തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു. നോട്ടു നിരോധനത്തെ വിമര്ശിച്ചുകൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്. വരള്‍ച്ച പ്രകൃതി നിര്‍മ്മിത ദുരന്തവും നോട്ട് നിരോധനം മനുഷ്യനിര്‍മ്മിതദുരന്തവുമെന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്.
- ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും
- ബജറ്റില്‍ മുന്‍ഗണന ആരോഗ്യം പൊതുവിദ്യാഭ്യാസ മേഖലകള്‍ നവീകരിക്കുന്നതിന്
- വളര്‍ച്ച 8.1 ശതമാനം; മൊത്തം ആഭ്യന്തര ഉത്പാദനം 4.6 ലക്ഷം കോടി
- നോട്ട് നിരോധനം ഭൂമിക്രയവിക്രയത്തെ ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കില്ല
- കൃഷിയിലും അനുബന്ധമേഖലകളിലും വളര്‍ച്ച 2.95 ശതമാനം താഴ്ന്നു
- ചരക്ക് സേവന നികുതി ഈവര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല
- നോട്ട് നിരോധനവും വരള്‍ച്ചയും ധനകാര്യസ്തംഭനാവസ്ഥ രൂക്ഷമാക്കി
- പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലൂടെ മൂലധനം കണ്ടെത്തും