പാപ്പിനിശേരി: അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പാപ്പിനിശേരി റെയില്‍വേ ഗേറ്റ് വ്യാഴാഴ്ച മുതല്‍ അടച്ചിടും. റെയില്‍ പാളങ്ങള്‍ക്ക് അടിഭാഗത്തുകൂടി ഒരുക്കിയ കോണ്‍ക്രിറ്റ് തുരങ്കം സ്ഥാപിച്ചാണ് അടിപ്പാത ഒരുക്കുന്നത്.ഗേറ്റ് അടച്ചിട്ടാല്‍ വാഹനങ്ങള്‍ ഇരിണാവ് ഗേറ്റുവഴി തിരിച്ചുവിടും. 20 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍. എന്ത് സഹായത്തിനും ജിഷ്ണുവിനും കുടുംബത്തിനും തന്നെ വിളിക്കാമെന്ന് വിഎസ് അറിയിച്ചു. പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിഎസ് ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധക്കാരെയാണോ അറസ്റ്റ് ചെയ്യുന്നത് എന്നും സര്‍ക്കാറിന് നാണക്കേടുണ്ടാക്കലല്ല പൊലീസിന്റെ പണിയെന്നും വിഎസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ചോദിച്ചിരുന്നു.
തലസ്ഥാനത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹിജയെ സന്ദര്‍ശിക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും സമരക്കാരില്‍ ഉള്‍പ്പെടാത്ത ചിലര്‍ ഡിജിപി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കാട്ടളത്തരമാണെന്നും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റാണെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചു.
വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം; അന്വേഷണം വേണമെന്ന് പിതാവ്
ഇരിട്ടി : ഇരിട്ടി സെന്റ്ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥി കല്ലുമുട്ടിയിലെ സൌരവ് മാച്ചേരി (16) പഴശ്ശി പദ്ധതി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അച്ഛന്‍ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് 22 സഹപാഠികള്‍ക്കൊപ്പം യാത്രയയപ്പ് ആഘോഷഭാഗമായി ഷര്‍ട്ടില്‍ പുരട്ടിയ ചായം കഴുകാനാണ് സൌരവ് വെള്ളക്കെട്ടില്‍ ഇറങ്ങിയത്. സ്കൂള്‍ ടാപ്പില്‍ ഷര്‍ട്ട് കഴുകാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിച്ചില്ല. യാത്രയയപ്പിന്റെ പേരില്‍ 500 രൂപ വാങ്ങിയ സ്കൂള്‍ മേധാവികള്‍ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് ഷര്‍ട്ട് കഴുകാന്‍ അനുവദിക്കാത്തത് ക്രൂരമാണെന്നും ഇതേക്കുറിച്ചും സൌരവിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നുമാണ് രമേശന്റെ പരാതി. സൌരവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യിക്കാനോ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യം ഏറ്റെടുക്കാനോ സ്കൂള്‍ മേധാവികള്‍ തയ്യാറായില്ല. സ്കൂളില്‍ സൌരവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനും വച്ചില്ല. മരണത്തിന് തൊട്ട് മുമ്പ് വരെ സ്കൂളിലുണ്ടായിരുന്ന കുട്ടിയെ ദുരന്തത്തില്‍പ്പെട്ടശേഷം അവഗണിച്ചതില്‍ ദുരൂഹതയുണ്ട്.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമം
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമണ്ടായതിനാല്‍ പ്രദേശം സംഘര്‍ഷഭരിതമായി. ജലപീരങ്കി അടക്കമുളള സുരക്ഷ സംവിധാനങ്ങള്‍ പൊലീസ് കരുതിയിട്ടുണ്ട്. തിരുവല്ലത്തും കോവളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടി തടയുന്നു. കട്ടപനയിലെ ലാന്‍ഡ് അസൈമെന്റ് ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫും, ബിജെപിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ജൂവലറിയിൽ കവർച്ചാ ശ്രമം: അലാറം മുഴങ്ങിയത് രക്ഷയായി
പുതിയതെരു: പുതിയതെരുവിലെ റിയാദ്, മഹമ്മൂദ്, അഫ്‌സല്‍ തുടങ്ങിയ പാര്‍ട്ട്ണര്‍മാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മാസ് ജൂവലറിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ച്ചശ്രമം നടന്നത്. ജാക്കി, മറ്റ് ആയുധങ്ങള്‍, തുടങ്ങിയവയുമായി ജൂവലറിയുടെ പിറകുവശത്തെ ചുമര്‍ തുരക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ മോഷ്ട്ടാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഉടമകളുടെ മൊബൈല്‍ ഫോണിലും സന്ദേശം വന്നതോടെ വളപട്ടണം പോലീസില്‍ വിവരമറിയിച്ചു. വളപട്ടണം സി.ഐ. രത്‌നകുമാര്‍, എസ്.ഐ. ശ്രീജിത്ത് കൊടേരി, പോലിസ് ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ദില്ലി:ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗൂഡാലോചന കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കും. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനകുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, ശിവസേന മേധാവിയായിരുന്ന ബാല്‍ താക്ക്‌റെ, വിഎച്ച്പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍, എന്നിവര്‍ അടക്കം 13 പേരെയാണ് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഗൂഢാലോചന കുറ്റത്തില്‍ നിന്നും അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയത്.
