തളിപ്പറമ്പ് ∙ കണ്ണൂർ സോൺ കത്തോലിക്ക കരിസ്മാറ്റിക് മുന്നേറ്റം, ജീസസ് യൂത്ത് കണ്ണൂർ സബ് സോൺ, ഹോളിഫയർ മിനിസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ സഹന കുരിശിന്റെ പദയാത്ര നടത്തി. തീവ്രവാദികളുടെ മാനസാന്തരത്തിനായും മദ്യവിമുക്ത സമൂഹത്തിനായും നല്ല കാലാവസ്ഥയ്ക്കായും ഉൾപ്പെടെ പ്രാർഥനകളോടെയാണു നോമ്പുകാല കുരിശിന്റെ വഴിയെ അനുസ്മരിച്ചു പദയാത്ര നടത്തിയത്.
നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായം തിരിച്ചേല്‍പ്പിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍
തിരുവനന്തപുരം: മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍. പത്ത് ലക്ഷം രൂപയല്ല, തനിക്ക് മകനാണ് വലുത്. ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിടുന്നു. ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതികളെ ജയിലിലടയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പത്തല്ല, ഇരുപത് ലക്ഷം രൂപയായാലും തിരിച്ചടയ്ക്കും.കേസില്‍ സര്‍ക്കാരിന്റേയും പൊലീസിന്റേയും നടപടിയില്‍ വലിയ നിരാശയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നു അശോകന്‍ പ്രതികരിച്ചു.
എടിഎമ്മുകൾ അടഞ്ഞുകിടക്കുന്നു
കണ്ണൂർ: നിയന്ത്രണം നീക്കിയതിനു ശേഷവും നോട്ട് പ്രതിസന്ധി തുടരുന്നു. എടിഎമ്മുകളിൽ പണമില്ലാത്തതും ചെറിയ നോട്ടുകൾ ആവശ്യത്തിനു ലഭ്യമല്ലാത്തതുമാണു സാധാരണക്കാരെ ഏറെ വലയ്ക്കുന്നത്. ബാങ്കിലെത്തുന്ന ഇടപാടുകാർക്കു മാത്രമാണു പണം നൽകുന്നത്. എടിഎമ്മുകളിൽ നോട്ട് നിറച്ചാൽ മറ്റു ബാങ്കുകളുടെ ഇടപാടുകാരും പണം പിൻവലിക്കുമെന്നതിനാൽ ഇതു തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ട്രക്ക് സമരം മൂലം റിസർവ് ബാങ്ക് തിരുവനന്തപുരം ശാഖയിൽ നോട്ട് എത്താത്തതാണു പ്രശ്നമെന്നാണു അധികാരികളുടെ വിശദീകരണം. ജില്ലയിലെ നാനൂറിലേറെ എടിഎമ്മുകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.
‘മകനെ പൊലീസ് വിട്ടു നല്‍കണ’മെന്നാവശ്യം: കെ എം ഷാജഹാാന്റെ അമ്മയും നിരാഹാര സമരത്തില്‍
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍. മകനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്. ഷാജഹാനെ പൊലീസ് വിട്ടു നല്‍കുന്നത് വരെ സമരം തുടുമെന്നാണ് തങ്കമ്മയുടെ നിലപാട്.
അതേസമയം, ജിഷ്ണു പ്രണോയിക്ക് നീതി തേടിയുള്ള സഹോദരി അവിഷ്ണയുടെ നിരാഹാര സമരവും തുടരുകയാണ്. അവിഷ്ണയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസ് ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിരാഹാരസമരം നടത്തയിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമല്ല
കണ്ണൂർ: ജില്ലയിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു വിലയിരുത്തൽ. രാഷ്ട്രീയ അക്രമം, ഉപരോധം മുതലായവ മുൻകൂട്ടി അറിയാൻ കഴിയുന്നില്ലെന്നാണു വിമർശനം. കലക്ടറേറ്റ് കേന്ദ്രമായി നടക്കുന്ന സമരങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അടുത്ത ദിവസം തന്നെ സ്പെഷൽബ്രാഞ്ചിലെ പലരെയും മാറ്റുമെന്നും സൂചനയുണ്ട്. ജില്ലയിൽ ഐജിയോ എസ്പിയോ മിക്കവാറും ഇതരസംസ്ഥാനക്കാരാണ്. ഇവർ ജില്ലയിലെ കാര്യങ്ങൾ പഠിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. എസ്ഐ അടക്കം 37 പേരാണു ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളത്. സർക്കാരിനെതിരായ നീക്കങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെന്നാണു വിലയിരുത്തൽ.
