര അർബുദനിയന്ത്രണത്തിന്റെ ഭാഗമായി ആയുർദീപ്തം പദ്ധതി ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലാണ് നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.മലബാർ കാൻസർ സെന്റർ ഡയറക്ടർ സതീഷ് ബാലസുബ്രഹ്മണ്യൻ പദ്ധതി വിശദികരിച്ചു.

കോൺഗ്രസിൽ ചേർന്ന കുടുംബത്തിന് സി പി എം ഊരുവിലക്ക്

keralanews cpm vs congress

പാലക്കാട്: പാർട്ടി  വിട്ട് കോൺഗ്രസിൽ ചേർന്ന കുടുംബത്തിന് സി പി എം ഊരുവിലക്ക് കല്പിച്ചതായി ആക്ഷേപം. കുഴൽമന്ദം തോട്ടുപാലത്തെ കർഷകനായ വിജയനും കുടുംബവുമാണ് പാർട്ടിയുടെ അപ്രഖ്യാപിത ഊരുവിലക്ക് നേരിടുന്നത്. ഈ കുടുംബം പതിറ്റാണ്ടുകളായി സി പി എം അനുഭാവികളായിരുന്നു. എന്നാൽ പ്രാദേശികമായി ഉണ്ടായ ചില അഭിപ്രായ ഭിന്നതകൾ തുടർന്ന് രണ്ടായിരത്തി പതിനഞ്ചിൽ ഇവർ കോൺഗ്രസ്സിൽ ചേരുകയായിരുന്നു.

പാർട്ടി  വിട്ട ശേഷം തങ്ങളെ നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ പ്രാദേശിക നേതാക്കൾ അനുവദിക്കുന്നില്ലെന്നാണ് വിജയൻറെ പരാതി. വീടിന്  നേരെ പലതവണ കല്ലേറുണ്ടായി, കൃഷി  നശിപ്പിക്കുന്നതും പതിവാണ്. ബന്ധുക്കളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ ആവാത്ത അവസ്ഥയാണെന്നാണ് വിജയൻ പറയുന്നത്.