ന്യൂഡൽഹി :1000 രൂപ നോട്ടുകൾ വീണ്ടും സർക്കാർ പുറത്തിറക്കുമെന്നുള്ള അഭ്യുഹങ്ങൾക്കു വിരാമം. ഇങ്ങനൊരു പദ്ധതി സർക്കാരിനില്ലെന്നു സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 നും അതിനു താഴെ മൂല്യമുള്ള നോട്ടുകളും ഇറക്കാനാണ് സർക്കാർ പദ്ധതി ഇടുന്നത്. 2016 നവംബർ 8 നാണു 1000 , 500 രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്.
സുനി ഒളിവിൽ കഴിയുന്നത് തമിഴ്‌നാട്ടിൽ
കൊച്ചി : നടിയെ തട്ടികൊണ്ടുപോയ കേസിലെ കൂട്ട് പ്രതിയായ മണികണ്ഠനിൽ നിന്ന് പോലീസിന് വളരെ നിർണായകമായ തെളിവ് ലഭിച്ചു. സുനിയും വിജീഷും തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
താൻ കേസിൽ നിരപരാധിയാണെന്നായിരുന്നു മണികണ്ഠൻ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ വിശ്വാസം വരാതിരുന്ന പോലീസ് മണികണ്ഠനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കേസിൽ ഒരു വഴിത്തിരിവായത്.
മിട്ടായി തെരുവിൽ തീപിടിത്തം; പതിനഞ്ചോളം കടകൾ കത്തുന്നു
കോഴിക്കോട് : മിട്ടായി തെരുവിൽ തീപിടിത്തം. ഉച്ചയ്ക്ക് 11:40 ഓടെ രാധ തീയേറ്ററിന് സമീപത്തെ മോഡേൺ ടെക്സ്റ്റയിൽസിനാണ് തീപിടിച്ചത്. മിട്ടായിത്തെരുവിലെ കടകൾ അധികൃതർ അടപ്പിച്ചു. പതിനഞ്ചോളം കടകളിൽ തീ പടർന്നു പിടിച്ചിരിക്കുകയാണ്. കടയിലെ ജെനറേറ്ററിന്റെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മോഡേൺ ടെക്സ്റ്റയിൽസ് മൊത്തമായി കത്തിനശിച്ചു.
തീ അണക്കാൻ പൂർണമായും കഴിയാത്തതു കൊണ്ട് ആളുകൾ മിട്ടായിത്തെരുവിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. സമീപത്തെ കടകളിലും ഗ്യാസ് സിലിണ്ടർ ഉണ്ടെന്നാണ് ഫയർഫോഴ്‌സ് അധികൃതർ കരുതുന്നത്.കൂടാതെ ഉച്ചസമയമായതു കൊണ്ട് തീ പടരാനും സാധ്യതയുണ്ട്. അതിനാലാണ് അപകട സ്ഥലത്തേക്ക് ആളുകൾ എത്തുന്നത് പോലീസ് തടയുന്നത്. കോഴിക്കോട് കളക്ടർ യു വി ജോസ്, എം പി എം കെ രാഘവൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സ്ഥലത്തുണ്ട്.
ഓൺലൈൻ ടാക്സി തടയുന്നവർക്കെതിരെ ഇനി റയിൽവെയുടെ കർശന നടപടി
കൊച്ചി : യുബർ ഉൾപ്പെടെയുള്ള ഓൺലൈൻ ടാക്സികളെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള ബോർഡുകൾ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത് ബാധകമാണെന്ന് അധികൃതർ പറഞ്ഞു.
തടയുന്നവരുടെ പെർമിറ്റ് റദ്ദാക്കുകയും റെയിൽവേ നേരിട് പോലീസിൽ പരാതിപ്പെടുകയും കർശന നടപടി എടുക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങളുടെ പേരിൽ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള നമ്പറും റെയിൽവേ സ്റ്റേഷനിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ജയിലിൽ ശശികലയ്ക്ക് കൂട്ട് കൊടും കുറ്റവാളികൾ
ചെന്നൈ : അനധികൃത സ്വത്തു സമ്പാദന കേസിൽ 4 വർഷത്തെ തടവിന് സുപ്രീം കോടതി ശിക്ഷിച്ച ശശികലയ്ക് ജയിലിൽ കൂട്ട് കൊടും കുറ്റവാളികൾ. മോഷണത്തിന് വേണ്ടി ആറു സ്ത്രീകളെ സയനേഡ് നൽകി കൊലപ്പെടുത്തിയ സയനേഡ് മല്ലികയായിരുന്നു ശശികലയുടെ തൊട്ടടുത്ത സെല്ലിൽ ഉണ്ടായിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ കണക്കിലെടുത്തു ജയിൽ മാറ്റി.
