നായനാർ ഫുട്ബോൾ; പെരിങ്ങാടി ജേതാക്കൾ

keralanews ek nayanar all india foot ball festival

ഇരിട്ടി : കോളിക്കടവ് ഇ കെ നായനാർ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ഇ കെ നായനാർ അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിൽ പി എം എഫ് സി പെരിങ്ങാടി ജേതാക്കളായി. യുണൈറ്റഡ് എഫ് സി ഇരിട്ടിയെ 5-1  നാണു ഇവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് വേണ്ടി  നൈജീരിയൻ   താരങ്ങളായ മമ്മദ്, ബ്രൂസ് എന്നിവർ രണ്ടു വീതം ഗോളുകളും അസ്‌കർ ഒരു ഗോളും നേടി.  വിജയികൾക്കുള്ള സമ്മാനദാനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  കെ എ ലെനിൻ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി പി അശോകൻ അധ്യക്ഷത വഹിച്ചു.

വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യക്കു​ട്ടി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്നു.

keralanews wild animal attack

മട്ടന്നൂർ: ഇന്നലെ പുലർച്ചെ മരുതായിൽ കെ.പി.മനോജ് കുമാറിന്‍റെ വീട്ടിൽ വളർത്തുന്ന നായക്കുഞ്ഞുങ്ങളെ അജ്ഞാത ജീവി കടിച്ചുകൊന്നു.വീടിന് പിറകിലുള്ള വിറകുപുരയിലാണ് രാത്രിയിൽ നായ്ക്കളെ കെട്ടിയിടാറുള്ളത്. ഇന്നലെ വെളുപ്പിന് നായ്കളുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ വിറകുപുരയിലെത്തിയതോടെ ഒരു ജീവി വിറകുപുരയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയതായി പറയുന്നു. പുലിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് കണ്ണൂരിൽ നിന്ന് ഫോറസ്റ്റ് അധികൃതരും മട്ടന്നൂരിൽ നിന്ന് പോലീസും വീട്ടിലെത്തി പരിശോധന നടത്തി.

കുടുംബശ്രീയിൽ അക്കൗണ്ടന്റുമാരുടെ ഒഴിവ്

keralanews accountant vacancy in kudumbasree

കണ്ണൂർ: ജില്ലയിലെ കുഞ്ഞിമംഗലം, കടന്നപ്പള്ളി, പാണപ്പുഴ, ആലക്കോട്, കോട്ടയം, ഉളിക്കൽ, ആന്തുർ നഗരസഭകളിൽ കുടുംബശ്രീ സി ഡി എസ് അക്കൗണ്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദവും ടാലിയുമാണ് യോഗ്യത. രണ്ടു വർഷത്തെ അക്കൗണ്ടിംഗ് പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. പ്രായപരിധി 35വയസ്സ് മുമ്പ് കുടുംബശ്രീ അക്കൗണ്ടന്റുമാരായി പ്രവർത്തിച്ചവർക്ക് പ്രായപരിധി ബാധകമല്ല. വിശദ വിവരങ്ങൾ അതാത് പഞ്ചായത് നഗരസഭാ സി ഡി എസ്ഓഫീസുകളിൽ ലഭിക്കും. രേഖകൾ സഹിതം അപേക്ഷക്കേണ്ട അവസാന തീയതി ഏപ്രിൽ 6.

ഇന്ന് ലോക ജലദിനം

keralanews world water day

എല്ലാ വർഷവും മാർച്ച് 22ലോക ജലദിനമായി ആചരിക്കുന്നു.ഐക്യ രാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ യൂണിഫിസിൽ റയോ ഡി ജനോറോയിൽ ചേർന്ന യോഗത്തിലാണ് മാർച്ച് 22ലോക ജലദിനമായി ആചരിക്കാൻ തീരുമാനമായത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയിലാണ് നാമിപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയോട് ആര്‍.എസ്.എസിനുള്ളില്‍ ഭിന്നത

keralanews pinarayi vijayan rss

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയോട് ആര്‍.എസ്.എസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായം. സി പി എം ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ പിണറായി ശ്രദ്ധിക്കപ്പെടാൻ ഇത് കാരണമാകും എന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിരാളികളെ കൊലപ്പെടുത്തുന്ന പ്രസ്ഥാനമാണ് സി.പി.എം എന്ന തരത്തിലുള്ള പ്രചാരണം ബി.ജെ.പി.യും ആര്‍.എസ്.എസും ദേശീയതലത്തില്‍ നടത്തുന്നുണ്ട്.

