കൊച്ചി : ഇന്ദിരാഗാന്ധി രാജ്യാന്തര വിമാന താവളത്തിൽ നിന്ന് 234 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക പിഴവിനെ തുടർന്ന് തിരിച്ചിറക്കി. ടേക്ക് ഓഫിന് ശേഷവും ടയറുകൾ തിരികെ നിർദിഷ്ട സ്ഥാനത്തേക്ക് വെക്കാൻ പൈലറ്റ് ശ്രെമിചെങ്കിലും അതിനു സാധിക്കാതെ വന്നതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. രണ്ടു എൻജിനീയർമാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. .മറ്റു പരിശോധനയ്ക്കു ശേഷം ഏകദേശം നാലുമണിക്കൂർ വൈകി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.
എ ടി എമ്മിൽ നിന്നു വീണ്ടും ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ യുടെ വ്യാജ നോട്ടുകൾ
മുംബൈ: മീററ്റിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ATM ൽ നിന്ന് വീണ്ടും ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ യുടെ വ്യാജ നോട്ടുകൾ ലഭിച്ചു. ഇതോടെ 2000 രൂപയുടെ നോട്ടിന്റെ സുരക്ഷാ അവകാശങ്ങൾ പ്രഹസനമാകുന്നു. ഒരാഴ്ച മുൻപ് പണം എടുത്ത ആൾക്കും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോ അക്കാദമിക്കെതിരായ നടപടികൾക്ക് മുഖ്യമന്ത്രിയുടെ അനുമതി
തിരുവനന്തപുരം : ലോ അക്കാദമി സൊസൈറ്റിയുടെ നിയമാവലിയും രെജിസ്ട്രേഷനും അന്വേഷിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തുകിടന്ന ഫയലിനാണ് അനുമതി ലഭിച്ചത്. സർക്കാർ പ്രതിനിധികൾകുടി അംഗങ്ങളായിരുന്ന സൊസൈറ്റിയിൽ നിന്ന് പിന്നീട് അവരെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപെടുത്തിയതും കണ്ടെത്തിയിരുന്നു.
പാചകവാതക വില വർധിപ്പിച്ചു
ന്യൂഡൽഹി: സബ്സിടിയോടു കൂടിയ ഗാർഹിക ഗ്യാസ് സിലിണ്ടറിന് 85 .50 രൂപ വർധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്തതിന് 90 രൂപയും വാണിജ്യ സിലിണ്ടറിന് 148 .50 രൂപയും വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ 2017 -18 ലേക്കുള്ള പൊതുബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പും വില കൂട്ടിയിരുന്നു. അന്ന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69 .50 രൂപയും സബ്സിടിയുള്ള സിലിണ്ടറിന് 65 .91 രൂപയും ആയിരുന്നു വർധിപ്പിച്ചത്.
തമിഴ് നാട്ടിലെ കടകളിൽ ഇന്നുമുതൽ പെപ്സി, കൊക്കക്കോള വില്പനയില്ല
ചെന്നൈ : ഇന്ന് മുതൽ തമിഴ്നാട്ടിൽ കടകളിൽ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങൾ വിൽക്കില്ല. തമിഴ്‌നാട് വനികർ കോട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്സി ഉത്പന്നങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയിൽ അംഗങ്ങളായ വ്യാപാരികളോട് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങൾ മാർച്ച് ഒന്നുമുതൽ കടകളിൽ വില്പന നടത്തരുതെന്ന് നേരത്തെ ഇവർ നിർദേശം നൽകിയിരുന്നു. ഈ സംഘടനയിൽ പതിനഞ്ചു ലക്ഷം വ്യാപാരികൾ അംഗങ്ങളാണ്.
കടുത്ത വരൾച്ച മൂലം കർഷകർ ദുരിതത്തിൽ കഴിയുമ്പോൾ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങൾ ഉല്പാദിപ്പിക്കുന്നത് തടയുക എന്ന ലക്‌ഷ്യം കുടി ഇതിനു പിന്നിൽ ഉണ്ട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.