കണ്ണൂർ : വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി സർക്കാർ പുതുക്കി നിശ്ചയിച്ചു. വിജ്ഞാപനം വന്ന 2016 ഡിസംബർ 21 മുതൽ നൽകാനാണ് തീരുമാനം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നഗരപ്രദേശങ്ങൾക്ക് പ്രത്യേക അലവൻസും സേവനദൈർഖ്യം കണക്കിലെടുത്തുകൊണ്ടുള്ള വെയിറ്റേജ് ആനുകൂല്യവും അടങ്ങിയതാണ് മിനിമം വേതനം തൊഴിലാളി ചൂഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പരിപാടി നിലവിൽ മാനേജർക്ക് 10 ,968 രൂപയും ക്ലാർക്ക്, കാഷ്യർ, അക്കൗണ്ടന്റ്, റിസെപ്ഷനിസ്റ് മുതലായവർക്ക് 10 ,758 രൂപയും സെയിൽസ് മാന്, സെയിൽ ഗേൾസ് എന്നിവർക്ക് 10 ,548 രൂപയും ഓഫീസ് അറ്റെൻഡൻറ്, സ്വീപ്പർ മുതലായവർക്ക് 9 ,918 രൂപയും ലഭിക്കും.
അടച്ചുപൂട്ടിയ പയ്യാമ്പലം പാർക്ക് കണ്ണൂർ കോർപറേഷൻ ഏറ്റെടുത്തേക്കും
കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചുപൂട്ടിയ പയ്യാമ്പലം പാർക്ക് കണ്ണൂർ കോർപറേഷൻ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച കാര്യങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക് ചർച്ച ചെയ്യും .കഴിഞ്ഞ മാസം ഒൻപതിനാണ് മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ പാർക്ക് അടച്ചുപൂട്ടിയത്. മൂന്നാഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിനു ഇന്ന് തീരുമാനം ഉണ്ടാകുമെന്നറിയുന്നു.
ജീവിത ദുരിതത്തിന്റെ ട്രാക്കിൽ റെയിൽവേ ജീവനക്കാർ
കണ്ണൂർ : കടുത്ത അവഗണനയുടെ വക്കിലാണ് ഇപ്പോൾ റെയിൽവേ ജീവനക്കാരുടെ ജീവിതം ട്രെയിനിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഈ പോസ്റ്റിനു ആവശ്യത്തിന് നിയമനങ്ങൾ നടക്കാത്തതാണ് ഈ പ്രശ്നത്തിന് കാരണം. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന തങ്ങളെ സർക്കാരുകൾ അവഗണിക്കുകയാണെന്ന ഇവരുടെ ഈ പരാതിയിൽ കഴമ്പുണ്ടുതാനും. ഇന്ത്യയിലെ മുഴുവൻ സ്റ്റേഷൻ മാസ്റ്റർമാരുടെയും ട്രാഫിക് ജീവനക്കാരുടെയും ജീവിതത്തിന്റെ ഭൂരിഭാഗവും ജോലിക്കുമാത്രമായി മാറ്റിവെക്കേണ്ടിവരുന്ന ഇവർ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. പാലക്കാട് ഡിവിഷനിലാണ് കൂടുതൽ പ്രശ്നം . മതിയായ സൗകര്യങ്ങളില്ലാതെയാണ് വനിതാ ജീവനക്കാരടക്കം ഗേറ്റ് ജോലി ചെയ്യുന്നത്.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല
കണ്ണൂർ : പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്ന സത്യം സി പി എം നേതൃത്വം മനസ്സിലാക്കണമെന്നും ഇനി കേരളത്തിൽ ഒരുതുള്ളി കണ്ണീരോ കൊലപാതകമോ നടന്നാൽ സ്ത്രീത്വത്തിന്റെ ശക്തി സി പി എം തിരിച്ചറിയുമെന്നും ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. കേരളത്തിലെ സി പി എം ന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രയ്ക് കണ്ണൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആട്ടിൻതോലിട്ട ചെന്നായയുടെ സ്വഭാവമാണ് സി പി എം നെന്നും സി പി മന്റെ രാഷ്ട്രീയ അന്ത്യമായിരിക്കും നടക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.
