മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ എതിർകക്ഷികളുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു കുഞ്ഞാപ്പ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പി കെ കുഞ്ഞാലിക്കുട്ടി 1.71ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയം നേടി. 5,15,325വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന വോട്ടെണ്ണലിൽ ആദ്യ അഞ്ചുമിനുട്ടിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുവായിരം കടന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിയമസഭാ കക്ഷി ഉപനേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ഉപതിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പാർട്ടി തീരുമാനം തെറ്റായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ഏഴിമല മാലിന്യവിരുദ്ധ സമരം : മനോജ്‌കുമാറിനെ അറസ്റ്റുചെയ്തു നീക്കി
പയ്യന്നൂർ: രാമന്തളി ജനവാസ മേഖലയിൽ മലിനീകരണം സൃഷ്ട്ടിക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മലിനജല സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു അക്കാദമി ഗേറ്റിൽ ജനാരോഗ്യ സംരക്ഷണസമിതി നടത്തുന്ന നിരാഹാര സമരം 47 ദിവസം പിന്നിട്ടു . നിരാഹാരം നടത്തിവന്ന സമിതി പ്രവർത്തകൻ ടി കെ മനോജ് കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്തു പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സമരസമിതി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കൽ നിരാഹാരം ആരംഭിച്ചു. നിരാഹാരം നടത്തുന്ന നാലാമത്തെ സമരസമിതി പ്രവർത്തകനാണ് വിനീത്.
വറ്റാത്ത പൊതുകിണർ: ഇപ്പോൾ ജനത്തിന് കുപ്പത്തൊട്ടി
തളിപ്പറമ്പ്: കടുത്ത വേനലിൽ പോലും വറ്റാത്ത ധർമശാല ടൗണിലെ പൊതുകിണർ മാലിന്യം നിറഞ്ഞ നിലയിൽ. ഏറെ പഴക്കമുള്ള ഈ കിണർ സമീപ പ്രദേശത്തെ നിരവധി നാട്ടുകാർക്കും ഹോട്ടലുകാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. ഏതാനും വര്ഷം മുൻപ് കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ കഴിയാത്തവിധം സാമൂഹ്യദ്രോഹികൾ മാലിന്യം നിക്ഷേപിച്ചതോടെയാണ് പലരും കിണർ ഉപേക്ഷിച്ചത്.കിണർ ശുചീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനുള്ള നടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുരളിമലയിലെ പുലി
മാലൂർ: പുരളിമലയിൽ നാല് ദിവസമായി ജനം ഭീതിയിലാണ്. പുലിയുണ്ടെന്നു പറയപ്പെടുന്ന പുരളിമലയിൽ ഇതുവരെ പുലിയുടെ കാൽപ്പാടുകൾ അധികൃതർക്കോ നാട്ടുകാർക്കോ കാണാനായില്ല. വ്യാപകമായി പുലിഭീതി പാടർത്തുന്നതിനു പിന്നിൽ സമൂഹവിരുദ്ധരുടെ ഇടപെടലുണ്ടോയെന്നു സംശയിക്കുന്നു. അഭ്യഹം പരന്ന പ്രദേശങ്ങളിലെല്ലാം സന്ധ്യയാകുന്നതോടെ റോഡുകൾ വിജനമാവുകയാണ്. പുലിയെ കണ്ടതായി ഒട്ടേറെ ഫോൺ കോളുകളാണ് അധികൃതർക്ക് ദിവസേന ലഭിക്കുന്നത്.
അതീവ ജാഗ്രതാ നിർദേശവുമായി ഇന്റലിജൻസ് വിഭാഗം
കൊച്ചി: കേരളത്തെ സാത്താൻ സഭ പിടിയിലൊതുക്കി കഴിഞ്ഞിരിക്കുന്നു. സാത്താൻ സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി പ്രമുഖർ ഇന്റലിജൻസ് നിരീക്ഷണത്തിൽ. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയക്കാർ, നിരവധി ജന പ്രതിനിധികൾ, പ്രമുഖ വക്കീലന്മാർ,വിദേശ ബിസിനെസ്സുകാരായ മലയാളികൾ, നിരവധി സിനിമ നടി നടൻമാർ തുടങ്ങി ഒരു വൻ നിര തന്നെ സാത്താൻ സഭയുടെ മുഖ്യധാരാ പ്രവർത്തകരായി നിലകൊള്ളുന്നുണ്ട്.
