അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

keralanews pure water from atmosphere

പയ്യന്നൂര്‍: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്‍ നിന്നാണ് വെള്ളം വേര്‍തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ലഖ്‌നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

keralanews lucknow chicken mutton sellers go on strike

ലഖ്‌നൗ: അറവുശാലകള്‍ക്കെതിരെയുള്ള യു.പി.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ തിങ്കളാഴ്ച മുതല്‍ മാട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടും. മീന്‍ വില്‍പ്പനക്കാരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറച്ചിവില്‍പ്പനക്കാരെ മാത്രമല്ല ഹോട്ടല്‍ വ്യവസായത്തെയും ബാധിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ നടപടി.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നൽകിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  ഇതേ തുടർന്ന് യാതൊരു ഭീഷണിയും ഉണ്ടാവുകയില്ല. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി.നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു

keralanews thalipparamba water authority

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജപ്പാന്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. പരാതിയുള്ള പ്രദേശങ്ങളില്‍ 350-ഓളം കുടിവെള്ള കണക്ഷനുകളുണ്ട്. എന്നാൽ സമീപ പ്രദേശങ്ങളിൽ എല്ലാ ദിവസവും വെള്ളം ലഭിക്കുമ്പോള്‍ ഇവിടെമാത്രം വെളളം ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍സമയത്ത് താഴ്ന്നസ്ഥലങ്ങളിലെ ഉപഭോഗം കൂടുന്നതിനാലാണ് ഉയര്‍ന്നസ്ഥലങ്ങളില്‍ വെള്ളം  ലഭിക്കാത്തതെന്നും പത്തുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പ്രതിഷേധസമരത്തിന് കെ.രമേശന്‍, പി.ഗംഗാധരന്‍, നിഷ, എം.ബാലകൃഷ്ണന്‍, ലക്ഷ്മണന്‍, എം.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് വിശ്രമകേന്ദ്രം ഒരുക്കുന്നു

keralanews pappinissery harithakeralam

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിക്കുന്ന താത്കാലിക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍ നിര്‍വഹിച്ചു. പാപ്പിനിശ്ശേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍വശം ദേശീയപാതയോരത്തെ 150 മീറ്റര്‍ ഭാഗമാണ് ശുചീകരിച്ച് വിശ്രമകേന്ദ്രമാക്കുന്നത്. ഇരിപ്പിടസൗകര്യത്തോടെ പ്രകൃതിയോടിണങ്ങുന്നരീതിയില്‍ നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിനുസമീപം പൊതു ടോയ്‌ലറ്റും സ്ഥാപിക്കും. ചടങ്ങില്‍ കോട്ടൂര്‍ ഉത്തമന്‍ അധ്യക്ഷനായിരുന്നു. ഉപ്പേരി വത്സന്‍, പി.വി.രാജീവന്‍, കെ.പ്രമീള, പോള രാജന്‍, ടി.വി.രാജീവന്‍, പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഡി.വൈ.എഫ്.ഐ. ബൈക്ക്‌റാലി നടത്തി

keralanews dyfi bike rali (2)

കൂത്തുപറമ്പ്: ഭഗത് സിങ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി ബൈക്ക്‌റാലി നടത്തി. പാട്യം ഗോപാലന്‍ മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തില്‍  രക്തസാക്ഷി കെ.വി.റോഷന്റെ പിതാവ് കെ.വി.വാസു ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.വിനോദ് അധ്യക്ഷനായിരുന്നു. അഭിലാഷ് പനോളി സംസാരിച്ചു. റാലി മെരുവമ്പായിയില്‍ സമാപിച്ചു.

