തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാ ദേവി പറഞ്ഞു. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഡബിൾ ഡക്കർ എ സി ട്രെയിനുകൾ വരുന്നു
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോടു കൂടിയുള്ള ഡബിൾ ഡക്കർ എ സി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്‌കൃഷ്ട്ട ഡബിൾ ഡെക്കർ എ സി യാത്രി (ഉദയ്) എക്സ്പ്രെസ്സാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ സീറ്റുകളുള്ള എ സി കോച്ചുകളാണ് ഉണ്ടാവുക. ജൂലായ് യോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് സൂചന.
ഡൽഹി-ലക്നൗ റൂട്ടിലാണ് ട്രെയിൻ ആദ്യം ഓടിക്കുക. തേർഡ് എ സി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെ ആയിരിക്കും ഈടാക്കുക. ചായ , ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ-ഫൈ സംവിധാനം, വലിയ എൽ സി ഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാവും.
എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു : യാത്രക്കാർ സുരക്ഷിതർ
കൊൽക്കത്ത : എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ആണ് ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചത്. എങ്കിലും വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാർ അടക്കം 254 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.,
മോഹൻലാൽ വിഷയം: പന്ന്യനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ പി ജയരാജൻ
കണ്ണൂർ : മോഹൻലാലിന് ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രന് മറുപടിയുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. തന്റെ ഫേസ് ബൂക്കിലൂടെ ആണ് ഇ പി പന്ന്യനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. മോഹൻലാൽ എല്ലാ മലയാളികളുടെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
മഹാനടന്മാരായ പുലിമുരുകന്മാർക്ക് എന്തിനാണ് ദേശീയ അവാർഡ് നല്കിയെന്നറിയില്ല. ചിലരെ സന്തോഷിപ്പിക്കാനുള്ള ഇത്തരം നടപടി അവാർഡുകൾ വ്യഭിചരിക്കുന്നതിന് തുല്യമാണെന്ന് പന്ന്യൻ വിമർശിച്ചിരുന്നു.
ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ കോടതി തള്ളി. സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയത്. അതു കൊണ്ട് ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ജിഷ വധക്കേസും പുറ്റിങ്ങല്‍ കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്. ഈ വാദം കോടതി അംഗീകരിച്ചില്ല.
യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ
പേരാവൂർ: പേരാവൂർ സ്വദേശിനിയെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്പാലത്തെ കണവല തോമസിന്റെ മകൾ ഡയാന തോമസിനെ യാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്നുച്ചയ്ക്ക് ഒരുമണിക്ക് കോളയാട് സെന്റ് അൽഫോൻസാ ദേവാലയത്തിൽ. മാതാവ്: ഷൈനി, സഹോദരങ്ങൾ:ഡാനിഷ്, ടോണി(വൈദിക വിദ്യാർത്ഥി, എറണാകുളം)
ഉദ്യോഗസ്ഥരുടെ അഭാവം: ഭക്ഷ്യ സുരക്ഷാ പരിശോധന അട്ടിമറിക്കപ്പെടുന്നു
തലശ്ശേരി : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗര പരിധിയിലും പരിസരങ്ങളിലുമുള്ള തട്ട് കടകളുടെ ശുചിത്വ പരിശോധന കർശനമാക്കിയെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതിനാൽ പരിശോധന അട്ടിമറിക്കപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥർക്കാണ് പരിശോധന ചുമതല. ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ഇത്തരം പരിശോധനകൾക്കായി ഗവർമെന്റ് ചുമതല ഏൽപ്പിച്ചിട്ടുള്ളത് . തലശ്ശേരി നഗരസഭയിൽ പഴയ ബസ് സ്റ്റാൻഡ് , പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ പത്തോളം വലിയ തട്ട് കടകളാണ് പ്രവർത്തിക്കുന്നത്. മുന്ന് വര്ഷം മുൻപ് നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാത്തതിനാൽ തട്ടുകടകൾ വൃത്തിഹീനമായി തന്നെ തുടരുകയാണ്.
തട്ട് കടകൾ നടത്തുന്നവർക്ക് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ഫിട്നെസ്സ് സർട്ടിഫിക്കറ്റ് , ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയുള്ള സർട്ടിഫിക്കറ്റ് , ഒരു ദിവസത്തിൽ കൂടുതൽ പാചക എന്ന ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധന റിപ്പോർട്ട് എന്നിവ നിർബന്ധമാണ്. തട്ടുകട പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ വൃത്തിയും പരിശോധിക്കണം.
അതേസമയം തട്ടുകടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്താറുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അംഗ പരിമിതിയും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും കാരണം പലപ്പോഴും പരിശോധനയ്‌ക്കെത്താനാവുന്നില്ല. ഈ പരിമിതി നാട്ടുകാർ മുതലെടുക്കുന്നതായി പരാതിയും ഉണ്ട്..
മട്ടന്നൂർ – കണ്ണൂർ റോഡ് വീതി കൂട്ടി നവീകരിക്കുന്നു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ മാസങ്ങൾ ശേഷിക്കെ മട്ടന്നൂർ – കണ്ണൂർ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവർത്തി ആരംഭിച്ചു. മേലെ ചൊവ്വ മുതൽ മട്ടന്നൂർ ജങ്ങ്ഷൻ വരെയാണ് റോഡ് നവീകരിക്കുന്നത്. ഇരുപത്തി മൂന്ന് കിലോമീറ്ററോളം വരുന്ന റോഡാണ് പത്തരക്കോടിയോളം രൂപ ചിലവഴിച്ച് നവീകരിക്കുന്നത്.
വിമാനത്താവളത്തിലേക്കുള്ള മേലെ ചൊവ്വ – മട്ടന്നൂർ റോഡ് നവീകരിക്കുന്നതോടെ യാത്രക്കാർക്ക് ഏറെ സൗകര്യമാകും. റോഡ് നവീകരണം പൂർത്തിയായാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അര മണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. മെയ് 31 നു മുൻപ് തന്നെ പണി പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡെങ്കിപ്പനി: ശുചീകരണം ഊർജിതം
മട്ടന്നൂർ: ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊതുക് വളരാനുള്ള സാഹചര്യം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ശുചീകരണം. നഗര സഭ കൗൺസിലർ സി വി ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
വളക്കയ്യിൽ വൈദ്യുത തൂൺ അപകടാവസ്ഥയിൽ
ശ്രീകണ്ഠപുരം: അപകടാവസ്ഥയിലുള്ള വൈദ്യുത തൂൺ ഭീഷണി ഉയർത്തുന്നു. വളക്കൈ ടൗണിൽ കൃഷി ഭവന് സമീപമാണ് പൂർണമായും ദ്രവിച്ച തുണുള്ളത്. അടിഭാഗത്തേയും മുകൾ ഭാഗത്തെയും കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്തായനിലയിലാണ്. നിരവധി സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിലാണ് തുണുള്ളത്. മുകൾ ഭാഗം തകർന്ന തൂൺ ഏതു സമയവും പൊട്ടി വീഴുന്ന അവസ്ഥയിലാണ്.
അപകടാവസ്ഥയിലുള്ള തൂൺ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും നിരവധി തവണ ശ്രീകണ്ഠപുരം കെ എസ് ഇ ബി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു