നിയമങ്ങളുടെ അഭാവമല്ല മറിച്ച് അവ നടപ്പിലാക്കാത്തതാണ് അതിക്രമങ്ങൾക്ക് കാരണം; ജില്ലാ ജഡ്ജി

keralanews internationalwomen s day celebratio 2017 march2 to march 8

കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് കാരണം നിയമങ്ങളുടെ അഭാവമല്ല മറിച്ച് അവ നടപ്പിലാകാത്തതാണ് എന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി എൻ ആർ കൃഷ്ണകുമാർ. രാജ്യത്ത് നിലവിലുള്ള പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുതകുന്നതാണ്. എന്നാൽ പലകാരണങ്ങൾ കൊണ്ടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനാവാത്ത സാഹചര്യമാണ്.  അതുകൊണ്ട് കൂടുതൽ ആളുകൾ കുറ്റകൃത്യം ചെയ്യാൻ ധൈര്യപ്പെടുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നുമുതൽ എട്ടുവരെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

ലോകം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്നും ഇതിനെ ചെറുക്കാൻ സ്ത്രീകൾ തന്നെ  മുന്നോട്ട് വരണമെന്ന് സാമൂഹ്യനീതി ഓഫീസർ എൽ ഷീബ പരിപാടിയിൽ പറഞ്ഞു ‘മാറുന്ന ലോകത്ത് സ്ത്രീകൾ മാറ്റത്തിനായി ധൈര്യപ്പെടു ‘ എന്നുള്ളതാണ് ഈ തവണത്തെ വനിതാ ദിന മുദ്രാവാക്യമെന്നും അവർ പറഞ്ഞു.

കലാഭവൻ മണി അനുസ്മരണം

keralanews kalabhavan mani reminiscence

മുവാറ്റുപുഴ : അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ കലാഭവൻ മണിയുടെ അനുസ്മരണവും കലാപരിപാടികളും സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിനാണ് ചടങ്ങ് . തൃക്കളത്തൂർ കാവുംപടി ഓഡിറ്റോറിയത്തിൽ കലാഭവൻ മണി കല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടി മാധ്യമ പ്രവർത്തകനും തിരക്കഥ കൃത്തുമായ ജോൺ പോൾ ഉത്ഘാടനം ചെയ്യും.  പരിപാടിയിൽ സിനിമ മിമിക്രി രംഗത്തെ പ്രമുഖർ പങ്കെടുക്കും.  മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് മണിയുടെ സിനിമ ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങൾ അവതരിപ്പിക്കും.

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി മുതൽ പിഴ നൽകേണ്ടി വരും

keralanews sbi announcement minimum balance should be there in sbi account

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി മുതൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും. ഏപ്രിൽ ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങും. 20  മുതൽ 100  രൂപ വരെ പിഴ നൽകേണ്ടി വരും. മെട്രോ നഗരങ്ങളിൽ 5000  രൂപയും നഗരങ്ങളിൽ 3000  രൂപയും അർദ്ധ നഗരങ്ങളിൽ 2000  രൂപയും ഗ്രാമ പ്രദേശങ്ങളിൽ 1000  രൂപയുമാണ് മിനിമം ബാലൻസ് ആയി അക്കൗണ്ടിൽ വേണ്ടത്. മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാകും പിഴ ഈടാക്കുക.

ഇന്ത്യയിലെ ആദ്യത്തെ റോഡ് ഗ്ലൈഡ് ബൈക്ക് സൂരജിന് സ്വന്തം

keralanews road glide bike

കണ്ണൂർ: ഒരു ആഡംബര കാറിനേക്കാള്‍ വിലയുള്ള റോഡ് ഗ്ലൈഡ്  ബൈക് ഇനി ഉരുളുന്നത് അഴീക്കോടിലെ റോഡിലൂടെയാണ്. ഈ രാജകീയ ബൈക് ഇന്ത്യയിലാദ്യമായി ഇറങ്ങുന്നത് അഴീക്കോടിന്റെ റോഡിലാണ്. .സൗദിയില്‍ സര്‍ക്കാര്‍ തലത്തിലെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്തുനടത്തുന്ന ഗ്രൂപ്പിന്റെ തലവനായ കണ്ണൂര്‍ അഴീക്കോട്ടെ എന്‍.കെ.സൂരജാണ് ഈ ആഡംബര ബൈക്ക് കണ്ണൂരിലെത്തിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ബൈക്ക് പ്രേമികളുടെ ഹരമാണ് ഈ അമേരിക്കന്‍ ബൈക്ക് റോഡിലിറക്കാൻ ചെലവായത് 60  ലക്ഷം രൂപ

രാജകീയമായ യാത്രയാണ് ഈ ബൈക്ക് ഉറപ്പുതരുന്നത്. എ.ബി.എസ്. ബ്രേക്കിങ് സംവിധാനമാണ്. പിടിച്ചിടത്ത് നില്‍ക്കും. മൂന്ന് ഹെഡ്‌ലൈറ്റുകളും ഇന്‍ഡിക്കേറ്ററുമുണ്ട്. വലിയ വൈസര്‍ കം വിന്‍ഡ് ഷീല്‍ഡിന്റെ പിന്നിലായി സെന്റര്‍ കണ്‍സോള്‍. അതില്‍ ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, സ്പീഡോ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, മ്യൂസിക് സിസ്റ്റം. ഓടിക്കുന്നവര്‍ക്ക് തണുപ്പകറ്റാനുള്ള ഹാന്‍ഡില്‍ബാര്‍ ഹീറ്ററും ഗ്‌ളൈഡിലുണ്ട്. യാത്രാസാമഗ്രികള്‍ സൂക്ഷിക്കാനായി പെട്ടികളുണ്ട്. അതില്‍ മൊബൈല്‍, ലാപ്‌ടോപ്പ് ചാര്‍ജറുകളുമുണ്ട്. പിന്‍യാത്രക്കാരനുമായി യാത്രാവേളയില്‍ സംസാരിക്കാനായി ഇന്റര്‍കോം സൗകര്യവുമുണ്ട്. തെല്ലാം കുടി ഈ രാജകീയ വണ്ടിയുടെ ഭാരം 450 കിലോഗ്രാമാണ് .

ബജറ്റ് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം

keralanews budget leakage explanation of thomas issac
തിരുവനന്തപുരം : ബജറ്റ് ചോർച്ചയെ കുറിച്ച് തോമസ്  ഐസക്കിന്റെ വിശദീകരണം ഇങ്ങനെയാണ്.. “ബജറ്റല്ല ചോർന്നത്..മാധ്യമങ്ങൾക്കുവേണ്ടി തയ്യാറാക്കിയ ബജറ്റ് ഹൈലൈറ്സ് ആയിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്”. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ കോപ്പിയുമായി പ്രതിഷേധ പ്രകടനം നടത്തുകയും സഭയിൽ നിന്നും ഇറങ്ങിപോകുകയും ചെയ്തു. തുടര്‍ന്ന് പ്രതിപഷ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമാന്തര ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നു ധനമന്ത്രി പറഞ്ഞു.

ബഡ്ജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി രാജിവെക്കണമെന്ന് കുമ്മനം

keralanews budget leakage

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ബഡ്ജറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വരുമാനത്തിന്റെ കുറവാണ് അല്ലാതെ നോട്ട് പിൻവലിക്കലല്ല അദ്ദേഹം പറഞ്ഞു സാധാരണ ബഡ്ജറ്റ് അവതരണത്തിനു ശേഷം വിളിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ബഡ്ജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇവിടെ അത് നേരത്തെ തന്നെ ചോർന്നു.ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ധനമന്ത്രി രാജി വെക്കുക തന്നെ വേണം. കുമ്മനം പറഞ്ഞു.

ബജറ്റിൽ ജനക്ഷേമത്തിനു ഊന്നൽ

keralanews budget 2017 2018
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ധനമന്ത്രി തോമസ് ഐസക് ബജറ്റിനെ ജനകീയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതൽ ജനകീയമായി. കെഎസ്ഇബി വൈദ്യുതി വൈദ്യുതി ശൃംഖലയ്ക്ക് പകരമായി നിർമിക്കുന്ന ഒപ്റ്റിക് ഫൈബര്‍ പാതവഴി എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.  അതിനിടെ ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു.വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ബജറ്റ് ഹൈലൈറ്സ്

കൊച്ചി : ബജറ്റവതരണത്തിലെ പ്രസക്ത ഭാഗങ്ങൾ
  • 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും
  • സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൈഫൈ സ്ഥാപിക്കും
  • സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും
  • അംഗനവാടികള്‍ക്ക് 248 കോടി
  • ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം സംവരണം
  • പട്ടികജാതി വിഭാഗത്തിന് 2600 കോടി; പട്ടികവര്‍ഗത്തിന് 750 കോടി
  • അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ആകെ വിലയുടെ പത്ത് ശതമാനത്തിന് മരുന്നുകള്‍ വില്‍ക്കും
  • പ്രമേഹം, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായി മരുന്ന് നല്‍കും
  • ആറ് മാസം കൊണ്ട് കിഫ്ബി കൈവരിച്ചത് നിര്‍ണായകമായ നേട്ടങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9248 കോടി

നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ട്; കമൽ

keralanews actress abduction case

കോഴിക്കോട്: നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും സംവിധായകൻ കമൽ. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം.സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണ്,  കമല്‍ ചൂണ്ടിക്കാട്ടി.സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്നെ നടന്‍ പ്രഥ്വീരാജിന്റെ നിലപാട് പ്രംശസനീയമാണ്. പൃഥീരാജിനെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും മാതൃകയാക്കണമെന്നും കമല്‍ തുറന്നടിച്ചു.നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാടിനെതിരെയും കമല്‍ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാന്‍ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമല്‍ തുറന്നടിച്ചു.

ആക്രമണത്തിനിരയായ നടിയുടെ ദൃശ്യങ്ങൾ സുനി തന്റെ സുഹൃത്തുക്കൾക്കും നൽകി

keralanews actress abduction case news

കൊച്ചി : സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അയാൾ തന്റെ രണ്ടു സുഹൃത്തുക്കൾക്ക് കൈമാറിയതായി പോലീസിന് സൂചന ലഭിച്ചു. ആക്രമത്തിന് ശേഷം അമ്പലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ സുനി ഏറെ നേരം അവിടെ ചെലവഴിച്ചിരുന്നു. ഈ സമയത്താവാം ദൃശ്യങ്ങൾ കൈമാറിയത്. അതെ സമയം ദൃശ്യങ്ങൾ പകർത്തിയെന്നു കരുതപ്പെടുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിലാണ് ഇത്. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കിലും, നശിപ്പിച്ചതായുള്ള തെളിവുകള്‍ കണ്ടെത്തിയാല്‍ തന്നെ അത് കേസില്‍ സുപ്രധാന തെളിവാകും . സുഹൃത്തുക്കളുടെ മൊഴിയും കേസിന് ബലം പകരും.