കോഴിക്കോടും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളിൽ നിരവധി ഡോക്ടർമാർക്കും ഹോസ്പിറ്റൽ ഉടമകൾ ഉൾപ്പെടെ സാത്താൻ സഭയുമായി നേരിട്ടുള്ള ബന്ധങ്ങൾ ഉണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ട്. അതി സൂക്ഷ്മതയോടെ വേണം ഇനി നമ്മുടെ സഹോദരീസഹോദരൻമാരെയും ബന്ധുക്കളെയും വിലയിരുത്താൻ.
സാത്താൻ സഭയുടെ ” ഒരു റൗണ്ടിലുള്ള നക്ഷത്ര ചിഹ്നം” ചിഹ്നങ്ങൾ എവിടെയെങ്കിലും കാണാൻ ഇടയായാൽ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. കാരണം നമ്മുടെ ഭാവി തലമുറയെ വേരോടെ നശിപ്പിക്കാനാണ് സാത്താൻ സഭകൾ നിലകൊള്ളുന്നത്. വീട്ടിലെ കടുത്ത നിയന്ത്രണത്തിൽ വീർപ്പുമുട്ടുന്ന സ്ത്രീകൾക്കും അവിവാഹിതരായ പെൺകുട്ടികൾക്കും സാത്താൻ വേർഷിപ് ഒരു ഫ്രീ വേൾഡ് ആവുകയാണ്.
മയക്കുമരുന്ന് കലർത്തിയ വീഞ്ഞാണ് കുർബാന വീഞ്ഞിനു ബദലായി ആരാധകർക്ക് ലോകമെങ്ങും സാത്താൻ ആരാധകർ കൊടുക്കുന്നത്. നിയന്ത്രിത അളവിൽ ശരീരത്തിൽ കടത്തിവിടുന്ന പ്രത്യേക ലഹരിവസ്തു മനുഷ്യനെ ഉന്മാദത്തിലേക്കും മാനസിക വൈകല്യത്തിലേക്കും എത്തിക്കും. സാധാരണ ജീവിത രീതിയിൽ നിന്നും ഒരു പ്രത്യേക ശക്തി ആരാധനയിൽ കൈവരുന്നതായി അവർ ഇതിലൂടെ തെറ്റായി മനസിലാക്കുകയാണ്. മദ്യവും മറ്റും നിഷിദ്ധമായ പെൺകുട്ടികൾക്കും സമൂഹത്തിലെ ഉയർന്ന നിലയിൽ ജീവിക്കുന്ന സ്ത്രീകൾക്കുപോലും ഈ അനുഭൂതി പിനീട് ജീവിത വിശ്വാസമാവുകയാണ്.
കൊച്ചിയിൽ ഇത്തരം സംഭവങ്ങൾ പുതുമയല്ലെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. രഹസ്യകേന്ദ്രങ്ങളിൽ മാത്രമല്ല നഗരത്തിലെ പ്രമുഖ ഫ്ളാറ്റുകളിലും വില്ലകളിലുമൊക്കെ സാത്താൻ സേവകർ തമ്പടിക്കുന്നുണ്ടത്രേ. സെക്സിനെയും മദ്യത്തെയും ഇഷ്ടപ്പെടുന്നവരാണ് സംഘത്തിൽ എത്തുന്നവരിലധികവും. കൊച്ചു കുട്ടികളെ പോലും സംഘം വലയിലാക്കുന്നുണ്ടെന്നാണ്ട് പോലീസിന് കിട്ടിയ വിവരം. ബാംഗ്ളൂരിൽ നിന്നും കൊച്ചിയിലെത്തുന്ന നാൽവർ സംഘമാണ് കൊച്ചിയിലെ സാത്താൻ ആരാധനയ്ക്കു ചുക്കാൻ പിടിക്കുന്നത് എന്നാണ് പോലീസിന് കിട്ടിയ വിവരം. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് സംഘം കൊച്ചിയിലെത്തുന്നത്. മുന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുള്ളത് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
വിമാനത്തിൽ കൊച്ചിയിലെത്തുന്ന സംഘം ആഡംബര കറുകളിലാണ് സഞ്ചാരം. ഇവർക്ക് ആവശ്യമായ ആരാധനാ ക്രമം, ലിപികൾ, തലവനെ വാഴിക്കൽ ,ഫണ്ട് എല്ലാം വിദേശത്തു നിന്നാണ്. പ്രാദേശികമായി തോന്നുന്നവിധം ആരാധനക്രമം ചിട്ടപ്പെടുത്താനും പറ്റില്ല. കർക്കശമായ ചിട്ടകൾ ഇവർക്കിടയിലുണ്ട്. ഇതിൽനിന്നു പിന്തിരിയാൻ നോക്കുന്നവരെ കൊന്നു കളയുക എന്നതാണ് ഇവരുടെ രീതി.
