വന്യമൃഗ ശല്യം; കരിങ്കൽ ഭിത്തി നിർമിക്കാൻ 50 കോടി ആവശ്യപ്പെട്ട് നിവേദനം

keralanews protection from wild animal attack

ഇരിട്ടി: ആറളം, കൊട്ടിയൂർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗ ശല്യം നേരിടാൻ വനാതിർത്തിയിൽ കരിങ്കൽ ഭിത്തി നിർമിക്കാൻ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നും 50 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം എൽ എ ധനകാര്യ മന്ത്രിയ്ക്ക് നിവേദനം നൽകി.ഒരു മാസത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊട്ടിയൂർ മേഖലയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക്  പരിക്കേൽക്കുകയും ലക്ഷ കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

നിലവിൽ വനാതിർത്തിയിൽ 15 കിലോ മീറ്ററിൽ കരിങ്കൽ ഭിത്തി നിർമിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ കൂടി കരിങ്കൽ ഭിത്തി നിർമിക്കാൻ സഹായം അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഫയർഫോഴ്‌സ് ആധുനികവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ സ്‌ക്യൂബാ യൂണിറ്റ് വരുന്നു.

keralanews scuba unit under kannur fireforce

കണ്ണൂർ : ഫയർഫോഴ്‌സ്  ആധുനികവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ സ്‌ക്യൂബാ യൂണിറ്റ് വരുന്നു. നിലവിൽ കണ്ണൂർ ഫയർഫോഴ്‌സ്  യൂണിറ്റിന് കീഴിൽ സ്‌ക്യൂബയുടെ ചെറിയ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനികവത്കരണത്തിന്റെ ഭാഗമായി സ്‌ക്യൂബാ സെറ്റ് അടക്കമുള്ള ആധുനിക ഉപകരണങ്ങൾ എത്തുന്നതോടെ ജില്ലാടിസ്ഥാനത്തിൽ സ്‌ക്യൂബാ യൂണിറ്റ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സ്വദേശത്തും വിദേശത്തും ഉള്ള വിവിധ കമ്പനികൾക്ക് ഉപകരണം വാങ്ങിക്കാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ട്. പുഴ, കുളം തുടങ്ങിയ ജലാശയങ്ങളിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ പ്രത്യേകം രൂപീകരിക്കുന്ന സേനയാണീ സ്‌ക്യൂബാ യൂണിറ്റുകൾ. ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സാങ്കേതിക ഉപകരണമാണ് സ്‌ക്യൂബാ സെറ്റ്. ജലാശയങ്ങളുടെ അടിത്തട്ടിൽ പരിശോധന നടത്താനും പൊങ്ങിക്കിടന്നു നീന്താൻ സഹായിക്കുന്ന ഉപകരണങ്ങളും ഉണ്ട് ഇവയ്ക്

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹർത്താൽ

keralanews hartal in trissur on thursday

തൃശൂര്‍: പൂരങ്ങളെ ഇല്ലാതാക്കാനുള്ള നയത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഫെസ്റ്റിവല്‍ കോഡിനേറ്റിംഗ് കമ്മറ്റി ആണ് ഹർത്താലിന് ആഹ്വാനം  ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

നടി കേസില്‍ നിന്നും പിന്‍മാറില്ല

keralanews actress relative responds to case

കൊച്ചി:  യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ്. നടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് ഫേസ്ബുക്കിലൂടെ കാര്യം വ്യക്തമാക്കിയത്. പിന്മാറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹമാധ്യമങ്ങളും ചില മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ മാതാവോ സിനിമാരംഗത്തുള്ളവരുടെ പേരുപറഞ്ഞു എന്ന വാര്‍ത്തകളും ശരിയല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.

പള്‍സര്‍ സുനി; ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

keralanews actress attack Kerala HC defers Pulsar Suni's bail plea hearing to March 3

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനി അടക്കമുള്ള പ്രതികള്‍ ഹരജി നല്‍കിയിരുന്നത്. സര്‍ക്കാര്‍ നിലപാടറിയാനാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്

നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രമുഖ നടനെ ചോദ്യം ചെയ്തു

keralanews actress kidnapping

ആലുവ: പ്രമുഖ മലയാളി നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം നടനെ  ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു ഈ നടന്‍. ഇതൊക്കെ ഒരാള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷനാണെന്ന് ഉപദ്രവിക്കുന്നതിനിടെ പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍, പള്‍സര്‍ സുനിയെ പിടികിട്ടാതെ കൂടുതല്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാനുമാകില്ല. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ നടി ഒരു ഹോട്ടലില്‍ വെച്ച് താന്‍ കാണാനിടയായതും കേള്‍ക്കാനിടയായതുമായ കാര്യങ്ങള്‍ മറ്റൊരു നടിയോട് വെളിപ്പെടുത്തിയതാണ് നടനെ പ്രകോപിപ്പിച്ചതെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ നടിക്ക് പിന്നീട് ഈ നടന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പ്രചരിച്ചിരുന്നു.സുനിയെ പിടികിട്ടി ചോദ്യം ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

