ഇരിട്ടി : ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ് ഇറങ്ങി. വനാതിർത്തിയിൽ താമസിക്കുന്നവരുടെ വീട്ടിൽ ചെന്ന് തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങി കാട് കയറി പോയി. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. മാവോയിസ്റ് സാന്നിധ്യം അറിഞ്ഞതോടെ ഇവിടെയുള്ള താമസക്കാർ കാടിറങ്ങിക്കൊണ്ടിരിക്കുന്നു. ലഖുലേഖയും വിതരണം ചെയ്തിട്ടുണ്ട്.
വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം
ചെറുപുഴ: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ചെറുപുഴ മേഖലാ കമ്മിറ്റി വൈദ്യുതീകരണം നടത്തിയ രവീന്ദ്രന്റെ വീട്ടിലെ വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.പി.സനൂജ് അധ്യക്ഷനായിരുന്നു.മേഖലാസെക്രട്ടറി കെ.സി.പ്രസൂണ്‍ സ്വാഗതവും വി.ജി.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. വയറിങ് ജോലികള്‍ നിര്‍വഹിച്ച കെ.പി.സുനീഷിനുള്ള ഉപഹാരം സി.സത്യപാലന്‍ നല്‍കി.
സഹകരണ ബാങ്കുകള്‍ക്കും ശനിയാഴ്ചയിലെ അവധി ബാധകമാക്കണം
കണ്ണൂര്‍: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകൾക്കും ശനിയാഴ്ചയിലെ അവധി ബാധകമാകണമെന്നു ആവശ്യം. രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പൊതുഅവധിയായി കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. അത്തരം ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്നാണ് ആവശ്യം.
നോട്ട് പ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന പിഗ്മി കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും ബാങ്കുകള്‍നല്‍കിവരുന്ന മാസാന്തആനുകൂല്യത്തില്‍ വര്‍ധന വരുത്തണം, സഹകരണ ജീവനക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ നടപ്പാക്കിയതുപോലുള്ള വി.ആര്‍.എസ്. പാക്കേജ് ഏര്‍പ്പെടുത്താന്‍ സഹകരണനിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി.ശറഫുദ്ദീന്‍ ആധ്യക്ഷതവഹിച്ചു.
പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പൂര്‍ണ പരാജയം
മട്ടന്നൂര്‍: പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്ന് കര്‍ഷകകോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ഉദ്ഘാടന ചടങ്ങിൽ രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാര്‍ക്ക് ഒരു കാര്യവും ഈ സര്‍ക്കാരിനെ കൊണ്ടുണ്ടായില്ല. പണംകിട്ടിയാല്‍ എന്തെങ്കിലും നടത്താമെന്ന രീതിയിലുള്ള കിഫ്ബി ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് കെ.സി.വിജയന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി, സണ്ണി ജോസഫ് എം.എല്‍.എ., എം.നാരായണന്‍കുട്ടി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സുമാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്തി; ബി എസ് പി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി ബി.എസ്.പി. കോടതിയിലേക്ക്. ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കുമെന്നും മായാവതി വ്യക്തമാക്കി. എസ്.പിയും കോണ്‍ഗ്രസും മായാവതിയുടെ ആരോപണത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിൽ പോലീസ് അറസ്റ് ചെയ്തു. ലക്കിഡി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണദാസിനെ കൂടാതെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)ആണ് പരാതി നൽകിയത്. കോളജിൽ കൃഷ്ണദാസിന്റെ ഓഫീസിൽ വെച്ച് തന്നെ മർദിക്കുകയും പരാതി പിൻവലിക്കുന്നതുൾപ്പെടെ ഉള്ള പല പേപ്പറുകളിലും നിർബന്ധിച്ചു ഒപ്പു ഇടീപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. രാവിലെ 9.30ന് മുറിയില്‍ തടഞ്ഞുവച്ച ഷഹീറിനെ വൈകീട്ട് 5.30നാണ് വിട്ടയക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
സൗജന്യ ക്യാരി ബാഗുകൾ റെഡി
മട്ടന്നൂർ : നഗരസഭയിലെ മുഴുവൻ വീടുകളിലും അടുത്ത ദിവസം മുതൽ ഒന്ന് വീതം പുതിയ ക്യാരി ബാഗുകൾ നല്കാൻ പദ്ധതിയാ യി. 22നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. 100 രൂപ വിലമതിക്കുന്ന പഴ്സ് രൂപത്തിലുള്ള ബാഗാണ് കുടുംബങ്ങൾക്ക് നൽകുന്നത്. നഗരസഭയിലെ പതിനായിരത്തോളം വരുന്ന വീടുകളിൽ കൗൺസിലറുടേയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ബാഗ് വിതരണം ചെയ്യുക.
പോലീസിനെ വിളിക്കാൻ ഇനി 112
തിരുവനന്തപുരം: അടിയന്തരസാഹചര്യങ്ങളിൽ രാജ്യത്തെവിടെയും പോലീസിനെ വിളിക്കാൻ ഒറ്റനമ്പർ പദ്ധതി ആദ്യം നിലവിൽവരുന്നത് കേരളത്തിൽ. 100-നുപകരം 112 ആണ് പുതിയ നമ്പർ. നാലുമാസത്തിനകം ഇത് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. 112-ലേക്ക് 24 മണിക്കൂറും വിളിക്കാം. നിലവിലെ അടിയന്തരസഹായ നമ്പറുകളായ 100 (പോലീസ്), 101 (അഗ്നിരക്ഷാസേന), 102 (ആംബുലൻസ്) എന്നിവ പുതിയ സംവിധാനത്തോട് യോജിപ്പിക്കും.നിർഭയ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
കണ്ണൂരില്‍ പശുക്കളെ കൊന്നത് പുലിയല്ല
കണ്ണൂര്‍: അഴീക്കോട് പള്ളിയാംമൂല ഭാഗത്ത് രണ്ടു പശുക്കൾ ചത്തത് പുലിയുടെ ആക്രമണം മൂലമല്ലെന്നു കണ്ടെത്തി. ‘ഏതോ വന്യമൃഗ’മാണെന്നാണ് വെറ്ററിനറി സര്‍ജന്റെ വിലയിരുത്തല്‍. എന്നാൽ അത് പുലിയല്ല. ഇരയെ കഴുത്തിന് കടിച്ച് കീഴ്‌പ്പെടുത്തുകയാണ് പുലിയുടെ സ്വാഭാവികരീതി. പശുക്കള്‍ക്ക് കഴുത്തില്‍ ഒരു കടിപോലും ഏറ്റിട്ടില്ല.
ചത്തുകിടന്ന സ്ഥലത്ത് രക്തമുണ്ടായിരുന്നില്ല. അതുകൊണ്ട് ശരീരത്തിലുണ്ടായിരുന്ന മുറിവുകളില്‍ ചിലത് നേരത്തേ സംഭവിച്ചതാണെന്ന സംശയവും വനപാലകര്‍ക്കുണ്ട്. ഒരു പക്ഷെ പശുക്കൾ നേരത്തെ ചത്തിട്ടുണ്ടാവാം. അതുകൊണ്ടാണ് വയറുള്‍പ്പെടെ കടിച്ചുകീറിയപ്പോഴും രക്തം വരാതിരുന്നത്. സമീപത്തുനിന്നുകിട്ടിയ കാല്‍പ്പാടുകളും പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു.