കണ്ണൂർ : കേരള ജല അതോറിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആന്റി തെഫ്‌റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജലമോഷണവും പൊതു ടാപ്പിൽ നിന്നും ഹോസ് പൈപ്പ് ഉപയോഗിച്ചു കുടിവെള്ളം ചോർത്തുന്നതായി കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക് ചുരുങ്ങിയത് 1000 രൂപ പിഴയോ ആറു മാസം തടവോ രണ്ടും കുടി ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
ഏപ്രിൽ മാസത്തോടെ അഴീക്കലിൽ നിന്ന് ചരക്കു കപ്പൽ സർവീസ് തുടങ്ങും
കണ്ണൂർ : ഏപ്രിൽ മാസത്തോടെ അഴീക്കൽ തുറമുഖം വഴി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കു കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ . തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു മാർച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു യോഗം ചേരും. ഭാവി സാദ്ധ്യതകൾ കൂടി കണക്കിലെടുത്തു സമഗ്ര വികസന പദ്ധതിയാണ് അഴീക്കലിൽ ലക്ഷ്യമിടുന്നത്.
വലിയ കപ്പലുകൾക്ക് വരാവുന്ന രീതിയിൽ തുറമുഖത്തിന്റെ ആഴം കൂട്ടൽ, തുറമുഖത്തെത്തുന്ന ചരക്കുകൾ സൂക്ഷിക്കാൻ വെയർ ഹൗസിന്റെ നിർമാണം, ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫീസ് ഇവയൊക്കെ വികസനത്തിന്റെ കണക്കിൽ പെടുന്നു. പോർട്ട് ഓഫീസിൽ നടന്ന യോഗത്തിൽ തുറമുഖ ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടുവൻ പദ്മനാഭൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ പ്രസന്ന കുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രെമിച്ചു; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: സ്പീക്കറിനകത് സ്വർണം കടത്തികൊണ്ടുവരാൻ ശ്രമിച്ച യുവാവിനെ കസ്റ്റംസുകാർ പിടികൂടി. ദുബായിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോളാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ കൊണ്ടുവന്ന സ്പീക്കറിനകത് വെളുത്ത പെയിന്റ് അടിച്ച നിലയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എല്ലാം കുടി 60 ലക്ഷത്തോളം വിലവരുന്ന സ്വർണമാണ് കടത്തികൊണ്ടുവന്നതെന്നു കസ്റ്റംസുകാർ പറഞ്ഞു. അതേസമയം നോട്ട് നിരോധനത്തോടുകൂടി സ്വർണക്കടത്തു ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നിരോധനം പിൻവലിച്ചതോടെ വീണ്ടും കുടിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും
കണ്ണൂരിൽ നാളെ ഡിജിറ്റൽ രഥം
കണ്ണൂർ : പൊതുജനങ്ങൾക്ക് ഇ സേവനങ്ങളെപ്പറ്റി അറിയാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സുവര്ണാവസരമെന്ന നിലയിൽ ജില്ലയിലെത്തുന്ന ഡിജിറ്റൽ രഥത്തിന്റെ കൊടി കൈമാറ്റം വയനാട് ജില്ലയിലെ തലപുഴയിൽ നടന്നു. നാളെ രാവിലെ ആറിന് പത്തുമണിക്ക് കലക്ടറേറ്റ് പരിസരത്തു വിവിധ പരിപാടികളോട് കൂടി പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ പതിനൊന്നു കേന്ദ്രങ്ങളിലൂടെയാണ് വാഹനം കടന്നു പോകുക. പര്യടനം 11 നു പയ്യന്നൂരിൽ സമാപിക്കും. കേന്ദ്ര സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി വകുപ്പും ജില്ലാ ഇ ഗവേണൻസ് വിഭാഗവും തദര്ശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി നിയന്ത്രണം
കണ്ണൂർ : നാളെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം. അഴീക്കോട് 400 കെ വി സബ് സ്റ്റേഷനിൽ പുതുതായി സ്ഥാപിക്കുന്ന 400 കെ വി ട്രാന്സ്ഫോര്മറിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്..
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മെമ്മറി കാർഡിൽ ഉണ്ടെന്നു സൂചന
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്നു പോലീസ്. സംഭവത്തിന് ശേഷം പ്രതി വക്കീലിനെ ഏൽപ്പിച്ച മെമ്മറി കാർഡ് കീഴടങ്ങാൻ എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന മെമ്മറി കാർഡ് എന്നിവയുടെ ഫോറൻസിക് പരിശോധനയിലാണ് കേസിലെ നിർണായക തെളിവുകൾ ലഭിച്ചതെന്നാണ് വിവരം. താൻ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന സുനിയുടെ പക്ഷത്തെ തുടർന്ന് സുപ്രധാന തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്ന ആശങ്കയിലായിരുന്നു പോലീസുകാർ. ഈ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധന ഫലങ്ങൾ അറിഞ്ഞത്.
സുനിൽ കുമാർ വിജീഷ് എന്നിവരുടെ പോലീസ് കസ്റ്റഡി ഈ മാസം പത്തുവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി അനുവദിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യലിന്റെ രീതി മാറ്റി പരമാവധി വിവരങ്ങൾ പരാതിയിൽ നിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്
നാളെ മുതൽ ബംഗാൾ അരി ലഭിച്ചുതുടങ്ങും
ഇരിട്ടി മേഖലയിൽ വിദേശ മദ്യഷോപ് അനുവദിക്കില്ല
ഇരിട്ടി : പായം പഞ്ചായത്ത് സംപൂര്ണ ലഹരിവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബിവറേജസ് കോർപറേഷൻ പായം പഞ്ചായത്തിൽ മദ്യശാല തുറക്കാൻ തീരുമാനിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. ഇതേ തുടർന്ന് മധ്യ വിരുദ്ധ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ ബഹുജന പ്രക്ഷോപത്തിന്റെ ഭാഗമായി ഏഴാം തീയ്യതി ചൊവ്വാഴ്ച ഇരിട്ടിയിൽ വെച്ച് റാലിയും പൊതുയോഗവും നടത്താൻ തീരുമാനിച്ചു. എരുമത്തടം, എടൂർ എന്നിവിടങ്ങളിലെവിടെയെങ്കിലും സ്ഥാപിക്കാനാണ് രഹസ്യ നീക്കം നടക്കുന്നത്.
കണ്ണൂരിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര മാർച്ച് എട്ടിന്
കണ്ണൂർ : അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, വർക്കിംഗ് വിമൻസ് കോ ഓഡിനേഷൻ കമ്മിറ്റി, കർഷക തൊഴിലായി യൂണിയൻ,കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ, ബെഫി, എ കെ ജി സി ടി എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞു മുന്ന് മണിക്ക് കണ്ണൂർ സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട് സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുധ സുന്ദർ രാമൻ ഉത്ഘാടനം ചെയ്യും. പി കെ ശ്രീമതി മുഖ്യ പ്രഭാഷണം നടത്തും.