ലക്നൗ : യു പിയിൽ ഭരണ കക്ഷിയായിരുന്ന എസ് പി തിരഞ്ഞെടുപ്പിൽ തോറ്റതോടെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഇന്ന് ഉച്ച കഴിഞ്ഞായിരിക്കും അഖിലേഷ് ഗവർണറെ കാണുന്നത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന ബി ജെ പി യു പിയിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി സമർപ്പണം.
ബി ജെ പി പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങി
ന്യൂഡൽഹി : ഉത്തർപ്രദേശിൽ പാർട്ടിപോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ ബി ജെ പി പ്രവർത്തകർ ലക്‌നോവിലും കാൺപുരിലും മധുര വിതരണത്തോടൊപ്പം ആഹ്‌ളാദപ്രകടനം തുടങ്ങി. നോട്ട് അസാധുവാക്കൾ ബി ജെ പിയുടെ ഇമേജിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്. ലഡു വിതരണവും ഹോളി ആഘോഷവുമായി അപ്രതീക്ഷിത വിജയത്തിൽ ആഹ്ളാദം പങ്കു വെക്കുകയാണ് പ്രവർത്തകർ.
തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നിയമസഭാതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞതായി മുഖ്യ മന്ത്രി പിണറായി വിജയൻ. അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമര നായിക ഇറോം ശർമിള പരാജയപ്പെട്ടു
പനാജി: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ഇതിഹാസ സമര നായിക ഇറോം ശർമിള പരാജയപ്പെട്ടു. മണിപ്പുരിൽ മുഘ്യമന്ത്രിയ്‌ക്കെതിരെയാണ് ശർമിള മത്സരിച്ചത്. ഇറോം രൂപീകരിച്ച പീപ്പിൾസ് റീസർഗാൻസ് ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായാണ് ഇറോം ശർമിള തിരഞ്ഞെടുപ്പിനെ അഭിമുഘീകരിച്ചത്.
ആറ്റുകാലിൽ വൻ ഭക്തജനത്തിരക്ക്
തിരുവനന്തപുരം: തലസ്ഥാന നഗരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ. പാതയോരങ്ങളിലെല്ലാം പൊങ്കാല അടുപ്പുകളുടെ നീണ്ട നിര കാണാം. വർഷത്തിലൊരിക്കൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയിൽ എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപുതന്നെ ക്ഷേത്രമുറ്റവും പരിസരവും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞിരുന്നു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയിൽ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു.
യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപി…പഞ്ചാബ്, ഗോവ കോൺഗ്രസ്
ന്യൂഡൽഹി : അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫലം വന്നു തുടങ്ങിയതോടെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിയും പഞ്ചാബിൽ കോൺഗ്രസ്സും മുന്നേറുന്നു.
ലീഡ് നില
ഉത്തർപ്രദേശ്
ആകെ സീറ്റ്:403
ബിജെപി:274
എസ് പി-കോൺഗ്രസ് സഖ്യം :72
ബി എസ് പി:27
മറ്റുള്ളവ : 12
പഞ്ചാബ്
ആകെ സീറ്റ്: 117
കോൺഗ്രസ്സ്: 65
ആം ആദ്മി പാർട്ടി:23
ബി ജെ പി:28
മറ്റുള്ളവ
ഉത്തരാഖണ്ഡ്
ആകെ സീറ്റ്:79
ബി ജെ പി:51
കോൺഗ്രസ്:15
ബി എസ് പി:
മറ്റുള്ളവ:
മണിപ്പുർ
ആകെ സീറ്റ് :60
ബി ജെ പി:8
കോൺഗ്രസ്:12
മറ്റുള്ളവ:3
ഗോവ
ആകെ സീറ്റ്:40
കോൺഗ്രസ്:8
ബി ജെ പി:7
മറ്റുള്ളവ:4
യു പി യിലെ ബിജെപി യുടെ ജയം മോദിയുടേത്
ലക്നൗ : നരേന്ദ്ര മോദിയുടെ തന്ത്രപരമായ ഇടപെടലാണ് ഉത്തർപ്രദേശിൽ ബിജെപി യ്ക്ക് വൻ വിജയം നേടികൊടുത്തതെന്നു റിപ്പോർട്ട് . ഒറ്റയ്ക്ക് നിന്നാണ് വൻ വിജയം ബിജെപി ഇവിടെ നേടിയെടുത്തത്. 403 അംഗമെന്ന നിലയിൽ ഇപ്പോൾ തന്നെ 275 സീറ്റുകളിൽ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. യാതൊരു സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുക്കാതെ മോഡി നടത്തിയ റോഡ് ഷോ യു പി യെ ഇളക്കി മറിച്ചിരുന്നു. നോട്ട് അസാധുവാക്കൾ നടപടി ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ബിജെപിയുടെ വിജയം.
ഗോവയിൽ കോൺഗ്രസ്സിന്റെ മുന്നേറ്റം
ഗോവ : അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ ബി ജെ പി മുന്നിൽ. എന്നാൽ നിലവിൽ ബിജെപി ഭരിക്കുന്ന ഗോവയിൽ കോൺഗ്രസ്സ് ആണ് മുന്നേറുന്നത്. അകെ 40 സീറ്റുകളുള്ള ഗോവയിൽ പത്തെണ്ണം എന്നി കഴിഞ്ഞപ്പോൾ ആറു സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ പ്രാദേശിക പാർട്ടികളും ഒരെണ്ണം ബിജെപി യും സ്വന്തമാക്കി. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം
ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം. പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 145-ഓളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ആകെ 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് പിടിക്കുന്ന കക്ഷിക്ക് അധികാരം നേടാം. സംസ്ഥാന ഭരണം ബിജെപിയുടെ കൈയിലേക്ക് പോകുന്ന അവസ്ഥയാണ് യുപിയില്‍ കാണുന്നത്.
അതേസമയം ബിജെപി-അകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ കോൺഗ്രസ് ആണ് മുന്നേറുന്നത്. ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ ലീഡ് നില വ്യക്തമായ 37 സീറ്റിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് ഇവിടെ 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
പ്രസവാവധി 6 മാസം ; ലോക്സഭ ബില്ല് പാസ്സാക്കി
ന്യൂഡൽഹി : സ്വകാര്യ മേഖലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 6 മാസം ആക്കികൊണ്ട് ലോക്സഭ ബില്ല് പാസ്സാക്കി. നിലവിൽ പ്രസവാവധി 3 മാസമാണ്. ആദ്യത്തെ 2 പ്രസവത്തിനു മാത്രമേ 6 മാസത്തെ അവധി ബാധകമുള്ളൂ. അതിനു ശേഷവും ഗർഭം ധരിക്കുന്നവർക്ക് 3 മാസത്തെ അവധിയെ കിട്ടു.
50 ൽ കൂടുതൽ സ്ത്രീകളുള്ള സ്ഥാപനങ്ങളിൽ ക്രഷ് സംവിധാനം തുടങ്ങണമെന്നും കുട്ടികളെ ജോലിക്കിടയിൽ നാല് തവണ സന്ദർശിക്കാനും പാലുകൊടുക്കാനുമുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു.