തിരുവനന്തപുരം: വോട്ടിങ് സ്ഥലത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് രാജ്യത്തെവിടെനിന്നു വേണമെങ്കിലും വോട്ടു ചെയ്യാനുള്ള സംവിധാനവുമായി (സി-ഡാക്) . സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനു അകത്തുതന്നെ, താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം എന്നിങ്ങനെയുള്ള തിരിച്ചറിയൽ വിവരങ്ങള്‍ നല്‍കിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടറുടെ സകലവിവരങ്ങളും ഓണ്‍ലൈനില്‍ കാണാം.വോട്ടര്‍ തന്നെ വെരിഫൈ ചെയ്തു നല്‍കുന്ന സ്ലിപ്പും ഇതിന്റെ കൂടെ ഉണ്ടാവും. ഇങ്ങനെയും വോട്ടെണ്ണല്‍ നടക്കുമെന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണ്.
യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു
ചെന്നൈ : യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് അമിത വേഗത്തിൽ വന്ന വാഹനം മരത്തിലിടിച്ച് കത്തി അമരുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍.
റബർ വില കുത്തനെ ഇടിയുന്നു
കണ്ണൂർ : റബർ വില കുത്തനെ ഇടിയുന്നത് മലയോരത്തെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 160 നു മുകളിൽ ഉണ്ടായിരുന്ന റബർ വില ഇപ്പോൾ 145ൽ എത്തിയിരിക്കുകയാണ്. നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് റബർ വില ഉയർത്തുന്നത് മലയോരത്തിനു താങ്ങായിരുന്നു. വേനൽ കടുത്തതോടെ റബർ ഉൽപ്പാദനവും കുറഞ്ഞു. ഇതിനൊപ്പം വിലയിടിവും വന്നതോടെ കർഷകർക്ക് തിരിച്ചടിയായി. ഇപ്പോൾ വില താഴ്ന്നുകൊണ്ടിരിക്കുകയാണെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കും കർഷകർക്കും ഉള്ളത്.
വായ്‌പറമ്പിൽ പുലിയെ കുടുക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത
കണ്ണൂർ : ഇത്ര ദിവസമായിട്ടും പുലി കുടുങ്ങാത്തതിനെ തുടർന്ന് വായ്പ്പറമ്പിൽ വനം വകുപ്പ് പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത. കെണി ഒരുക്കി മുന്ന് ദിവസം കഴിഞ്ഞിട്ടും പുലി കുടുങ്ങിയില്ല. പുലിയെ വീഴ്ത്താൻ നായയെ കെട്ടിയിട്ടതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ എസ് പി സി എയ്‌ക്ക് പരാതി നൽകിയിരുന്നു. പിന്നീട് ബീഫ് വെക്കാൻ തീരുമാനമാവുകയും എന്നാൽ അത് കുറുക്കൻ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടിനകത്തു കേറാൻ സാധ്യത ഉണ്ടാക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ ഉപേക്ഷിക്കുകയും ആയിരുന്നു. ഇതോടെ കൂട് സ്ഥാപിച്ചിട്ട് കാര്യമൊന്നുമില്ലെന്ന തീരുമാനത്തിൽ വനം വകുപ്പ് എത്തുകയായിരുന്നു.
പാകിസ്താനും ചൈനയും വന്‍ ആയുധ സഹകരണത്തിന് ഒരുങ്ങുന്നു
ബെയ്ജിങ്: ചൈനീസ് സഹകരണത്തോടെ വന്‍ ആയുധ നിര്‍മാണത്തിന് പാകിസ്താന്‍ പദ്ധതിയിടുന്നു. പാക് സൈനിക മേധാവി ബെയ്ജിങ്ങില്‍ എത്തി ചര്‍ച്ച നടത്തി. മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പാകിസ്താനില്‍ തന്നെ നിര്‍മിക്കാന്നതിന് ആവശ്യമായ സഹായവും ചൈന നല്‍കുമെന്നാണ് ബെയ്ജിങ്ങില്‍ നിന്നുള്ള റിപ്പോർട്ടുകൾ. സഹകരണത്തിന് പകരമായി ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ പാകിസ്താന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഭീകരതയ്ക്ക് എതിരായ സഹകരണം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.
ലോ അക്കാഡമിയിൽ സംഘർഷം
തിരുവനന്തപുരം : ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ലോ അക്കാഡമിയിൽ സംഘർഷം. ഏഴു വിദ്യാർത്ഥികൾക്ക് പരിക്ക് . വിദ്യാർത്ഥി ഐക്യത്തിലെ പ്രവർത്തകർ ക്ലാസ്സിൽ കയറി മർദ്ധിച്ചുവെന്നു എസ് എഫ് ഐ കാർ ആരോപിച്ചു. പോലീസ് ലാത്തിവീശി. രണ്ടു ദിവസം മുൻപ് ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തുവെന്നാരോപിച്ച് എസ് എഫ് ഐ യും വിദ്യാർത്ഥിഐക്യത്തിലെ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ.
ഭീകര സംഘടനയായ ഐ എസ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഗ്രൂപ്പ് ആയ SITE ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താജ്മഹലിനെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കുന്ന ഗ്രാഫിക് ചിത്രം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്ന സൈറ്റിന് ലഭിച്ചു. ഇന്ത്യക്കാരായ എഴുപതിലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നത്.
സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്മാർട്ട് കാർഡ് പുതുക്കൽ തുടങ്ങി
കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2017-18വർഷത്തെ സ്മാർട്ട് കാർഡ് പുതുക്കൽ ജില്ലാതല ഉദ്ഘാടനം ചേലോറയിൽ കോർപറേഷൻ കൗൺസിലർ കമലാക്ഷി നിർവഹിച്ചു. ജില്ലയിൽ 2,31,154 കുടുംബങ്ങൾക്കാണ് ഈ വർഷം സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്ത്. ഏപ്രിൽ മുതൽ സ്മാർട്ട് കാർഡ് ഗുണഭോക്താക്കളിൽ 60 വയസ്സ് പിന്നിട്ടവർക്ക് സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതുപ്രകാരം 60 വയസ്സ് പിന്നിട്ട ഓരോ ഗുണഭോക്താവിനും നേരത്തെ ഉള്ള 30,000രൂപയുടെ ആനുകൂല്യത്തിന് പുറമെ അധിക ചികിത്സ സഹായമായി 30,000രൂപ കുടി ലഭിക്കും. ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഒരേ സമയം പുതുക്കൽ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ എ എൻ ബേബി കാസ്ട്രോ അറിയിച്ചു.
കേരളത്തില്‍ പലസ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: കേരളത്തില്‍ പലസ്ഥലങ്ങളിലും ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പാലത്താണ് കൂടുതല്‍ മഴ ലഭിച്ചത്- ഏഴുസെന്റീമീറ്റര്‍. ചെങ്ങന്നൂര്‍-ആറ്, ഹരിപ്പാട് -അഞ്ച്, പിറവം, പൊന്നാനി -നാല്, ആലപ്പുഴ, കായംകുളം, മാവേലിക്കര, വടക്കാഞ്ചേരി, ചാലക്കുടി, മിനിക്കോയ് -മൂന്ന് സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്.
അതിവേഗ റയിൽ ധർമ്മടത്ത് 1500 വീടുകൾ പൊളിക്കേണ്ടി വരും പാതയ്ക്കായി
തലശ്ശേരി : വൻ പരിസ്ഥിതി നാശത്തിനു കളമൊരുക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുനഃപരിശോധിക്കണമെന്ന് അതിവേഗ റെയിൽവേ പ്രതിരോധ കർമസമിതി. പദ്ധതി നടപ്പാക്കുന്നതിന് ഏതാണ്ട് 1500ലേറെ വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്ന് കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 60,000പരം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി വീടും കിടപ്പാടവും നഷ്ട്ടപ്പെടുന്നത് . അതിവേഗ റെയിൽപാത വെറും 5 ശതമാനത്തിൽ താഴെയുള്ള അതിസമ്പന്നർക്ക് വേണ്ടി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതിക്ക് 50 ശതമാനം പേരുടെപോലും പിൻബലം ഇല്ലെന്നിരിക്കെ ആരുടെ താല്പര്യത്തിനാണ് കോടികൾ ചിലവഴിച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നടപ്പാക്കാൻ താല്പര്യപ്പെടുന്നതെന്നു വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കർമ്മസമിതി ചൂണ്ടിക്കാട്ടി.