ആറളം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ചു
ആറളം : ആറളം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ആറളം ഫാം നാലാം ബ്ലോക്കിലെ പൈനാപ്പിള്‍ കൃഷി സൂപ്പര്‍ വൈസര്‍ കരിക്കോട്ടക്കരി വാളത്തോട് സ്വദേശി റജി (40) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കൃഷി സ്ഥലത്താണ് സംഭവം. ഒരു മാസത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ ആനയുടെ കുത്തേറ്റ് മരിക്കുന്നത്.
ജില്ലാ കളക്ടർ എത്തിയതിനുശേഷമേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്ന് ഒരു വിഭാഗം നാട്ടുകാർ ഉറച്ചു നിന്നതോടെ മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടത്തേണ്ടി വന്നു. ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ തുരത്തുന്നിതനിടെയണ് റെജിയെ കാട്ടാന അക്രമിച്ചത്.
അറ്റന്റന്‍സ് വിത്ത് സെല്‍ഫി
വാരണാസി: ലോകം സെല്‍ഫി യുഗത്തിലേക്ക് പൂര്‍ണമായും മാറികൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന്. ഒരു സ്‌കൂളിന്റെ അച്ചടക്ക നടപടിയുമായി എങ്ങനെ ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശിലെ ചന്ദ്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലാണ് അധ്യാപകരുടെ ഹാജര്‍ കണക്ക് രേഖപ്പെടുത്തുന്നതിന് അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫ്രബ്രുവരിയോടെ നടപ്പിലാക്കാൻ തുടങ്ങിയത് .
സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സെല്‍ഫിയെടുക്കുകയും, ഉടനെതന്നെ ”അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമാണെന്നും അടുത്തമാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ പദ്ധതിയില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബസിനു മുകളിൽ മരം പൊട്ടി വീണ് നിരവധിപേർക്ക് പരിക്ക്
പേരാവൂര്‍: നിയന്ത്രണം വിട്ട് മരത്തിലിടിച്ച ബസിനു മുകളില്‍ മരം പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്. ബെഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കംഫര്‍ട്ട് ബസ്സാണ് അപകടത്തില്‍ പെട്ടത്. പേരാവൂര്‍ പെരുമ്പുന്ന വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പേരാവൂര്‍ പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍ പെട്ടവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി
വടകര: അമ്മ തിരുവനന്തപുരത്ത് നിന്ന് തിരിച്ചു വരുന്നതുവരെ വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ അമ്മയെ മർദിക്കാൻ മിടുക്കുകാട്ടിയ പോലീസുകാരോടെന്നു അവിഷ്ണ പറഞ്ഞു. കഴിഞ്ഞ വിഷുവിന് ഏട്ടന്‍ ജിഷ്ണു വിഷുക്കണിയായി കാണിച്ചുകൊടുത്തത് പിണറായി വിജയന്റെ ചിത്രമാണ് . പ്രതികളെ പിടികൂടാൻ സർക്കാർ യാതൊരു താല്പര്യവും കാണിക്കാത്തത് എന്തുകൊണ്ടാണ്. അവിഷ്ണ ചോദിക്കുന്നു.