ഷംനയ്ക്കു നീതി ലഭ്യമാക്കാൻ മന്ത്രിയ്ക്ക് നിവേദനം

keralanews justice for shamna

മട്ടന്നൂർ: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിൽ വിദ്യാർത്ഥിനി ഷംന  മരിച്ച സംഭവത്തിൽ നീതി ലഭ്യമാക്കാൻ ആക്ഷൻ കമ്മിറ്റി ശൈലജയ്ക്കു നിവേദനം നൽകി. ഷംനയുടെ കുടുംബത്തിന് 25  ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ശൈലജ ഉറപ്പു നൽകിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ഗോപി, കൺവീനർ കാഞ്ഞിരോളി രാഘവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

പരിയാരം മഖാം ഉറൂസ് : ഇന്ന് ആരംഭിക്കും

keralanews pariyaram makham uroos

മട്ടന്നൂർ: ചരിത്ര പ്രസിദ്ധമായ മട്ടന്നൂർ പരിയാരം മഖാം ഉറൂസിനും മതപ്രഭാഷണത്തിനും ഇന്ന്  തുടക്കമാവും. ഇരുപതുവരെ പരിയാരം കൂഫി നഗറിലാണ് പരിപാടി നടക്കുന്നത്. വിവിധ ദിവസങ്ങളിലായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഫൈസി ഇർഫാനി, ഹാഫിള് ഷംസീർ, അൻവർ ഹൈദരി എന്നിവർ പരിപാടി ഉത്ഘാടനം ചെയ്യും.

ഡെങ്കി പനി: മട്ടന്നൂരിൽ സ്ഥിതി ഗുരുതരം

keralanews dengue fever in mattannur

മട്ടന്നൂർ: മട്ടന്നൂരിൽ ഡെങ്കി പനി പടരുന്നു. ഈ സാഹചര്യത്തിൽ മട്ടന്നൂർ നഗരത്തിലെ മഹാദേവ ക്ഷേത്ര റോഡിലും പരിസരങ്ങളിലും ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗൗരവകരമായ സ്ഥിതിയാണ് ഇവിടെ  ഉള്ളതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. പത്തു പേർക്കാണ് നഗരസഭയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാൽപതു വീടുകൾ സന്ദർശിച്ചതിന് പതിമൂന്നു പേർക്ക് പനി ബാധിച്ചതായി കണ്ടെത്തി. അടിയന്തിരമായി മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണവും തുടങ്ങും. പനി ബാധിക്കുന്നവർ സർക്കാർ ആശുപത്രികളിൽ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

ഞാൻ സിനിമവിടുന്നു എന്ന വാർത്ത വ്യാജം: നടി പാർവതി മേനോൻ

keralanews i m not away from film industry

താൻ സിനിമ വിടുന്നു എന്ന വാർത്ത വ്യാജമാണെന്നും അങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും താൻ നൽകിയിട്ടില്ലെന്നും നടി പാർവതി വ്യക്തമാക്കി. സത്യാവസ്ഥ അന്വേഷിക്കണമെന്നും താൻ മാധ്യമങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന ആളാണെന്നും അവർ പറഞ്ഞു. ഉത്തരവാദിത്തമില്ലാത്ത പത്ര പ്രവർത്തനം  മൂലം ഒരു വെബ്സൈറ്റിൽ ഒരു വാർത്ത വന്നാലുടൻ പബ്ലിസിറ്റി കൂട്ടാനായി അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വാർത്ത നല്കുകയാണോ ചെയ്യേണ്ടത്? എന്തിനാണ് ഇത്രരം വ്യാജപ്രവർത്തനം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.

ശബരിമലയിൽ യുവതികളെ തന്ത്രപരമായി എത്തിച്ച് ആചാരലംഘനം

keralanews women below 50 visited sabarimala

പത്തനംതിട്ട: ശബരിമലയിൽ സന്നിധാന ദർശന ദല്ലാളായ സുനിൽ സ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് യുവതികൾ ക്ഷേത്ര ദർശനം നടത്തി. പോലീസ് അകമ്പടിയ്ക്കുണ്ടായിരുന്നു. അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ് അധികൃതർ , ഇതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ 11നു രാവിലെയാണ് യുവതികൾ സുനിൽ സ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് സന്നിധാനം ദർശിച്ചത്.

സിപിഐ-സിപിഎം പോര് മുറുകുന്നു

keralanews cpi vs cpmkeralanews cpi vs cpm

കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഐഎം തീരുമാനം. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടിയേരി ഇന്ന് മറുപടി പറയും. കണ്ണൂരില്‍ ഇതിനായി കോടിയേരി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കും. നിരന്തരമായി സിപിഐഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന സിപിഐയ്ക്ക് മറുപടി പറയാതെ പോകാനാകില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.

സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റെയല്ല, യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ നിലപാടാണെന്നും എല്‍ഡിഎഫ് ദുര്‍ബ്ബലപ്പെടുന്നത് തടയുക എന്നതാണ് പ്രതികരണങ്ങളിലൂടെ സിപിഐ ചെയ്തതെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ കാനം എണ്ണിപ്പറഞ്ഞു. കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമറുപടിയുമായി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

ഏത് നിമിഷവും യുദ്ധം തുടങ്ങിയേക്കാമെന്ന് ചൈന

keralanews us north korea china war

ബെയ്ജിങ്: ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്. സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.

സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഹദ് വ്യക്തികളുടെ ഓര്‍മ്മ ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കാറുള്ള അവധികള്‍ എടുത്ത് നീക്കി ആദിത്യ നാഥ് സര്‍ക്കാര്‍

keralanews no leave for school on-birth and death days of honourable personalities yogi adithyanadh

ലക്നൗ: അംബേദ്കര്‍ ജന്മദിനത്തില്‍ പൊതുഅവധി സംബന്ധിച്ച് പുത്തന്‍ തീരുമാനം കൈകൊണ്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മഹദ് വ്യക്തികളുടെ ജന്മ, ചരമ വാര്‍ഷികങ്ങള്‍ക്ക് സ്‌കൂളുകള്‍ക്ക് നല്‍കാറുള്ള അവധികള്‍ എടുത്ത് മാറ്റിയാണ് ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരം പ്രത്യേക ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.

ലക്‌നൗവിലെ അംബേദ്ക്കര്‍ മഹാസഭ ക്യാംപസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തോട് പലര്‍ക്കും എതിര്‍പ്പുകളുണ്ടാകുമെന്ന് അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മഹദ് വ്യക്തികളുടെ ഓര്‍മ്മദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് വിദ്യാര്‍ത്ഥികളില്‍ അവരെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കില്ലെന്നും, ഞായറാഴ്ച്ച പോലെ ഒരു അവധി ദിവസമായി മാത്രമേ അവര്‍ അതിനെ കാണുകയുള്ളൂ എന്നും വ്യക്തമാക്കി..ഇതിനു പകരമായി കുറഞ്ഞത് രണ്ട് മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ അടക്കമുള്ള വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമരം തീരുന്നില്ല, സാരിയുടുത്തും തെരുവുനാടകം കളിച്ചും കര്‍ഷകസമരത്തിന്റെ 32ാം ദിവസം

keralanews janthar manthar strike

ദില്ലി: മതിയായ വരള്‍ച്ചാ ദുരിതാശ്വാസത്തുക ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സാരിയുടുത്തു പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് പുതിയ പ്രതിഷേധ വഴികള്‍ തേടുന്നത്. ജന്തര്‍ മന്തറില്‍ തെരുവുനാടകം കളിച്ചു. സാരിയുടുത്തവര്‍, നരേന്ദ്രമോദിയായി കസേരയിലിരിക്കുന്ന കര്‍ഷകന് പരാതി കൊണ്ടുചെന്ന് കൊടുത്തു. പൊട്ടും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞ് സ്വന്തം ഭാര്യമാരുടെ അവതാരമായാണ് എത്തിയത് എന്ന് അവരില്‍ ചിലര്‍ പറഞ്ഞു.

കര്‍ഷകരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുത്തുവെന്ന് അറിയിക്കണമെന്ന് സുപ്രിം കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.രണ്ടാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കണം. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കടങ്ങളെല്ലാം എഴുതിത്തള്ളണമെന്ന് സുപ്രിം കോടതി മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.സമരം തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും ഇതുവരെ പ്രധാനമന്ത്രി ഇവരെ കാണാന്‍ കൂട്ടാക്കിയില്ല.ഒരു കൂടിക്കാഴ്ച തീരുമാനിച്ചുറപ്പിച്ചെങ്കിലും അത് നടക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനടുത്ത് നഗ്നരായി ഓടിയത്.

തീയേറ്ററുകളെ ചുവപ്പിക്കാന്‍ സഖാവ് കൃഷ്ണന്‍ കുട്ടി നാളെയെത്തും

keralanews nivin s new film saghavu release on tomorrow

തീയറ്ററുകളെ ചുവപ്പിക്കാന്‍ സഖാവ് കൃഷ്ണന്‍കുട്ടി നാളെയെത്തും. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 2017ലെ നിവിന്റെ ആദ്യ ചിത്രം കൂടിയാണ് സഖാവ്. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്.കേരളക്കരയെ ഇളക്കി മറിച്ച പ്രചരങ്ങള്‍ക്കൊടുവിലാണ് സഖാവ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്ക് കേരളമെങ്ങും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.