കോര്‍പ്പറേഷന്‍ പരിധിയിലെ 30 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യോഗ-നീന്തല്‍ പരിശീലനം നല്‍കി

keralanews kannur coporation yoga swimming practicekeralanews kannur coporation yoga swimming practice (2)

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ 30 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യോഗ-നീന്തല്‍ പരിശീലനം നല്‍കി. 500 കുട്ടികൾക്ക് യോഗ പരിശീലനവും 300 കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകി. പഠിച്ചകാര്യങ്ങള്‍ പൊതുജനങ്ങളുടെമുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയത്. യോഗപ്രദര്‍ശനം നടന്നത് കണ്ണൂര്‍ ജൂബിലി ഹാളിലും നീന്തല്‍പ്രദര്‍ശനം നടന്നത് കണ്ണൂര്‍ സിറ്റിസെന്ററിലെ നീന്തൽ കുളത്തിലുമായിരുന്നു. പ്രദര്‍ശനത്തിന്റെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിനാമൊയ്തീന്‍, ടി.ഒ.മോഹനന്‍, കെ.ജെമിനി, വെള്ളോറ രാജന്‍, പി.ഇന്ദിര തുടങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു

നാടക കലാകാരന്മാരുടെ കൂട്ടായ്മ നാളെ

keralanews drama actors union

കണ്ണൂർ : ലോക നാടക ദിനത്തോടനുബന്ധിച്ച് നന്മ കണ്ണൂർ ജില്ലാ കമ്മിറ്റുയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം നാല് മണിക്ക് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നാടക കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഡോ ജെ എസ് പോൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഴയകാല മുതിർന്ന നാടക കലാകാരന്മാരെ ആദരിക്കുന്നു.

അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു

keralanews transport minister ak sasheendran resigned

കോഴിക്കോട്: ഫോണിലൂടെയുള്ള അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയും കോഴിക്കോട് എലത്തൂര്‍ നിന്നുള്ള എം എൽ എ യുമാണ് അദ്ദേഹം. ഒരു സ്വകാര്യ ചാനലാണ് മന്ത്രി സ്ത്രീയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന വാര്‍ത്ത ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവിട്ടത്. തുടർന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.  രാജി ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും ശരിതെറ്റുകളേക്കാള്‍ ധാര്‍മികതയ്ക്ക് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

സമ്പൂർണ്ണ പാർപ്പിട പദ്ധതിയ്ക്ക് 3 കോടി

keralanews pariyaram grama panchayath budget

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത് ബജറ്റ് പഞ്ചായത് വൈസ് പ്രസിഡന്റ്  കെ വി രമ അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിയ്ക്ക് മുന്ന് കോടി രൂപയും രോഗി സൗഹൃദ ആശുപത്രിയ്ക്ക് 35 ലക്ഷം രൂപയും വകയിരുത്തിയാണ് ബജറ്റവതരിപ്പിച്ചത്. കൂടാതെ ജല സുഭിക്ഷ കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് 60 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.  കൂടാതെ സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ ഗ്രാമം തുടങ്ങിയ പദ്ധതികൾക്കും തുക നീക്കിവെച്ചിട്ടുണ്ട്. പ്രസിഡന്റ് എ രാജേഷ് അധ്യക്ഷത വഹിച്ചു.

മൂന്നാറില്‍ അനധികൃത നിർമ്മാണം തടയൽ മാത്രം

keralanews cpi decision on moonnar

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിർമ്മാണവും മണ്ണ്, പാറഖനനവും തടഞ്ഞാൽ മതിയെന്ന നിലപാടിലേക്ക് സി.പി.ഐ. എത്തുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ അനധികൃത റിസോര്‍ട്ടുകളുടെ പൊളിച്ചടുക്കല്‍ ആവര്‍ത്തിക്കില്ല. മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്ക് നിലവില്‍ റവന്യൂവകുപ്പിന്റെ അനുമതിവേണം. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വീടുവെയ്ക്കുന്നതിനും ചെറിയ കടമുറികൾക്കും മാത്രമേ അനുമതി നൽകുന്നുള്ളൂ.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ  ശക്തമായ നടപടിയായിരിക്കും റവന്യൂ അധികൃതര്‍ സ്വീകരിക്കുക. പാറ, മണ്ണ് ഖനനത്തിനും അനുമതി നല്‍കില്ല. നിലവില്‍ വിരമിച്ച സൈനികോദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കളക്ടറുടെ അധികാരപരിധിയില്‍ അവിടെ  ദിവസ വേതന അടിസ്ഥാനത്തിൽ ഭൂസംരക്ഷണസേനയുണ്ട്.