അന്വേഷണം പൾസർ സുനിയുടെ കാമുകിമാരിലേക്ക്

keralanews palsar suni frequently contacted his lovers says police
കൊച്ചി: ഒളിവിലായ ശേഷവും സുനി കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് പോലീസ്‌ വൃത്തം. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോള്‍ കിട്ടിയ വിവരം. സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം. സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം വ്യാപിപ്പിച്ചതോടെ സുനി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ അതിനുമുമ്പേ ഇയാളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം.

ടാറിംങ്ങ് അപാകത – നാട്ടുകാർ ജോലി തടഞ്ഞു

Screenshot_2017-02-21-12-34-44-942

പാപ്പിനിശ്ശേരി: വേളാപുരം മുതൽ   പുതിയതെരു വരെ റീ ടാറിങ്ങ് ചെയ്തപ്പോൾ ഹൈവേയുടെ പല ഭാഗങ്ങളിലും ഒരറ്റ ദിവസത്തിൽ തന്നെ പാളികളായി ഇളകി തുടങ്ങിയിരിക്കുന്നു.

Screenshot_2017-02-21-12-35-10-690

ജില്ലയിലെ ആദ്യത്തെ മക്കാഡം ടാറിങ്ങ് 16 വർഷങ്ങൾക്ക് മുൻപ് വേളാപുരം മുതൽ കണ്ണൂർ വരെ ചെയ്തത് വ ർഷങ്ങളോളം കേടുപാടുകൾ ഇല്ലാതെ നിലനിന്നപ്പോഴാണ് പുതിയ ടാറിങ്ങിന് ദിവസങ്ങളുടെ പോലും ആയുസ്സിലാതെ അകാല മൃത്യുവടയുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

മുൻനിര മാദ്ധ്യമങ്ങളിൽ ഇത്തരം വാർത്തകൾക്ക് വേണ്ടത്ര വാർത്ത പ്രാധാന്യം കിട്ടാതെ വന്നപ്പോൾ പാപ്പിനിശ്ശേരിയിലെ ഒരു കൂട്ടം പ്രവാസി ചെറുപ്പക്കാർ നവ മാദ്ധ്യമങ്ങളിൽ കൂടി അഴിമതി വിരുദ്ധ ബോധവൽക്കരണവും ജനകീയ പ്രതിരോധ കൂട്ടായ്മയും സംഘടിപ്പിച്ചു വരികയാണ്.

വരൾച്ച നേരിടാൻ വാർഡ് തലത്തിൽ കർമ്മ പദ്ധതി

keralanews remadies of drought

കണ്ണൂർ: വരൾച്ച നേരിടുന്നതിന് വാർഡ് തലത്തിൽ കര്മപദ്ധതിക്ക് രൂപം നല്കാൻ പദ്ധതി. ജില്ലാ പ്രസിഡന്റ്  കെ വി സുമേഷാണ് ജില്ലാ ആസൂത്രണ കമ്മീറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വായന ശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായം തേടും. കിയോസ്കുകൾ വഴിയുള്ള ജലവിതരണം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ലഭ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചു കുടി വെള്ള ലഭ്യത ഉറപ്പു വരുത്താൻ ജന പ്രതിനിധികൾ മുന്കൈ എടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ജല ഉപയോഗം പരമാവധി കുറച്ചു ജലക്ഷാമത്തിന്റെ രൂക്ഷത കുറയ്ക്കാൻ പൊതുജനങ്ങൾക്ക് ശക്തമായ ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനമായി. ഇതിനായി 23 ,  28 തീയതികളിൽ ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനം നൽകും

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രതിഷേധം

keralanews sfi dyfi march to anjarakkandi medical college

അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥികളില്‍ നിന്ന് രേഖകളില്ലാതെ പണം പിരിച്ച സംഭവത്തിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന്റെ പേര് പറഞ്ഞാണ് പണം പിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയതായും രക്ഷിതാക്കള്‍ പറയുന്നു.

നിര്‍ബന്ധിതമായി വിദ്യാര്‍ത്ഥികളില്‍ നിന്നും 25,000 ഓളം രൂപ പിരിച്ചെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പണപ്പിരിവിന്റെ കാര്യം പ്രിന്‍സിപ്പല്‍ തുറന്നു സമ്മതിച്ചിരുന്നു.