കേരളത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങളും ലേഖനങ്ങളുമുള്‍പ്പെടുന്ന പുസ്തകം രാജ്യത്തെ എല്ലാ ഭാഷകളിലും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങൾ പ്രധാനമന്ത്രിയാണ് പ്രകാശനം ചെയ്തത്. ഒരിക്കലും മുഖ്യമന്ത്രിയെ തടഞ്ഞുള്ള സമരത്തിന് ആര്‍.എസ്.എസ്. ദേശീയതലത്തിലോ സംസ്ഥാനത്തോ ആഹ്വാനം  ചെയ്തിട്ടില്ലെന്നും കേരളത്തില്‍ നിരന്തരം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതറിഞ്ഞ് മറ്റിടങ്ങളിലെ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതാണെന്നും സംസ്ഥാന കാര്യവാഹക് പി. ഗോപാലന്‍കുട്ടി പറഞ്ഞു.

കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി

keralanews threat to p jayarajan

കണ്ണൂർ : സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐ എസ് കേരളം ഡിവിഷന്റെ പേരിൽ കണ്ണൂർ ഡി വൈ എസ് പി ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്. കണ്ണൂർ ഡി വൈ എസ് പി സദാനന്ദൻ വധിക്കുമെന്നും കത്തിലുണ്ട്. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണെന്നു കത്തിൽ ഭീഷണിയുണ്ട്.

തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; വീടിന് കേടുപാട്

keralanews earthquake in thrissur

തൃശൂർ: തൃശൂർ ജില്ലയിലെ വരവൂർ, കടവല്ലൂർ മേഖലകളിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.45ഒാടെയാണ് ഭൂചലനം ഉണ്ടായത്. നാലു മിനിറ്റ് നീണ്ടു നിന്ന ചലനത്തിൽ വലിയ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നെല്ലുവായിൽ ഒരു വീടിന് കേടുപാട് സംഭവിച്ചു.നേരത്തെ, ജനുവരി ഒന്നിനും തൃശൂർ ജില്ലയിൽ ഭുചലനം ഉണ്ടായിരുന്നു. ഇൗ സ്ഥലങ്ങളിൽ തന്നെയായിരുന്നു അന്നും ഭൂചലനം ഉണ്ടായത്. അഞ്ചു മാസങ്ങൾക്കിടെ അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്

തിരിച്ചുവിളിച്ചതിനു നന്ദി; പക്ഷെ വരില്ല -കെ.എം മാണി

keralanews km mani s reaction to oommen chandy s request

മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് ചെയർമാൻ കെ.എം മാണി. ദുഃഖത്തോ ടെയാണ് യു.ഡി.എഫില്‍ നിന്ന്‌ ഇറങ്ങിപ്പോയത്. ഉടന്‍ മടങ്ങി പോകില്ലെന്നും മാണി പറഞ്ഞു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണിതെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.എം. മാണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ ആയിരുന്നു.

പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ; മോഡി

keralanews modi asks bjp mp s to ensure presecne in parliament

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ഒട്ടേറെ ജോലികളുണ്ടാകും എന്നാല്‍ അതൊന്നും സഭയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമല്ല. പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക  കടമ. പാര്‍ലമെന്റില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മോദി ഇക്കാര്യത്തില്‍ തന്റെ അനിഷ്ടം തുറന്നു പറഞ്ഞത്. ഒരു നിശ്ചിത എണ്ണം എംപിമാരില്ലെങ്കില്‍ പാര്‍ലമെന്റില്‍ ക്വാറം ബെല്‍ മുഴക്കുകയും എന്നിട്ടും എംപിമാരെത്തിയില്ലെങ്കില്‍ സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ സ്ഥിരമായി എത്തെണമെന്ന് എംപിമാരോട് മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹം  ഇക്കാര്യം കര്‍ശനമായി  ആവശ്യപ്പെടുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രി; ഉണ്ണിത്താൻ

keralanews rajmohan unnithan vs pinarayi vijayan

തളിപ്പറമ്പ്: പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.എരുവാട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ സാമാജികരെ എടോ, പോടോ, പണിനോക്കെടോ എന്നുവിളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജാഥയുടെ ഉദ്ഘാടനം തളിപ്പറമ്പില്‍ രാഹുല്‍ ദാമോദരന് പതാക കൈമാറി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദനന്‍ നിര്‍വഹിച്ചു. ജാഥയ്ക്ക് . വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടായിരുന്നു.