ഇരിട്ടി നഗരസഭാ ഇനി മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തം
ഇരിട്ടി : ഇരിട്ടി നഗരസഭയെ ഇന്നലെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തമായി പ്രഖ്യാപിച്ചു. ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യുസഫ് പ്രഖ്യാപനം നിർവഹിച്ചു. നഗരസഭാ ഹെൽത് ഇൻസ്‌പെക്ടർ ഉസ്മാൻ ചാലിയാടാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിനിമ സംവിധായകൻ ഷെറി ഗോവിന്ദ് മുഖ്യ അതിഥിയായിരുന്നു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച സ്ത്രീകളുടെ വിളംബര ജാഥയും നടന്നു.
പുലിമുരുകനിലെ പുലിപ്പല്ലുമാല സ്വന്തമാക്കാൻ ഓൺലൈൻ ലേലം
100 ദിവസം പിന്നിടുകയും ഒപ്പം കളക്ഷൻ 150 കൊടിയും കടന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരുന്ന ‘പുലിപ്പല്ലുമാല’ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം മുറുകുന്നു. ബുധനാഴ്ച 35 ,൦൦൦ രൂപയിലേക്കാണ് ലേലം എത്തിയത്. മോഹൻലാലിൻറെ സിനിമകളും ജീവിതവും ഉൾപ്പെടെ പ്രതിപാദിക്കുന്ന ‘ദി കമ്പ്ലീറ്റ് ആക്ടർ’ എന്ന വെബ്‌സൈറ്റിലാണ് ലേലം പുരോഗമിക്കുന്നത്. മോഹൻലാലിൻറെ പേരിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ലേല തുക ലക്ഷ്യമിടുന്നത് .
ക്ഷേമപെൻഷനുകൾ 1000 ൽനിന്നു 1200 ആയി ഉയരാൻ സാധ്യത.
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റവതരിപ്പിക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നായിരിക്കും ഇത്തവണത്തെ ബജറ്റവതരണം. പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായിരിക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിനുള്ള മുന്നൊരുക്കം, സംപൂർണ്ണ പാർപ്പിട പദ്ധതി, ഹരിത കേരള മിഷൻ എന്നെ വിഷയങ്ങൾ പരിഗണയിലുണ്ടാവും. കൂടാതെ ക്ഷേമപെൻഷനുകളിൽ 200 രൂപയുടെ വർധനവും പരിഗണനയിലുണ്ടാവും. നിലയിൽ 1000 രൂപയുള്ള പെൻഷൻ 1200 ആയി ഉയരും .
രാഷ്‌ട്രപതി കൊച്ചിയിൽ
കൊച്ചി : ഇന്ത്യയിൽ നടക്കുന്ന മുസിരിസ് ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ എത്തും. വൈകുന്നേരം 3 .35 നു കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി 6 മണിയോടെ മടങ്ങും. കൊച്ചി മുസിരിസ് ബിനാലെ സെമിനാർ ഉത്ഘാടനം, കെ സ് രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്‌ട്രപതി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ.
കാബൂൾ നഗരത്തില്‍ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിർത്ത ശേഷം പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു.നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.
പോലീസിനെ കുഴപ്പത്തിലാക്കി പൾസർ സുനി
കൊച്ചി : നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുക എന്നുള്ളത് പോലീസിന് വെല്ലുവിളിയാകുന്നു. ഓരോ ദിവസവും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് സുനി പറയുന്നത്. അറസ്റ്റിലായ ദിവസം മൊബൈൽ പൊന്നുരുന്നിയിലെ കാനയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനി പോലീസിനോട് പറഞ്ഞത്. പിറ്റേ ദിവസം ഗോശ്രീ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞെന്നു മാറ്റി പറഞ്ഞു. വാഗമണ്ണിലേക്കു പോകും വഴി ഫോൺ കാട്ടിൽ ഉപേക്ഷിച്ചു എന്നാണ് സുനി അവസാനമായി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം കാട്ടിൽ തിരച്ചിൽ നടത്താനാണ് പോലീസിന്റെ തീരുമാനം