ഇന്നത്തെ വ്യവസ്ഥികൾക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് ലഭിച്ച അവാർഡ് എന്ന് വിനായകൻ

keralanews kerala state award

കൊച്ചി : വർത്തമാന കാലത്തെ വ്യവസ്ഥിതികൾക്കെതിരെ യുവാക്കളുടെ പ്രതിഷേധമാണ് തനിക്കു കിട്ടിയ ഈ അവാർഡ് എന്ന് വിനായകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രണയമില്ലാതാകുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും മറൈൻ ഡ്രൈവിലടക്കം കണ്ടത് ഇതാണെന്നും വിനായകൻ പറഞ്ഞു. സിനിമയി ജാതി വേര്തിരിവുണ്ടെന്നും താൻ അത് അനുഭവിച്ചിട്ടുള്ള ആളാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കണ്ണൂരിൽ ആക്രമണം പടരുന്നു; പോലീസിന് ആശങ്ക

keralanews kannur politics

കണ്ണൂർ: തലശ്ശേരി എം ൽ എ യും  ഡി വൈ  എഫ് ഐ  സംസ്ഥാന പ്രസിഡന്റുമായ എ എൻ ഷംഷീറിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കണ്ണൂരിൽ വീണ്ടും ആക്രമണം ഉണ്ടായതിൽ നാടൊട്ടുക്കും ആശങ്ക. ഷംഷീറിന്റെ വീടിനു മുന്നിൽ ആർ എസ് എസ് പ്രവർത്തകർ പ്രകോപനകരമായ രീതിയിൽ പെരുമാറി. ഷംഷീറിന്റെ രക്തം കൊണ്ട് കാളീ  പൂജ ചെയ്യുമെന്നായിരുന്നു ഭീഷണി.  ഈ സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പിന്നീട് ബുധനാഴ്ച വൈകുന്നേരം കതിരൂർ പൊന്ന്യം നായനാർ റോഡിൽ നടന്ന ബോംബറിലാണ് സി പി എം പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കു  വെട്ടേറ്റത് . തുടർന്ന് രാത്രി ഒൻപതു മണിയോടെ ആയിരുന്നു അടുത്ത ആക്രമണം. തളാപ്പിൽ ബി ജെ പി പ്രവർത്തകർക്കാണ് ഇവിടെ  വെട്ടേറ്റത്. ഇവരെ കോഴിക്കോട്, കൊയ്‌ലി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ ഈ ക്രമസമാധാന പ്രശ്നം  എങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ പോലീസ് ആശങ്കയിലാണ്.

സർക്കാരിന്റെ അടിയന്തിര ഇടപെടൽ; അരി വില കുറഞ്ഞു

keralanews price of rice decreases

കൊച്ചി: സർക്കാരിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തെ അരിവില ഇടിഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് അരി എത്തിച്ചതോടെ അരിയുടെ വില ഗണ്യമായി കുറയുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അരി ഇനങ്ങളായ ജയാ, സുരേഖ ഇനങ്ങൾക്ക് കിലോയിൽ അഞ്ചു  രൂപയുടെ കുറവാണു കഴിഞ്ഞ ദിവസം  ഉണ്ടായത്. അരിപ്രശ്നം നിയമസഭയിലടക്കം ചർച്ചയാവുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സർക്കാർ  വിലകുറയ്ക്കൽ നടപടികൾ നടപ്പിലാക്കി.

ആദിവാസി സ്ത്രീ കാട്ടാനയുടെ കുത്തേറ്റു മരിച്ച സംഭവം: ആറളം ഫാമിൽ മൃതദേഹം തടഞ്ഞു വെച്ച് പ്രതിഷേധം.

keralanews elephant attack (2)

ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കോട്ടപാറയിൽ അമ്മിണി (52) കാട്ടാനയുടെ കുത്തേറ്റ് മരിച്ച സംഭവം ആദിവാസികൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. അമ്മിണിയുടെ മൃതദേഹം ജില്ലാ കളക്ടർ എത്തിയാലേ മാറ്റാൻ അനുവദിക്കൂ എന്നുള്ളതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഫാമിൽ ഇതിനു മുൻപും ആക്രമണം ഉണ്ടായപ്പോഴും ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് ആദിവാസി സംഘടനാ നേതാക്കളും പറഞ്ഞു.

കളക്ടർ സ്ഥലത്തില്ലാഞ്ഞതിനാൽ പകരമെത്തിയ എ ഡി എംന്റെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചില്ല. ഒടുവിൽ മൃതദേഹം ഫ്രീസറിൽ വയ്‌ക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന സാഹചര്യം ബന്ധുക്കളെയും പ്രതിഷേധക്കാരെയും ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് സമാധാനപരമായ ഒരു തീരുമാനമുണ്ടായത്.

വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടികൾക്ക് തുടക്കമായി

keralanews self protection training program

കണ്ണൂർ : വനിതകൾക്കുള്ള സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്കു തുടക്കം.  സ്ത്രീകൾക്കുനേരെ വർധിച്ചു വരുന്ന എല്ലാ തരം അക്രമങ്ങൾക്കും എതിരെ സ്വയം പ്രതിരോധം തീർക്കാനുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശീലന പരിപാടി സംഘടിപ്പിക്കും. 12  വരെയാണ് കണ്ണൂരിലെ പരിശീലനം. പരിശീലന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം പോലീസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു.

കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു

keralanews kerala students can t get central gov jobs

കോഴിക്കോട് : കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു. ദേശീയ നൈപുണ്യതാ ചട്ടക്കൂടിൽ കേരളം ഉൾപ്പെടാത്തതിനാലാണിത്. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും.

ഒൻപതു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സുകൾ ദേശീയതലത്തിൽ ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര  സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ചു ഒൻപതു മുതൽ പ്ലസ്‌ടു  വരെയുള്ള വിദ്യാർത്ഥി നാല് തലത്തിലായി ഒരു തൊഴിൽ പഠിക്കണം. കൃഷി, ഡി ടി പി, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസ് തുടങ്ങി 48  തൊഴിലുകൾ സിലബസിലുണ്ട്. ഭോപ്പാലിലെ പി എസ് എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനാണ് സിലബസ് തയ്യാറാക്കിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കി കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഇനിയും ഇത് നടപ്പിലാക്കിയിട്ടില്ല.  ഇത് റെയിൽവേ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ കേരളീയർക്ക് നഷ്ടപ്പെടുത്തും

ശിവസേന ഗുണ്ടായിസം; മറൈൻ ഡ്രൈവിൽ ഇന്ന് ചുംബന സമരം

keralanews kiss of love in marine drive

കൊച്ചി; കേരളത്തിൽ വീണ്ടും ചുംബന സമരം.മറൈൻ ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസത്തെ തുടർന്ന് മറൈൻ ഡ്രൈവിൽ ഇന്ന് വീണ്ടും ചുംബന സമരം. ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഇന്നലെ പോലീസ് ചൂരൽ കൊണ്ട് അടിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ചുംബന സമരം. വൈകിട് നാല് മണിക്കാണ് ചുംബന സമരം. ഇതിനു മുൻപും കേരളത്തിൽ ചുംബന സമരം അരങ്ങേറിയിട്ടുണ്ട്. സമരത്തെ പോലീസ് അടിച്ചമർത്തുമോ എന്നാണ് അറിയാനുള്ളത്.

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ വി പി ഷാജിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളാ ടീമിനെ നയിക്കുന്നത് ഉസ്മാനാണ്.

കേരളാ റ്റീം : മിഥുൻ വി, അജ്മൽ, എസ്.മെൽബിൻ, എം നജേഷ്, എസ് രാഹുൽ, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൺ, ഷെറിൻ സാം, മുഹമ്മദ് പാറോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൻ സേവിയർ, ജിജോ ജോസഫ്, അസറുദ്ധീൻ, ഉസ്മാൻ, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ് , ജിപ്‌സം, സഹൽ അബ്ദുൽ സമദ്.

മട്ടന്നൂർ ഉരുവച്ചാലിലും പുലി ഇറങ്ങിയതായി അഭ്യൂഹം

keralanews leopard in mattannur

ഉരുവച്ചാൽ : മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കയിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. തോട്ടത്തിൽ കശുവണ്ടി പെറുക്കാനെത്തിയ ഖാദർ എന്ന ആളാണ് പുലിയെ കണ്ടതെന്ന് പറയുന്നു.  പുലിയെ കണ്ട ഇയാൾ ബോധം കേട്ടതായും പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ കാൽ പാടുകൾ കണ്ടെത്തിയതായും ഖാദർ കണ്ടത് പന്നിയെ ആകാനാണ് സാധ്യത എന്നും അധികൃതർ പറഞ്ഞു. എന്തായാലും ഇതോടെ ജനം ഭീതിയിലാണ്.

പുലിപ്പേടി ഒഴിയാതെ കണ്ണൂർ നഗരം

keralanews leopard in kannur

കണ്ണൂർ : നാട്ടിൽ ഭീതിപരതിയ പുലിയെ പിടി കൂടിയിട്ടും കണ്ണൂർ നഗരത്തിനടുത്തുള്ള തായത്തെരുവും പ്രദേശങ്ങളും ഇപ്പോഴും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം  കുറുവ പ്രദേശത്തു പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെയാണ് വീണ്ടും പുലിഭീതി പടർന്നത്.  സന്ധ്യയോടെ തന്നെ  വാതിലെല്ലാം കുറ്റിയിട്ട് വീട്ടിനകത്തു ഇരിക്കുകയാണ് വീട്ടുകാർ.  കുഞ്ഞുങ്ങളെ കളിയ്ക്കാൻ പോലും പുറത്തു വിടാറില്ലെന്നു നാട്ടുകാർ പറഞ്ഞു.

ഇതിനിടെ തയേതെരു റെയിൽവേ ഗേറ്റിനു സമീപം പുലിയുടെ കാൽപ്പാട് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ അത് നായയുടേതാണെന്നായിരുന്നു കണ്ടെത്തൽ.  ഞാറാഴ്ച പിടികൂടിയ പുലിയുടെ കൂടെ മറ്റൊരു പുലിയെയും കണ്ടതായുള്ള സംശയവും പ്രചരിക്കുന്നുണ്ട്.  ഇത് ഭീതി അധികരിച്ചിട്ടുണ്ട് . എന്നാൽ വനപാലകർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ  ആരോപണം.