തന്നെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിൽ സൗകര്യം പോരെന്നു ശശികല നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. ചെന്നൈയിലുള്ള ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ മേധാവികൾക്ക് കത്തെഴുതിയതിനു പിന്നാലെയാണ് സയനേഡ് മല്ലികയെ ജയിൽ മാറ്റിയത്. എങ്കിലും ശശികലയുടെ ആവശ്യം കർണാടക സർക്കാരിന്റെ പരിഗണനയിലാണ്.
മലപ്പുറത്തു എച് 1 എൻ 1 ബാധിച്ച യുവാവ് മരിച്ചു
മലപ്പുറം: എച് 1 എൻ 1 ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം പാലയ്ക്കാപള്ളിയാലിൽ ബിജു(40) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2009 മുതലാണ് ഈ വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. ചുമക്കുമ്പോളും തുമ്മുമ്പോളുമാണ് ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക് പകരുന്നത്
നടിയെ ആക്രമിച്ച സംഭവം; സി പി എം കണ്ണൂർ ലോബിയ്ക്കും ബന്ധമോ? ബി ജെ പി
പയ്യാവൂർ ഉത്സവം; ഇന്ന് ഓമനക്കാഴ്ച
പയ്യാവൂർ : പയ്യാവൂർ ഊട്ടുത്സവത്തിനിന്റെ ഭാഗമായി നടക്കുന്ന വിശ്വാസികളുടെ ഓമനക്കാഴ്ച ഇന്ന്. ചുളിയാട് നിവാസികളാണ് ഓമന കാഴ്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. മൂവായിരത്തോളം പഴുത്ത വാഴ കുലകളാണ് ഉല്സവത്തിന്റെ ഭാഗമായി ഉത്സവത്തോടനുബന്ധിച്ച് കെട്ടി ഉണ്ടാക്കിയ പന്തലിൽ കെട്ടി തൂക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11 നു നൂറുകണക്കിന് വിശ്വാസികൾ ഈ കുലകളുമായി പയ്യാവൂരിലേക്കു കാൽനടയായി പോകും. തടത്തിൽക്കാവിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. വാദ്യ മേളങ്ങളുടെയും മുത്ത് കുടകളുടെയും അകമ്പടി ഈ കാൽനട യാത്രയ്ക് മിഴിവേകും. വൈകുനേരം 5 മണിയോടെ യാത്ര പയ്യാവൂരിലെത്തും. അവിടെ ദേവസ്വം അധികൃതരും നെയ്യമൃത്തുകാരും വാദ്യമേളങ്ങളുടെയും ആനകളുടെയും അകമ്പടിയോടെ കാഴ്ച സ്വീകരിച്ച ക്ഷേത്രത്തിലേക്ക് ആനയിക്കും. 24 നു ഉത്സവം സമാപിക്കും
ആയിരം രൂപയുടെ പുതിയ നോട്ട് ഉടനെത്തും ; ആർ ബി ഐ
ന്യൂഡൽഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. 1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരിയില്‍ ഇത് പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ പുതിയ നോട്ട് എന്ന് പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 15.44 ലക്ഷം കോടിക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത്.
പുതിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് മികച്ച സുരക്ഷ ക്രമീകരണങ്ങളും ഒരു വശത്ത് മംഗള്‍യാന്റെ ചിത്രവും ഉണ്ടായിരുന്നു. അതേസമയം ഫെബ്രുവരി 20 മുതല്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്‍.ബി.െഎ വര്‍ധിപ്പിച്ചു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
അണക്കെട്ടില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ അതിര്‍ത്തിയിലെ കാരകളിച്ചാലം അണക്കെട്ടിന്റെ ഷട്ടറിന് കീഴിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ വായ മുടിക്കെട്ടിയനിലയിലായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. 65 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പയ്യന്നൂര്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.