കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. അബുദാബിയിൽനിന്നാണ് നെടുമ്പാശേരിയിൽ എത്തിയത്. ഇയാൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷൻ വിഭാഗം ഉതുപ്പ് വർഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വർഗീസും കേസിലെ മറ്റൊരു പ്രതിയാണ്.
രാമന്തളിയിൽ ജനാരോഗ്യ സമിതിയുടെ പ്രകടനത്തിനു നേരെ നാവികൻ കാർ ഓടിച്ചു കയറ്റി : ഒരാൾക്ക് പരിക്ക്
എ.കെ.ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണം: ശരത് പവാർ
തിരുവനന്തപുരം∙ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണമെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലാണ് ശശീന്ദ്രന്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശശീന്ദ്രന് പകരം പുതിയ മന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ഥികള്‍ക്ക് കളരി-മര്‍മ പരിശീലനം
ആലക്കോട്: വിദ്യാര്‍ഥികള്‍ക്ക് സ്വയംരക്ഷയ്ക്കായി കളരി-മര്‍മ പരിശീലനം നല്കി. 25 കുട്ടികള്‍ വീതമുള്ള ബാച്ചുകള്‍ക്ക് അധ്യയനസമയം നഷ്ടപ്പെടുത്താതെ 20 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്കായി കരുവന്‍ചാലിലെ കടത്തനാട് കളരിയില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വേനൽ കാല പരിശീലനവുമുണ്ട്. കളരിയിലെ മര്‍മവിദ്യകള്‍, വ്യായാമം, മെയ് പയറ്റ്, വാള്‍ പ്രയോഗം, കത്തി പ്രയോഗം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് 20 ദിവസത്തെ പരിശീലനം.
പ്ലസ് വണ്‍ പരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം
തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃച്ഛികമെന്ന് സംഭവം അന്വേഷിച്ച ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു വിവാദം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
ഔദ്യോഗിക സൈറ്റില്‍ നിന്നാണ് ചോദ്യങ്ങള്‍ എടുത്തതെന്നും 17 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമാണ് അവർത്തിച്ചതെന്നുമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരുന്നു.
എസ് എസ് എൽ സി ചോദ്യപേപ്പർ വിവാദം; പ്രതിപക്ഷ നേതാവ് സത്യാഗ്രഹം നടത്തും
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ജുഡീഷ്യൽ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തും. ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ
മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതി ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ. ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചന നടന്നത് ഇവിടെയാണ്. ഈ സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുകയാണ് വേണ്ടത്.അത് പൊളിച്ച് അവിടെ സാംസ്‌കാരിക നിലയം പണിയണമെന്നും ലോധ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ശത്രുസ്വത്ത് നിയമപ്രകാരം ജിന്നയുടെ വസതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലാണെന്നും ലോധ പറഞ്ഞു
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ വിദ്യാര്‍ഥി-അധ്യാപക പ്രതിഷേധം
കണ്ണൂര്‍: എസ്എസ്എല്‍സി ഗണിത ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ വിദ്യാര്‍ഥി-അധ്യാപക പ്രതിഷേധം. കെഎസ്‌യു, എംഎസ്എഫ്, കാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്്ടറേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ നജാഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുന്നോന്‍, ജില്ലാ സെക്രട്ടറി ഒ കെ ജാസിര്‍, മുഹമ്മദ് കുഞ്ഞി, പി നസീര്‍, ഇജാസ് ആറളം സംസാരിച്ചു.കണക്കില്‍ പിഴച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനമാണെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌യു ജില്ലാ ഉപാധ്യക്ഷന്‍ ഫര്‍സീന്‍ മജീദ്, സെക്രട്ടറി അബ്ദുല്‍ വാജിദ് നേതൃത്വം നല്‍കി. കണ്ണൂരില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അധ്യാപകര്‍ പ്രകടനം നടത്തിയത്. കെ സി രാജന്‍ നേതൃത്വം നല്‍കി.
മനുഷ്യന്റെ തലച്ചോറിലെ ചിന്തകൾ ഡൗൺലോഡ്, അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നു
മനുഷ്യന്റെ തലച്ചോറിലെ ചിന്തകൾ ഡൗൺലോഡ്, അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നു എന്നതാണ് ശാസ്ത്രലോകത്തെ ഏറ്റവും പുതിയ വാർത്ത. സ്പേസ് എക്സ് കമ്പനി മേധാവി എലൻ മസ്‌കാണ് ഇതുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂറൽ ലേസ് എന്ന ടെക്നോളജി ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനം വിജയിച്ചാൽ മനുഷ്യ മനസ്സിലെ ചിന്തകളെല്ലാം കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്കു ഡൗൺലോഡ് ചെയ്യാനാവും. വേണമെങ്കിൽ ഒരാളുടെ മെമ്മറി മറ്റൊരാളിലേക്ക് അപ്ലോഡ് ചെയ്യാനും സാധിക്കും. സാങ്കേതിക രംഗത്തു വൻ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തമാണ് വരാൻ പോകുന്നത്.
വളപട്ടണം പാലം വർഷങ്ങളായി ഇരുട്ടിൽ
വളപട്ടണം: വളപട്ടണം പാലത്തിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വളപട്ടണം ബോട്ട് ജെട്ടിമുതൽ പഴയങ്ങാടി റോഡ് ചുങ്കം വരെയുള്ള 25 ഓളം തെരുവ് വിളക്കുകളിൽ ഒന്നുപോലും കത്തുന്നില്ല. ഏഴു വര്ഷം മുൻപ് എം പ്രകാശൻ എം എൽ എ യുടെ വികസന ഫണ്ടുപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. പാലത്തിൽ വിളക്കുകൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. പാലത്തിന്റെ അടിഭാഗത്ത് താവളമാക്കുന്ന നായകളുടെ ശല്യം കാരണം കാൽനട യാത്ര ഭീഷണിയാണ്. ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് അധികാരികൾ പറയുന്നത്.