കണ്ണൂർ : മികച്ച ഫുട്‍ബോൾ കളിക്കാരെ കണ്ടെത്താനായി മുൻ ഇന്ത്യൻ താരം കെ ടി രഞ്ജിത്ത് ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. അക്കാഡമിയിലേക്കുള്ള തിരഞ്ഞെടുപ്പ് 1, 2 തീയതികളിൽ ചെറുകുന്ന് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറു മണി മുതൽ നടക്കും. 150 പേർക്കാണ് പരിശീലനം. 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ:7736672827, 9061939190, 9562680202.
ഒബാമയുടെ കാലാവസ്ഥാ നയം പൊളിച്ചടുക്കി ട്രംപ്
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ രാജ്യവ്യാപക പ്രചാരണവും നിയമ നടപടിയും സ്വീകരിക്കുമെന്ന് എതിരാളികള്‍. ഫോസില്‍ ഇന്ധന ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതിയില്‍ വെല്ലുവിളിക്കുമെന്ന് പരിസ്ഥിതി സംഘടനകളും അറിയിച്ചിട്ടുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിലൂടെ വാതക, കല്‍ക്കരി, എണ്ണ വ്യവസായങ്ങളില്‍ ആയിരക്കണക്കിനു പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ട്രംപിന്റെ അനുയായികള്‍ കരുതുന്നത്.
കല്‍ക്കരി മേഖലയിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ ചരിത്രപ്രധാന ചുവടുവയ്പായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒബാമയുടെ പരിസ്ഥിതി നയത്തിൽ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു
തീരുമാനം പിൻവലിക്കണം; യൂത്ത് കോൺഗ്രസ്
കേളകം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു പിൻവലിച്ച കേളകം ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചു കൊണ്ടുവന്ന എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ജോബി പാണ്ടഞ്ചേരിയിൽ പറഞ്ഞു
ജനങ്ങൾക്ക് സത്യം ബോധ്യപ്പെട്ടു; എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ” ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചു. അതിന് മാധ്യമങ്ങളാണ് തന്നെ സഹായിച്ചത്. ഇനി മണ്ഡലത്തില്‍ സജീവമായിരിക്കും. എനിക്കും നിങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടതല്ലേ”, ഫോണ്‍വിളി വിവാദത്തില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു.
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനേക്കാൾ പ്രധാനം തന്റെ സത്യസന്ധത ജനങ്ങളെ ബോധ്യ പെടുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രി പദവി ഒഴിഞ്ഞ ശേഷം തലസ്ഥാനത്ത് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തത് കെഎസ്ആര്‍ടിസി ബസ്സായിരുന്നു. ഭാര്യ അനിത ടീച്ചറും കൂടെ ഉണ്ടായിരുന്നു. എന്‍സിപിക്ക് മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിയുണ്ടാകും അത് തോമസ് ചാണ്ടി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ജിഎസ്ടി ബില്ലിനെ എതിർത്ത് ബിജെപി 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി: കോണ്‍ഗ്രസ്
ന്യൂഡൽഹി∙ യുപിഎ ഭരണകാലത്ത് ഉൽപന്ന, സേവന നികുതി (ജിഎസ്ടി) ബില്ലുകൾ പാസാക്കാൻ അനുവദിക്കാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിയാണ് ആരോപണം ഉന്നയിച്ചത്. ജി.എസ്.ടി വൈകിയ ഓരോ വര്‍ഷവും 1.5 ലക്ഷം കോടിയോളം സര്‍ക്കാരിന് നഷ്ടംവന്നു. 12 ലക്ഷം കോടിയാണ് ആകെനഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.
കനകമല ഗൂഢാലോചന: എട്ട് ഐഎസ് അനുകൂലികൾക്കെതിരെ കുറ്റപത്രം
കൊച്ചി ∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കനകമല കേന്ദ്രമാക്കി ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. എട്ടു പേർക്കെതിരെയാണ് കുറ്റപത്രം.കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് വിവിധ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ളവരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻഐഐ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റുണ്ടായി 180 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചത്.
പരസ്യ വിവാദം; അമൂല്‍ ഐസ്‌ക്രീം കോടതി കയറുന്നു
ലക്ഷ്മി നായര്‍ക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുന്നു
കൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ അനാവശ്യമായി അടിച്ചേല്‍പ്പിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
ജിഷ വധക്കേസ് പുനരന്വേഷിക്കണം : ഗോത്രമഹാ സഭ
കൊച്ചി: ജിഷാ വധക്കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിത്-സ്ത്രീ ലൈംഗികാതിക്രമ കേസുകള്‍ സംസ്ഥാനത്ത് ഏറിവരുകയാണ്. അതിനാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധവേണം. ഇക്കാര്യം ആവശ്യപ്പെട്ട്“ചലോ തിരുവനന്തപുരം’പദയാത്ര സംഘടിപ്പിക്കും. ഏപ്രില്‍ 29ന് കാസര്‍കോട് ജില്ലയില്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും
ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്ര നട നാളെ തുറക്കും .വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും.കൊടിമരം ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇത്തവണ പത്ത് ദിവസത്തെ ഉല്‍സവം ഇല്ല .എന്നാല്‍ ഇതിന് പകരം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ നട തുറക്കും. വിഷു ഉല്‍സവത്തിനായി ഏപ്രില്‍ 10ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും .14 ന് വിഷുക്കണി ദര്‍ശനം. അയ്യപ്പ ഭക്തന്‍മാര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടം നല്‍കും .വിഷ ഉല്‍സവത്തിന് ശേഷം ഏപ്രില്‍ 18ന് നട അടയ്ക്കും. നട തുറക്കുന്നതുമായി ബന്ധപ്പെട്ട് എ ല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ദേവസ്വം ബോഡിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സംവിധാനങ്ങള്‍ നടത്തിവരികയാണ്. തിരക്ക് ഒഴിവാക്കാനുള്ള മാര്‍ഗങ്ങ ളും ആലോചിച്ചുവരുന്നു.