പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർക്ക് ആശ്വാസമായി ഹരിത ട്രൈബ്യുണൽ ഉത്തരവ്. അനുമതിയില്ലാതെ മാലിന്യപ്ലാന്റ് പ്രവർത്തിക്കാൻ നാവിക അക്കാദമിക് പ്രത്യേക അധികാരമില്ലെന്ന് ഗ്രീൻ ട്രൈബ്യുണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവിറക്കി. രണ്ടു മാസത്തോളമായി സമരം ചെയുന്ന പ്രദേശ വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ട്രൈബ്യുണലിന്റെ ഈ ഉത്തരവ്.
വീണുകിട്ടിയ പേഴ്‌സ് തിരികെ നൽകിയില്ല: തളിപ്പറമ്പിൽ പോലീസുകാരന് സസ്‌പെൻഷൻ
തളിപ്പറമ്പ്: സിനിമ തീയേറ്ററിൽ നിന്ന് വീണികിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു കൊടുക്കുന്നതിൽ അലംഭാവം കാട്ടിയ സീനിയർ സിവിൽ പോലീസ് ഓഫീസറെ ജില്ലാ പോലീസ് അധികാരി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഓ ഉണ്ടപറമ്പിലെ മുഹമ്മദ് സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ഈ മാസം 12നു നഗരത്തിലെ ക്ലാസിക് തീയേറ്ററിൽ വെച്ചായിരുന്നു സംഭവം. സിനിമ കാണാനെത്തിയ സലീമിന്റെ ബന്ധു കൂടിയായ ഒരാളുടെ പേഴ്‌സ് നഷ്ട്ടപ്പെട്ട് തീയേറ്ററിനകത്തു നിന്നും സലീമിന് കിട്ടിയിട്ടും തിരിച്ചു കൊടുക്കുന്നതിൽ അലംഭാവം കാണിച്ചു എന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് അന്വേഷണം നടത്തി റിപ്പോർട്ട് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്യാപ്റ്റൻ മണി ഇനി ഓർമ
കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന നായകൻ ടി കെ എസ് മണി അന്തരിച്ചു. 77വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഒൻപതോടെ ആയിരുന്നു അന്ത്യം. ഭാര്യ പരേതയായ രാജമ്മ, മക്കൾ ആനന്ദ്, ജ്യോതി, ഗീത,അരുൺ എന്നിവർ. കേരള ഫുട്ബോൾ ഒരിക്കലും മറക്കാത്ത പേരാണ് ടി കെ എസ് സുബ്രമണ്യൻ അഥവാ ക്യാപ്റ്റൻ മണി. കണ്ണൂർ തളിക്കാവിലാണ് മണിയുടെ ജനനം. സംസ്കാരം ഇടപ്പള്ളി പോണേക്കര ശ്‌മശാനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്.
സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു
ദുബായ് : സ്റ്റേജ് പരിപാടി അവതജരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു. കാസർഗോഡ് സദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത് . ചെന്നൈയിലെ രവി എന്ന ഇടനിലക്കാരൻ വഴിയാണ് ഞായറാഴ്ച യുവതിയെ ദുബായിലെത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലർക്കും കാഴ്ച വെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസിലായത്. മുറിയിൽ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് കാസർഗോഡ് എസ് പിക്ക് പരാതി നൽകി. തുടർന്ന് മാധ്യമ പ്രവർത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോൺ നമ്പർ യുവതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു. മുറിയിൽ നർത്തകിയെ കൂടാതെ പതിനഞ്ചോളം പെൺകുട്ടികളും ഉണ്ടായിരുന്നു.
വിമാനം റാഞ്ചിയെന്നു കരുതി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് യാത്രക്കാരന്റെ ട്വീറ്റ്
ജയ്പുർ: കാലാവസ്ഥ മോശമായതിനെ തുടർന്ന് വഴിതിരിച്ച് വിട്ട മുംബൈ -ഡൽഹി ജെറ്റ് എയർവേസ് വിമാനം റാഞ്ചിയെന്ന് യാത്രക്കാരന്റെ ട്വീറ്റ്. ഡെൽഹിയിലിറങ്ങേണ്ട ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തതായി കരുതുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ പ്രധാനമന്ത്രിയ്ക്ക് ട്വിറ്റെർ സന്ദേശം നൽകിയത്.
ഡൽഹിയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ഡൽഹിയിൽ ഇറങ്ങുന്നതിനു പകരം ജയ്‌പ്പൂരാണ് വിമാനം ഇറങ്ങിയത് എന്നാൽ വിമാനം വഴിതിരിച്ച് വിട്ടപ്പോൾ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്ന് കരുതി ഭയപ്പെട്ട യാത്രക്കാരൻ പ്രധാനമന്ത്രിയോട് രെക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു.
വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗൗതം ഗംഭീർ
ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ മക്കൾക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റെർ ഗൗതം ഗംഭീർ. ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഗൗതം ഗ്മഭീർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുക്കും.
ഉത്തരകൊറിയയുമായി സംഘർഷത്തിന് സാധ്യതയെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ ഉത്തര കൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഒത്തുതീർപ്പിനുള്ള സാദ്ധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ തീർക്കാനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി പരിഗണനയിലില്ലെങ്കിലും അദ്ദേഹം അറിയിച്ചു.
മൂന്നാറിലെ നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറി
മൂന്നാർ: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പ്രവർത്തകർ പിന്മാറി. എന്നാൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രവർത്തകർ സമര പന്തലിൽ തുടരും. ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ആം ആദ്മി പാർട്ടി നേതൃത്വം തീരുമാനിച്ചത്.
നിരാഹാരം കിടന്ന ആം ആദ്മി നേതാവ് സി ആർ നീലകണ്ഠൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മറ്റൊരു പ്രവർത്തകൻ നിരാഹാരത്തിനായി മുന്നോട്ട് വന്നെങ്കിലും പെമ്പിളൈ ഒരുമൈ പ്രവർത്തകർ ഇതിനെ എതിർക്കുകയായിരുന്നു.
പരിയാരം മെഡി.കോളേജ് ജീവനക്കാരുടെ കുടുംബസംഗമം
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ 20 വര്‍ഷം തികച്ച ജീവനക്കാരുടെ കുടുംബ സംഗമം കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി. കെ.രവി, പ്രിന്‍സിപ്പല്‍ ഡോ. കെ.സുധാകരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്‍, ഡോ. കെ.രമേശന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. കലാ പരിപാടികള്‍ അരങ്ങേറി.
റോഡുപണിക്കിടെ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
ഇരിട്ടി: റോഡുനിര്‍മാണ പ്രവൃത്തിക്കിടെ മെറ്റല്‍ കയറ്റിയ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുന്നാട് പാറേങ്ങാട്ടെ കിഴക്കേപുരയില്‍ വിന്‍കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അപകടത്തിന് അല്പംമുമ്പുവരെ വീട്ടുകാര്‍ മുറ്റത്തുണ്ടായിരുന്നു. ക്രെയിനുപയോഗിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ ലോറി എടുത്തുമാറ്റി.