ഇടുക്കി: മന്ത്രി മണിയുടെ പെമ്പിളൈ പ്രവർത്തകരോടുള്ള അപമാനകരമായ പരാമർശത്തിനെതിരെ ഇടുക്കിയിൽ ഹർത്താൽ തുടരുകയാണ്. ഇതിനിടെ ദേശീയ വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടണമെന്ന ബി ജെ പിയുടെ ആവശ്യം പരിഗണിച്ച വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടും. ഇടുക്കിയിൽ ഇത്രയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം എം മണി രാജിവെക്കണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇടുക്കിയിൽ സമരം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്. മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്നും മന്ത്രി മാപ്പു പറയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ജെമിനി ഗണേശനായി ദുൽഖർ സൽമാൻ തെലുങ്കിലേക്ക്
ദുൽഖർ സൽമാൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. ഏറെ കൗതുകമുണർത്തുന്ന വേഷമാണ് തെലുങ്ക് പ്രവേശനത്തിനായി ദുൽക്കർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രമുഖ തമിഴ് ചലച്ചിത്രമായിരുന്ന ജെമിനി ഗണേശനായിട്ടാണ് ദുൽഖർ എത്തുക. യെവടെ സുബ്രമണ്യം എന്ന ചിത്രം സംവിധാനം ചെയ്ത നാഗ് അശ്വിൻ ഒരുക്കുന്ന സിനിമയുടെ പേര് മഹാനദി എന്നാണ് .
എൺപത്തിനാലാം വയസ്സിൽ 2005 ൽ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയാണിത്. മലയാളി താരം കീർത്തി സുരേഷാണ് സാവിത്രിയുടെ റോളിൽ എത്തുക. തെലുങ്കിലാണ് പ്രധാന പതിപ്പെങ്കിലും ചിത്രം മലയാളം , തമിഴ് ഭാഷകളിലും എത്തുമെന്ന് അറിയുന്നു.
പെൺകുട്ടി പ്രേമിക്കണമെന്നു നിർബന്ധിക്കാൻ ഒരാൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: എന്ത് കൊണ്ട് ഒരു സ്ത്രീക്ക് രാജ്യത്ത് സമാധാനമായി ജീവിച്ചു കൂടാ എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പതിനാറു വയസ്സുള്ള പെൺകുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതിന്റെ ഫലമായി ആത്‍മഹത്യ ശ്രമം നടത്തുകയും ചെയ്ത ഒരു കേസ് പരിഗണിക്കവെ ആണ് സുപ്രീം കോടതി ഈ പ്രഖ്യാപനം നടത്തിയത്.
സ്ത്രീകളുടെ സ്വതന്ത്രമായ തീരുമാനത്തെ മറികടന്ന് ഒരാൾക്കും ആരെയെങ്കിലും പ്രേമിക്കണമെന്നു ഒരു സ്ത്രീയോട് നിർബന്ധിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ, എം എം ശാന്തൻ ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും
കുഞ്ചിത്തണ്ണി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും എന്നും വൈദ്യുത മന്ത്രി എം.എം മണി. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ എത്ര വേട്ടയാടിയാലും പറയാനുള്ളത് ഇനിയും പറയുമെന്നും എം.എ മണി പറഞ്ഞു. സുരേഷ്‌കുമാറിനെ കുറിച്ച് താന്‍ ഇന്നലെ പറഞ്ഞത് തനിക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കലക്ടര്‍ക്കൊപ്പമാണ്.
എന്നാ നാറ്റിച്ചെന്നാലും ഞാന്‍ പിന്നേയും പിന്നേയും മോളില്‍ നില്‍ക്കും. അത് ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതു കൊണ്ടാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്നതു കൊണ്ടാണ്. ഞാന്‍ വെറും സാധാരണക്കാരനാണ്. 45 വര്‍ഷം പൊതു പ്രവര്‍ത്തനം നടത്തിയ ആളാണ്. എന്റെ സമ്പത്ത് ഈ വീടു മാത്രമാണ്. എല്ലാവരും വന്നാല്‍ ഇതില്‍ ഇരിക്കാന്‍ പോലും സൗകര്യമില്ല. ഞാന്‍ അങ്ങനെയെ ജീവിച്ചിട്ടുള്ളു. പൊതു പ്രവര്‍ത്തനം കൊണ്ട് ഞാന്‍ സമ്പത്തുണ്ടാക്കിയിട്ടില്ല. പിശകുണ്ടെങ്കില്‍ ശൈലി മാറ്റും. വേറൊരു കാര്യമവുമില്ല. ഞാന്‍ ഇവിടെയെങ്ങാനും ജീവിച്ച് പൊക്കോട്ടെ.. മണി പറഞ്ഞു.
മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ എംഎം മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ മണി വായില്‍ തോന്നുന്നത് വിളിച്ചു പറയുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനചരിത്രത്തില്‍ ഒരു മന്ത്രിയും സ്ത്രീകളെപ്പറ്റി ഇത്രയും മോശമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പോലീസ് അടിയന്തരമായി കേസെടുക്കുകയാണ് വേണ്ടത്. ബിജെപിയെ വളര്‍ത്താനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
സ്ത്രീവിരുദ്ധമായി സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വി എസ്
തിരുവനന്തപുരം : മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വി എസ് അച്യുതാനന്ദൻ. കൈയേറ്റക്കാരെ ന്യായീകരിക്കുന്നതും സ്ത്രീ വിരുദ്ധമായി സംസാരിക്കുക എന്നതും കമ്മ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്നു വി എസ് വ്യക്തമാക്കി. അവകാശത്തിനായി പോരാടിയവരെയാണ് മണി അവഹേളിച്ചതെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു. അത്തരം നിലപാട് ആരെടുത്തലും സി പി എമ്മിന് അത് ന്യായീകരിക്കാനാവില്ല. സബ് കലക്ടർക്കെതിരെയുള്ള പരാമർശത്തെ ശക്തമായി എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍
കട്ടപ്പന: മന്ത്രി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രസ്താവന ശരിയായില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ മണിയുടെ വിശദീകരണത്തിനു ശേഷം പറയാമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിച്ചു. അതേ സമയം മൂന്നാറില്‍ പൊമ്പളൈ ഒരുമ പ്രതിഷേധം തുടരുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ നടത്തി വന്നിരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു
ഡൽഹി: ഡൽഹിയിൽ തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഒന്നരമാസമായി നടത്തി വന്നിരുന്ന സമരം താത്കാലികമായി പിൻവലിച്ചു. 25 വരെയാണ് സമരം താൽക്കാലികമായി നിർത്തിയതെന്ന് സമരനേതാക്കൾ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നൽകിയ ഉറപ്പിനെ തുടർന്നാണ് നടപടി. സമരക്കാരുടെ പ്രശ്നങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായുള്ള കുടി കാഴ്ച്ചയിൽ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 14 മുതലാണ് ജന്തർ മന്ദറിൽ തമിഴ്‌നാട്ടിലെ കർഷകർ സമരം ആരംഭിച്ചത്.
മുതിർന്ന പൗരന്മാർക്ക് എയർ ഇന്ത്യയുടെ അവധിക്കാല ഓഫർ; 50 ശതമാനം ഇളവ്
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് അവധിക്കാല ഓഫറുമായി എയർ ഇന്ത്യ. 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് ആഭ്യന്തര റൂട്ടിൽ 50%ഇളവ് പ്രഖ്യാപിച്ചു. കൂടുതൽ പേർക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി പ്രായപരിധി കുറച്ചിട്ടുണ്ട്. നേരത്തെ 63 വയസ്സിനും അതിനു മുകളിലും ഉള്ളവർക്കായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോര്ട്ട്, എയർ ഇന്ത്യ നൽകുന്ന സീനിയർ സിറ്റിസൺ കാർഡ് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഈ അനുകൂല്യത്തിനായി യാത്രക്കാർ സമർപ്പിക്കണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
നോർക്ക റൂട്സ് അറ്റസ്റ്റേഷൻ
കണ്ണൂർ : കോഴിക്കോട് നോർക്ക റൂട്സ് സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററിൽ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആർ ഡി അറ്റസ്റ്റേഷൻ മെയ് 11 നു രാവിലെ 8 30മുതൽ 12 30 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. അറ്റെസ്റ്റേഷനു വരുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയിൽ ഓഫീസിൽ കണ്ണൂർ എന്നും തീയതി 11057 എന്നും ആയിരിക്കണം. ആ ദിവസം കോഴിക്കോട് സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ:049772765310, 04952304885.