കണ്ണൂർ : എസ് എസ് എൽ സി പരീക്ഷാ ഇന്നാരംഭിക്കും. മലയാളം ഒന്നാം പേപ്പറാണ് ഇന്ന് പരീക്ഷ. ജില്ലയിൽ അകെ 36,119 വിദ്യാർഥികൾ പരീക്ഷാ എഴുത്തും. ഇതിൽ 18,391 പേർ ആൺകുട്ടികളും 17,728 പേർ പെൺകുട്ടികളുമാണ്.. ഇതുകൂടാതെ 55 കുട്ടികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കിടയിലെ ക്രമക്കേടുകൾ തടയുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന തലത്തിലുള്ള മിന്നൽ സ്‌ക്വാഡും പരിശോധന നടത്തും. എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം കൊയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ. പരീക്ഷയോടനുബന്ധിച്ച സർക്കാർ സ്കൂളുകളിൽ പ്രത്യേക പഠന ക്യാമ്പുകളും രാത്രി ക്ലാസ്സുകളും ഒരുക്കിയിരുന്നു.
കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ
തിരുവനന്തപുരം : കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ രംഗത്ത്. തമിഴ്നാടിനു പിന്നാലെ കേരളത്തിലും നിരോധനം. കമ്പനികളുടെ ജല ചൂഷണത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. അടുത്ത ചൊവ്വാഴ്ചമുതൽ വ്യാപാരം നിർത്തിവെക്കുമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം കമ്പനികളുമായി ചർച്ചയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും വ്യാപാരികൾ പ്രതികരിച്ചു. കോളയ്ക്കും പെപ്സിയ്കും പകരം കേരളാ പാനീയങ്ങൾ വിൽക്കാനാണ് തീരുമാനിച്ചത്. സർക്കാരുമായി ഇത് സംബന്ധിച്ച ഉടൻ ചർച്ച നടത്തും.
വനിതാ ദിനത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ ചാർജ് വനിതകൾക്ക്
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കടവത്ര സ്റ്റേഷന്റെ ചുമതല വനിതകൾക്ക് പോലീസ് മാതൃകയായി. സ്റ്റേഷനിലെ ഡി ജി ചുമതല, പാറാവു തുടങ്ങിയ ചുമതലകളെല്ലാം വനിതാ പോലീസ് ഉദ്യോഗസ്ഥർ വഹിക്കും. എസ് ഐ ട്രീസയ്ക്കാണ് പ്രധാന ചുമതല. ഓരോ ജില്ലയിലും ഇത്തരത്തിൽ ഓരോ പോലീസ് സ്റ്റേഷനുകൾ വനിതകൾക്ക് പ്രധാന ചുമതല നൽകിയിട്ടുണ്ട്.
ട്രയിനിലെ സ്ഫോടനത്തെ കുറിച്ച് നിർണായക വിവരം നൽകിയത് കേരളാ പോലീസ്
വനിതാദിനത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ പറത്തുന്നത് വനിതകൾ
മുംബൈ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒൻപതു വിമാനങ്ങൾ പറത്തുന്നത് വനിതാ പൈലറ്റുമാരാണ്. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട്, ചെന്നൈ , മുംബൈ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായ് , ഷാർജ, ദമാം എന്നിവിടങ്ങളിലേക്കാണ് വനിതാ പൈലറ്റുമാർ വിമാനങ്ങൾ പറത്തുക. 14 വനിതാ പൈലറ്റുമാരും 34 വനിതാ ക്യാബിൻ ക്രൂമാരും ചേർന്നാണ് വിമാനങ്ങൾ പറത്തുന്നത്.
കേരളത്തിലും പെപ്സിയും കൊക്കകോളയും നിർത്തലാക്കുന്നു
കോഴിക്കോട് : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്സി കൊക്കക്കോള നിരോധനം. ശീതളപാനീയ കമ്പനിക്കാർ നടത്തുന്ന ജലചൂഷണത്തെ തുടർന്നാണ് നടപടി. കൂടാതെ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും കമ്പനികൾ തീരെ ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉണ്ട്. കോളയ്ക്കു പകരം നാടൻ പാനീയങ്ങളും കരിക്കും വില്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. നിരോധനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം അടുത്ത ആഴ്ച ചേരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യോഗത്തിൽ ഉണ്ടാവും.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന ഈ ഭീകരമായ ഒരു അവസ്ഥയിൽ വീണ്ടും ഒരു വനിതാ ദിനം കുടി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കെടുക്കാനാണോ ഇങ്ങനെയൊരു ദിനം എന്ന് ചിന്തിച്ചുപോകുന്നു. എന്നിരുന്നാലും എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേരുന്നു.
ആറളം ഫാമിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളത്തെ പുനരധിവാസ മേഖലയിലെപത്താം ബ്ലോക്ക് കോട്ടപ്പാറയിലെ നാരായണന്റെ ഭാര്യ അമ്മിണി(52) ആണ് കൊല്ലപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
ദില്ലി : ഇന്റർനാഷണൽ ആന്റി ഗ്രാഫ്ട് ഗ്രൂപ്പ് ആയ ട്രാൻസ്പെരൻസി ഇന്റർനാഷണൽ നടത്തിയ സർവേയിൽ ഏഷ്യ പസഫിക് മേഖലയിൽ കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം. മൂന്നിൽ രണ്ടു ഇന്ത്യ കാരും കൈക്കൂലി വാങ്ങുന്നു എന്നാണ് സർവേയുടെ കണ്ടെത്തൽ. രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്. പാകിസ്ഥാനും ചൈനയും ഈ കാര്യത്തിൽ പിന്നോട്ടാണ്. ഏറ്റവും കുറവ് ജപ്പാനിലാണ്. കൈക്കൂലി വാങ്ങുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.
ധന മന്ത്രിയെ നീക്കണം; കുമ്മനം ഹൈ കോടതിയിൽ
കൊച്ചി : ബജറ്റ് ചോർന്നതിനു പിന്നിൽ ധന മന്ത്രി തോമസ് ഐസക്കിന്റെ പിടിപ്പില്ലായ്മയാണെന്നു ആരോപിച്ച് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ ഹൈ കോടതിയിൽ. ഹരജി ഇന്ന് കോടതി പരിഗണിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നേ തന്നെ ചില പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അത് അച്ചടിച്ച് വന്നു എന്നാണ് ആരോപണം.