പൊലീസിനെ പിന്തുണച്ച് വീണ്ടും പിണറായി
തൃശൂര്‍: പൊലീസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിക്കിച്ചു കൊടുക്കില്ലെന്ന് പിണറായി പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യം. പൊലീസാകുന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും പിണറായി തൃശൂരില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ പൊലീസ് ഓഫീസര്‍ നിരവധി കാര്യങ്ങളില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തികമായ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാവോയിസ്റ്റ് ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരേയുമുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊലീസ് വെറും മര്‍ദ്ദനോപകരണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേണ്ടിവന്നാൽ കിണറും കുഴിക്കും: പയ്യന്നൂർ പോലീസ്
പയ്യന്നൂർ ∙ കുടിവെള്ളത്തിനു കിണർ കുഴിക്കുകയാണ് പയ്യന്നൂരിലെ പൊലീസുകാർ. വർഷങ്ങൾക്കു മുൻപ് സ്റ്റേഷൻ കോംപൗണ്ടിൽ പണിത കിണർ വേനൽ കനത്തതോടെ വറ്റിവരണ്ടു. പൊലീസ് സ്റ്റേഷനിലെ മെസ് വെള്ളമില്ലാത്തതിനാൽ പൂട്ടിയിടേണ്ടിയും വന്നു. ഈയൊരു സാഹചര്യത്തിൽ ഒരു പുതിയ കിണർ നിർമിച്ചു തരണമെന്ന പൊലീസുകാരുടെ ആവശ്യത്തിനു ശക്തിയേറി. എന്നാൽ ഇതിനു വർഷങ്ങൾ വേണ്ടിവരുമെന്ന തിരിച്ചറിവിൽ പൊലീസുകാർ തന്നെ കിണർ നിർമാണത്തിനായി രംഗത്തിറങ്ങി. സിഐ എം.പി.ആസാദും എസ്ഐ കെ.പി.ഷൈനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പ്രസംഗം: മന്ത്രി എംഎം മണിക്കെതിരെ ബിജെപി പരാതി നല്‍കി
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായി കുഴപ്പം ഉള്ളതുകൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. ഭാര്യയെ ഉപേക്ഷിച്ചതിനെ മോദി മഹത്വവത്കരിക്കുകയാണെന്നും സ്വന്തം അമ്മയെ നോട്ടുമാറ്റിവാങ്ങാന്‍ ക്യൂവില്‍ നിര്‍ത്തിയ ആളാണ് മോദിയെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം ഭാര്യയോട് പോലും മര്യാദ കാട്ടാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിതെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മന്ത്രി മണിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും മനോനില നഷ്ടപ്പെട്ട അദ്ദേഹത്തെ കുതിരവട്ടത്തോ ഊളന്‍പാറയിലോ അഡ്മിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎം മണി വൈദ്യുതകുപ്പ് തന്നെ ഭരിക്കുന്നതിനാല്‍ ഷോക്ക് ട്രീറ്റമെന്റിന് പണം നല്‍കേണ്ടതില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
സർക്കാർഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയെന്ന് ആരോപണം
പരിയാരം∙ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറി മതിൽ കെട്ടിയതായി ഉയർന്ന പരാതിയിൽ ഡിഡിസി പ്രസിഡന്റ് സതീശൻ പാച്ചേനി സന്ദർശിച്ചു. സർക്കാർ ഭൂമി കയ്യേറിയ സംഭവം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപകനാശം
മട്ടന്നൂർ ∙ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഓവുചാൽ നിർമിക്കാത്തതു കാരണം കനത്ത മഴയിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപക നാശനഷ്ടം. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ വായാന്തോട് – കാര പേരാവൂർ – അഞ്ചരക്കണ്ടി വീതി കൂട്ടി നവീകരിക്കുമ്പോൾ ചില സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാതെ ഒഴിവാക്കിയിട്ടതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും മഴക്കാലം ആരംഭിക്കുന്നതിനു മുൻപു വെള്ളം കയറുന്ന പ്രദേശത്ത് ഓവുചാൽ നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.