എം എം ഹസൻ കെ പി സി സിയുടെ താൽക്കാലിക പ്രസിഡന്റ്

keralanews mm hassan kpcc temporary president

തിരുവനന്തപുരം: കെ പി സി സിയുടെ താൽക്കാലിക പ്രസിഡന്റായി എം എം ഹസൻ ചുമതലയേറ്റു. ഡൽഹിയിൽ വെച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന ഹൈക്കമാന്റിന്റേതാണ് തീരുമാനം. വി എം സുധീരൻ രാജി വെച്ചതിന് പിന്നാലെ ഏത് സ്ഥാനം നൽകിയാലും സ്വീകരിക്കാൻ തയാറാണെന്ന് ഹസൻ  വ്യക്തമാക്കിയിരുന്നു.  എത്ര കാലത്തേക്കാണ് ഈ നിയമനമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.

എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ മാർച്ച് 30 ന്

keralanews sslc exam fault

തിരുവനന്തപുരം : ഉത്തരക്കടലാസ് ചോർന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇക്കൊല്ലത്തെ എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി. മാർച്ച് 30 ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുതിയ തീയതി. സംഭവത്തെക്കുറിച്ചു വകുപ്പുതല അന്വേഷണത്തിനു തീരുമാനമായി. ഉഷ ടൈറ്റസ് ഐ എ എസ് കേസ് അന്വേഷിക്കും.

അമ്മയ്ക്കും ഫെഫ്ക്കയ്ക്കും എതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

keralanews director vinayan against fifka and amma

കൊച്ചി : താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്കയ്ക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, അമ്മ പ്രസിഡന്റ ഇന്നസെന്റ് എന്നിവർ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ചവരിൽ മോഹൻലാലുമുണ്ട്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ പൊരുതി നേടിയ ഈ വിജയം നടൻ തിലകന് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ വിലക്കുണ്ടായപ്പോൾ തനിക്കു വേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ അധിക്ഷേപിച്ചതായും വിനയൻ പറഞ്ഞു. തനിക്കു നഷ്ട്ടപ്പെട്ട എട്ടര വർഷം തിരിച്ചു തരാൻ ആർക്കും കഴിയില്ല. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ധിഖ്,കമൽ എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്.

കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സരക്കമ്പം നടത്തി

keralanews kollam malanada fire

കൊല്ലം: കൊല്ലം മലനട ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സക്കമ്പം അരങ്ങേറിയത്‌. കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് കമ്പം നടത്തിയത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ്‌ തൊട്ടടുത്തുള്ള മലനടയില്‍ വന്‍ വെടിക്കെട്ട് നടത്തിയത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മരുന്ന് രഹിത ചികിത്സാ സമ്പ്രദായം; സുജോക്ക്

keralanews sujok treatment

മനുഷ്യ ശരീരത്തെ ഉള്ളം കൈയിലേക്ക് കേന്ദ്രീകരിച്ച് ചികില്സിക്കുന്ന മരുന്ന് രഹിത ചികിത്സാ സമ്പ്രദായമാണ് സുജോക്ക്. ഇതിന്റെ ഉപജ്ഞാതാവായ കൊറിയൻ സ്വദേശി പ്രൊഫസർ പാർക്ക്  ജെവുവിന്റെ ഏഴാം ചരമ വാർഷികമാണിന്ന്. ഏതൊരു വേദന മാറാനും ഈചികിത്സയിലുടെ കഴിയും. ഈ ചികിത്സാ രീതിയ്ക് കേരളത്തിലും വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂചി ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണിത്. സുജോക്ക് എന്ന വാക്കിനർത്ഥം കൈകാലുകൾ എന്നാണ്. സു എന്നാൽ കൈ എന്നും ജോക്ക് എന്നാൽ കാലുകൾ എന്നും. തള്ള വിരൽ തലയുടെയും ചുണ്ടു വിരലും ചെറു വിരലും കൈകളുടെയും നട് വിരലും മോതിര വിരലും കാലുകളുടെയും പ്രതി രൂപമാണ്. ശരീരത്തിന്റെ മുൻഭാഗം കൈവെള്ളയെയും പിന് ഭാഗം കൈയുടെ പുറകു വശത്തേയും പ്രതിനിധീകരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതിനാൽ ആ ഭാഗത്തു സൂചി ഉപയോഗിച്ച് അമർത്തുകയോ മസ്സാജ് ചെയ്യുകയോ ചെയ്‌താൽ വേദന പൂർണ്ണമായും മാറും. ഇതാണ് സുജോക്ക് ചികിത്സാ രീതി.

ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…

keralanews earth hour

തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.

വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ പിതാവ് ജീവനൊടുക്കി

keralanews chennai suicide

ചെന്നൈ: വെല്ലൂർ ജില്ലയിലെ കാട്പാടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസിലെ പ്യൂൺ മഹാലിംഗം (58) ആണു ആശ്രിത നിയമനം വഴി മകനു സർക്കാർ ജോലി ലഭിക്കാനായി, വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ ജീവനൊടുക്കിയ പിതാവ്. കടുത്ത നിരാശയിലാണു താനെന്നു കാണിച്ചു മഹാലിംഗം എഴുതിയ ആത്മഹത്യാക്കുറിപ്പ് പോക്കറ്റിൽനിന്നു കണ്ടെത്തി. എന്നാൽ മകനു ജോലി ഇല്ലാത്തതിലുള്ള വിഷമമാണു ജീവനൊടുക്കാൻ മഹാലിംഗത്തെ പ്രേരിപ്പിച്ചതെന്നു പൊലീസ് സംശയിക്കുന്നു. ഇന്നലെ രാവിലെ ഓഫിസ് പരിസരത്താണു അദ്ദേഹം ആത്മഹത്യ ചെയ്തത്.

ചെളിവെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ ഗ്രാമവാസികൾ കൈകളിലേറ്റി

keralanews panchayat ceo kurma rao carried by locals

ബെംഗളൂരു : സർക്കാർ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു  കുർമ റാവു ബുർദിപാദ ഗ്രാമത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ ചെളി വെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ചതിനെ പേരിൽ ഗ്രാമവാസികൾ കൈകളിലേറ്റി കൊണ്ടുപോകുന്ന വിഡിയോ വിവാദമായി. സമൂഹ മാധ്യമങ്ങളിലൂടെ ഇത്  പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധമുയർന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

എന്നാൽ ഒരു കിലോമീറ്ററിലേറെ നടന്നശേഷമാണ് ചെളിവെള്ളം നിറഞ്ഞ സ്ഥലത്തെത്തിയതെന്നും താൻ വിലക്കിയിട്ടും ഗ്രാമീണർ നിർബന്ധപൂർവം കൈകളിലേറ്റുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്

keralanews vehicle strike on march 30

തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അൻപത് ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം അന്‍പത് ശതമാനം വർധിപ്പിച്ചാൽ പുതിയ വാഹനം വാങ്ങുന്നവരെയും  നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവരെയും  കാര്യമായി ബാധിക്കും.

ചൈനയിൽ സ്വർണഖനി അപകടം; പത്തുപേർ മരിച്ചു

keralanews china accident 10 killed

ബെയ്‌ജിങ്‌: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.