കേരളത്തിൽ ദുരൂഹമായി നടന്ന 90%കൊലപാതകങ്ങൾക്ക് പിന്നിലും സാത്താൻ സഭയുടെ പ്രവർത്തകരാണെന്നുള്ളതിനെ സാധുകരിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചു വരികയാണെന്ന് ഇന്റലിജൻസ് വ്യക്തമാക്കി കഴിഞ്ഞു. .
ജയം ഉറപ്പായി
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് ശക്തമായ മുന്നേറ്റം. 46 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ത്തപ്പോള്‍ മലപ്പുറത്ത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടി യു ഡി എഫ് വിജയം. ആദ്യത്തെ അരമണിക്കൂര്‍ കൊണ്ടോട്ടിയില്‍ ലീഡ് പിടിച്ചതൊഴിച്ചാല്‍ മലപ്പുറത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ് കണ്ടത്.
കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 52 ശതമാനവും പിടിച്ചാണ് ഇ.അഹമ്മദ് റെക്കോര്‍ഡിലേക്ക് കടന്നതെങ്കില്‍ ഇപ്പോള്‍ ആകെ പോള്‍ ചെയ്ത 60 ശതമാനം വോട്ടുകളില്‍ 54 ശതമാനവും പിടിച്ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പുരോഗമിക്കുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് പതിനായിരം കടന്നിട്ടുണ്ട്.
മട്ടന്നൂരിൽ ഡെങ്കിപ്പനി ക്രമാതീതമായി വർധിച്ചു
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ ഡെങ്കി പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. പനി ബാധിതരിൽ ഒട്ടേറെ പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണമുള്ളതായി സൂചനയുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ഒരു യുവതിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ ടൗണിൽ ശിവപുരം റോഡരികിലെ വീടുകളിൽ താമസിക്കുന്നവരും തലശ്ശേരി റോഡിലെ ഒരു വ്യാപാര സമുച്ചയത്തിലെ വ്യാപാരികളുമാണ് പനി ബാധിച്ചു ചികിത്സ തേടുന്നവരിലേറെയും. മട്ടന്നൂർ ടൗണിനു പുറമെ കല്ലൂർ, മണ്ണൂർ, നെല്ലൂന്നി,പൊറോറ, കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ , കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം എന്നിവിടങ്ങളിൽ നിന്നുള്ള ചിലർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പേരാവൂരിനെ സന്പൂർണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു
ഇരിട്ടി: പേരാവൂരിനെ സമ്പൂർണ്ണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു. ഇരിട്ടിയിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി പ്രഖ്യാപനം നടത്തി. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഊർജം സംരക്ഷിക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയും കർത്തവ്യവുമാണെന്നു മന്ത്രി പറഞ്ഞു. പി കെ ശ്രീമതി എം പി മുഖ്യപ്രഭാഷണം നടത്തി.
ഉരുവച്ചാൽ വാർഡിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. വാർഡ് കൌൺസിൽ കോടഞ്ചേരി രാജന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മുഴപ്പിലങ്ങാട് ബോംബേറും ആക്രമണവും: മുഖ്യപ്രതി അറസ്റ്റിൽ
എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര അങ്കണവാടിക്ക് സമീപം കഴിഞ്ഞ മാസം 27നു രാത്രി ഉണ്ടായ ആക്രമണത്തിലും ബോംബേറിലും മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് എ ക ജി റോഡിലെ ശാന്ത നിലയത്തിൽ കെ വി രാഹുൽ എന്ന കണ്ണനെയാണ്(19) എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പ്രായപൂർത്തി ആവാത്ത ഒരാളുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാർച്ച് 27നാണു സി പി എം ബന്ധമുള്ള കഞ്ചാവ് വില്പന സംഘം പാച്ചാക്കര അങ്കണവാടിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചു ആയുധങ്ങളുമായി എത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്തു നിർത്തിയിട്ട ബി എം ഡബ്ലിയു കാറും തകർക്കുകയായിരുന്നു.