മട്ടന്നൂര്‍ റൂറല്‍ ബാങ്ക് കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്തു

keralanews mattannur rural bank inaugurated

മട്ടന്നൂര്‍: മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്ക് ആസ്ഥാന കെട്ടിടസമുച്ചയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംവിധായകന്‍ സലിം അഹമ്മദ്, എ.മധുസൂദനന്‍, ടിന്റു ലൂക്കയുടെ അമ്മ ലിസി ലൂക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു.

കേരള ബാങ്ക് ഉടൻ: ലക്‌ഷ്യം ഒരുലക്ഷം കോടിയുടെ മൂലധനം

keralanews kerala bank coming soon

തിരുവനന്തപുരം : നിർദിഷ്ട കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടിയുടെ മൂലധനം. ബാങ്ക് രൂപവൽക്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് വെള്ളിയാഴ്ച കൈമാറിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക്, എന്നിവയുടെ അനുമതി തേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണ ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്‌ധസമിതി പരിശോധിക്കുന്നത്. ബാങ്കിന്റെ പേര് അടക്കമുള്ള നിർദേശങ്ങളും സമിതി സമർപ്പിച്ചേക്കുമെന്ന് കരുതുന്നു. എസ് ബി ടി – എസ് ബി ഐ ലയനം പൂര്ണമായതോടെ കേരളത്തിൽ ബാങ്കിങ് മേഖലയിലുണ്ടായ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ട് വെച്ചത്.

ഏഴോമിൽ 6 പേർക്കു ഭ്രാന്തൻനായയുടെ കടിയേറ്റു

keralanews dog bite 6 got injured

പഴയങ്ങാടി ∙ ഏഴോം പ‍ഞ്ചായത്തിലെ ചെങ്ങൽ പ്രദേശത്തു ഭ്രാന്തൻനായയുടെ വിളയാട്ടം. വിവിധ സമയങ്ങളിലായി ആറു പേരെ ഭ്രാന്തൻനായ കടിച്ചു പരുക്കേൽപിച്ചു. ഒട്ടേറെ പശുക്കൾക്കും ആടിനും കടിയേറ്റു. കാലിനും കൈയ്ക്കും കഴുത്തിനും വരെ ഭ്രാന്തൻ നായ കടിച്ചിട്ടുണ്ട്. വീട്ടിൽ കയറി വരെ ആളുകളെ നായ കടിച്ചതോടെ ജനം വീടിനു പുറത്തിറങ്ങാനാകാതെ ഭീതിയിലായി. ഭ്രാന്തൻനായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇന്നലെ വൈകിട്ടു വരെ കണ്ടെത്താനായില്ല. പരുക്കേറ്റവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക  ചികിത്സ തേടി. .മരുന്നു ലഭ്യമല്ലാത്തതിനാൽ പിന്നിടു കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

കോടികളുടെ സാമഗ്രികള്‍ സൂക്ഷിക്കുന്നത് കുറ്റിക്കാട്ടില്‍, സുരക്ഷാ ജീവനക്കാരന് ടോര്‍ച്ചും

Illustration of a sketch of a security guard with a flashlight on a white background

 

കുട്ടമത്ത് ∙ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ.  കാവൽക്കാരുടെ കയ്യിൽ സുരക്ഷയ്ക്കായി ആകെയുള്ളത് ടോർ‍ച്ചുകൾ മാത്രം . കവർച്ചയ്ക്കെത്തിയവർ കാവൽക്കാരനെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ടു. ഇത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ വൈദ്യുതീകരണത്തിന് വേണ്ടി കൊണ്ടുവന്ന  സാധനസാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണ്. കണ്ണൂർ മുതൽ മംഗളൂരു വരെയുള്ള റെയിൽവേ ലൈൻ വൈദ്യുതീകരണത്തിന്റെ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ചെമ്പ് കമ്പികൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് റെയിൽവേസ്റ്റേഷന് സമീപത്തെ കാടുപിടിച്ച പറമ്പിൽ കിടക്കുന്നത്. രാത്രിയായാൽ നാട്ടുകാരായവർക്കു പോലും ഇവിടെയുള്ള ആളുകളെ തിരിച്ചറിയാൻ കഴിയാറില്ല. ഇതിനു പുറമെ സാമുഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. പേരിനു വേണ്ടിയുള്ള സന്ദർശനം  പരിശോധനയുടെ പേരിൽ പൊലീസ് നടത്തുന്നതല്ലാതെ കർശനമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്

ഇനിയുള്ള തിരഞ്ഞെടുപ്പ് പുതിയ മെഷ്യനിലൂടെ

keralanews voter verifiable paper audit trial machine

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ഉണ്ടാകും. ഇത് വോട്ടര്‍ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.

ഉത്തര്‍പ്രദേശിന്റെ കിം ജോംഗ് ഉന്‍

keralanews yogi adithyanadh s hair style

ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ച് കുട്ടികള്‍ മുടിയൊതുക്കണമെന്ന് സ്‌കൂളില്‍ നിര്‍ദ്ദേശം. ലക്‌നൗവിലെ  സ്വകാര്യ സ്‌കൂളിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.സ്‌കൂളിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഹെയര്‍സ്റ്റൈല്‍ ഇല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്നാണത്രെ സ്‌കൂള്‍ അധികൃതരുടെ നിലപാട്. രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെ മാനേജ്‌മെന്റ് ഈസിയായി ആരോപണം നിഷേധിച്ചു.

കോടനാട് കൊലക്കേസ് മുഖ്യപ്രതി കൊല്ലപ്പെട്ടു:രണ്ടാം പ്രതിക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്ക്

keralanews kodanad murder case

നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിൽ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം  ബൈക്ക് അപകടത്തിൽ മരിച്ചതിന് പിന്നാലെ രണ്ടാം പ്രതി കെ വി സത്യനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തിൽ പെട്ടു. ഇതോടെയാണ് ദുരൂഹത വർധിച്ചത്. ഇന്ന് രാവിലെ അഞ്ചിനാണ് സത്യന്റെ കാർ അപകടത്തിൽപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ സത്യൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ആത്മഹത്യാ ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

മൂന്നാറിൽ നിരാഹാരംനടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റി

keralanews munnar hunger strike (2)

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരികയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി മന്ത്രി എം എം മണി രാജിവെക്കണം  എന്നാവശ്യപ്പെട്ടാണ് ഇരുവരും സമരം  നടത്തി വന്നിരുന്നത്. ഇരുവരെയും അടിമാലിയിൽ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിട്ടിട്ടുള്ളത്. നിരാഹാരം ഇരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് മഹിളാ കോൺഗ്രസ്  പ്രവർത്തകർ നിലപാടെടുത്തു. ആശുപത്രിയിലും   നിരാഹാരം തുടരുമെന്നും വൈദ്യ  സഹായം നല്കാൻ അനുവദിക്കില്ലെന്നും ഗോമതി പറഞ്ഞു.

സമരം അറുപത് ദിവസം പിന്നിട്ടു: സുരേഷ്‌ഗോപി നാളെ സമരപ്പന്തൽ സന്ദർശിക്കും

keralanews mp suresh gopi will visit ramanthali

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അറുപത് ദിവസം പിന്നിട്ടു. രാമന്തളിയിലെ വീട്ടുകിണറുകൾ മലിനമാകാൻ കാരണമായ  മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി  ഇരുപത്തി എട്ടിനാണ് അക്കാദമി പയ്യന്നൂർ ഗേറ്റിനു മുന്നിൽ പന്തൽകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.

രാജ്യസഭാ എം പി കൂടിയായ നടൻ സുരേഷ് ഗോപി മുപ്പതിന് രാവിലെ ഒൻപതിന് രാമന്തളിയിലെത്തും. സമരപ്പന്തൽ സന്ദർശിച്ച് സുരേഷ് ഗോപി അഭിവാദ്യം ചെയ്യും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി എത്തുന്നത്.  സമര പന്തലിൽ നിധീഷ് കൊടിയത് നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു .

കണ്ണൂരിൽ പുലിയിറങ്ങി: കിണറ്റിൽ വീണതായി സംശയം

keralanews leopard near irikkur

ഇരിക്കൂർ: കണ്ണൂരിൽ ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പുലിയിറങ്ങി. പടിയൂർ പഞ്ചായത്തിൽ   തിരൂർ വാർഡിൽ കല്യാട് സിബ്‌ഗെ കോളേജിന് സമീപമാണ് പുലിയിറങ്ങിയത്. പുലി ബ്ലാത്തൂർ  തിരൂർ വളപ്പിലെ കിണറ്റിൽ വീണതായി സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം  രാത്രിയിൽ പലരും പുലിയെ കണ്ടതായി പറയുന്നുണ്ട്. രാവിലെ കൃഷി സ്ഥലത്തേക്ക് പോകുന്ന വഴി ചാക്കോ എന്നയാൾ പുലി ഓടിവന്ന് കിണറ്റിൽ വീഴുന്നത് കണ്ടതായി അധികൃതരെ അറിയിക്കുകയായിരുന്നു. കിണറ്റിൽ ഒരു പൊത്തുണ്ട് . പൊത്തിലേക്ക് പുലി കയറിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. പുലിയാണോ കാട്ടു പൂച്ചയാണോ എന്ന സംശയമുണ്ടെങ്കിലും പുലി തന്നെയാണെന്നാണ് ചാക്കോ ഉറപ്പിച്ചു പറയുന്നത്.  കഴിഞ്ഞ ദിവസം 15കിലോമീറ്റർ മാറിയുള്ള കോളനിക്കു സമീപം  ആളുകൾ പുലിയെ കണ്ടിരുന്നു. പോലീസ് ഇവിടെ  കാവൽ നിൽക്കുകയാണ്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും തടിച്ചു കുടിയിട്ടുണ്ട്. രണ്ടുമണിക്ക് ഫോറെസ്റ് അധികൃതർ വന്നശേഷം പുലിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുമെന്നാണ് വിവരം.