കാപ്പിക്കൊപ്പം കഞ്ചാവും നട്ടുവളർത്തി: മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

keralanews cannabis cultivation man arrested

വയനാട്: അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തിൽ കഞ്ചാവ് ചെടികളും നട്ടു വളർത്തിയ മധ്യവയസ്കനെ എക്സൈസ് ഇന്റലിജൻസ്  വിഭാഗം അറസ്റ്റ് ചെയ്തു. വയനാട് കണിയാമ്പറ്റ കൂടൊത്തുമ്മൽ ചീക്കളൂർ വട്ടപമ്പിൽ ജോർജ്  (67)ആണ് അറസ്റ്റിലായത്. മൂന്നു മാസം പ്രായമുള്ള അഞ്ചടിയോളം ഉയരമുള്ള നാല് ചെടികളാണ് ഉണ്ടായിരുന്നത്. പൂവിട്ട് കായ ഉണ്ടായ നിലയിലാണ് ചെടികൾ.

മെയ് ഒന്നുമുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ് ലംഘിയ്ക്കുന്നവർക്കെതിരെ നടപടി

keralanews malayalam as the official language from may 1

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ മെയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉത്തരവ്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം.

കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.

ഫിലിപ്പീൻസിൽ വൻ ഭൂചലനം

epa03095195 A Filipino family walk past a damaged national highway after  a 6.9-magnitude earthquake in Guihulngan Town, province of Negros Oriental, Central Philippines, 07 February 2012. At least 48 people were dead and up to 92 were missing after a 6.9-magnitude earthquake triggered landslides and collapsed houses in the central Philippines, an army commander said.  The missing from 06 Febraruary quake were mostly from Guihulngan City and La Libertad town in the province of Negros Oriental where landslides buried a total of almost 100 houses in two villages, army Colonel Francisco Zosimo Patrimonio said.  EPA/DENNIS M. SABANGAN

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനമുണ്ടായി. റിക്റ്റർ സ്കെയിലിൽ 7.2തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് ഉണ്ടായത്. സംഭവത്തിന്  പിന്നാലെ ഫിലിപ്പീൻ കാലാവസ്ഥാ പഠനകേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങൾ.

ഭിന്നലിംഗക്കാർക്ക് തൊഴിൽ സംരംഭം ആരംഭിച്ചാൽ സർക്കാർ സഹായം നൽകുമെന്ന് മന്ത്രിയുടെ വാഗ്ദാനം

keralanews minister ac moideen supports transgenders

തിരുവനന്തപുരം: ട്രാൻസ് ജൻഡർ വിഭാഗങ്ങൾ മികച്ച തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചാൽ സഹായിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യവസായ-കായിക-യുവജനക്ഷേമ മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു. സഹതാപത്തെക്കാൾ പരിഗണന അർഹിക്കുന്നവരായാണ് സർക്കാർ ട്രാൻസ് ജൻഡർ വിഭാഗത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ട്രാൻസ് ജൻഡർ അത്ലറ്റിക് മീറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീറ്റിൽ കഴിവ് തെളിയിക്കുന്നവർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം

keralanews pombilai orumai hunger strike

മൂന്നാർ: മൂന്നാറിൽ നിരാഹാര സമരം  നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരാമെന്നു ഡോക്ടർ. ഇതേതുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഗോമതിയും കൗസല്യയും സമരപന്തലിൽ നിരാഹാരം തുടരുകയാണ്.  വൈദ്യുതി മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് ഇവർ നിരാഹാര സമരം നടത്തുന്നത്. മന്ത്രി രാജിവെക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.

ബോക്സോഫീസിനെ പിടിച്ചുകുലുക്കി ബാഹുബലിയുടെ പ്രകമ്പനം

keralanews bahubali ii

തിരുവനന്തപുരം: ഇന്ത്യയിൽ ബാഹുബലി ഇന്നലെ റിലീസ്  ചെയ്തത് 6500ലേറെ തീയേറ്ററുകളിലാണ്.കേരളത്തിലെ തീയേറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു. ഇന്ത്യയിൽ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമാണ് ബാഹുബലിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാഹുബലി രണ്ട്. മലയാളം  ഉൾപ്പെടെ നാല് ഭാഷകളിലായി 6500  സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത് 108 കോടിയാണെന്നാണ് വിവരം.

തെറ്റുകൾ സംഭവിച്ചു, ആത്മപരിശോധന നടത്തും; സ്വയം വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

keralanews we made mistakes time to get back to work kejriwal

ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സ്വയം വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും  ആത്മപരിശോധനയ്ക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി വളണ്ടിയർമാരോടും വോട്ടർമാരോടും സംസാരിക്കുകയായിരുന്നു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവർത്തിക്കുക എന്നത് മാത്രമാണ്. ഇനി ഒഴിവുകഴിവുകൾ പറയാനുള്ള സമയമല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ അർഹിക്കുന്നത് അവർക്ക് കിട്ടണം.അതിൽ ഒട്ടും കുറവുണ്ടാവാൻ പാടില്ല. നിലനിൽപ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

keralanews bahubali 2
ചെന്നൈ:  പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി. തമിഴ്‌നാട്ടില്‍ തീയേറ്ററുകളില്‍ എത്തുന്നതിന് മുമ്പേയാണ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. ചിത്രം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ പേര് പുറത്തുവിടരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.. തമിഴ് പതിപ്പിന് പകരം തെലുങ്ക് പതിപ്പാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമാ വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല സ്ഥലത്തും ബാഹുബലി രണ്ടിന്റെ മോണിംഗ് ഷോ മുടങ്ങിയിരുന്നു. കെ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം നേടിയത്. കരാര്‍ അനുസരിച്ചുള്ള തുകയുടെ ഭൂരിഭാഗവും ഇവര്‍ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്‌സിന് നല്‍കിയെങ്കിലും കുറച്ച് പണം കുടിശ്ശിക വരുത്തി. ഇതു കാരണം അവസാന നിമിഷം ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിക്കുകയായിരുന്നു. നിര്‍മാതാക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ തിയേറ്റര്‍ ഉടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളൂ.

കുറഞ്ഞ ചിലവിലൊരു ഹൈ ക്ലാസ് യാത്ര

keralanews high class air journey in low expense

ന്യൂഡൽഹി: വിമാന യാത്ര സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉഡാന്‍ വിമാന സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാനയാത്ര യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഉഡാന്‍ പദ്ധതി. ഉഡാനിന്റെ ഭാഗമായി ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു വെറും 2,500 രൂപ മാത്രമാണ് ചിലവ് വരിക.

സൈന്യത്തിന്റെ സവാരി ഇനി സഫാരിയില്‍

keralanews safari storme

ഇന്ത്യന്‍ കരസേനയുടെ പഴയ വിശ്വസ്ത ഫോര്‍ വീല്‍ വാഹനം മാരുതി ജിപ്‌സിക്ക് പകരക്കാരനായി ടാറ്റയുടെ സഫാരി സ്‌റ്റോം സേനയ്‌ക്കൊപ്പം ചേര്‍ന്നു. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു.
ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈന്യത്തിനൊപ്പം കൂട്ടിനെത്തുന്നത്. പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്