പാട്ന: കേന്ദ്രമന്ത്രി ഗിരിരാജിന്റെ മറ്റൊരു സംഭാവന കുടി പൊതു ജനങ്ങളിലേക്ക്. മാസങ്ങൾക്കു മുൻപ് സ്വന്തം മണ്ഡലത്തിൽ സോളാർ ചർക്കകൾ കൊണ്ട് വന്നതിനു പിന്നാലെ പുതിയൊരു സ്പെഷ്യൽ എ സി ജാക്കറ്റ് കുടി രംഗത് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. പരുത്തിയും സാങ്കേതിക വിദ്യയും കൂട്ടി ഇണക്കിയതാണ് ഈ സ്പെഷ്യൽ ജാക്കറ്റ്. സ്വയം കൂളായി ഇരിക്കാൻ സഹായിക്കുന്ന ഈ ജാക്കറ്റിൽ രണ്ടു ബട്ടണുകളുണ്ട് ചുമന്ന നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുടു ലഭിക്കും. പച്ച ബട്ടൺ ചുടു കുറയ്ക്കാനും സഹായിക്കും. ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന എയർ ഫാനുകളാണ് ഇതിന്റെ പിന്നിൽ.
താപനില വളരെ കുറയുന്ന സിയാച്ചിൻ പോലെയുള്ള സ്ഥലങ്ങളിൽ ജോലി എടുക്കുന്ന ജവാന്മാർക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഹാഫ് ജാക്കറ്റിനു 18 ,൦൦൦ രൂപയും ഫുൾ ജാക്കറ്റിനു 25 ,൦൦൦ രൂപയുമാണ് വില. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥികളാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത്.