സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി

keralanews trappist 1 system by nasa

വാഷിംഗ്‌ടൺ : ഭൂമിയിൽ നിന്നും നാൽപതു പ്രകാശ വര്ഷം അകലെ സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യന്റെ എട്ടുശതമാനം മാത്രമാണ് ഈ നക്ഷത്രത്തിന്റെ വലുപ്പം. ഈ ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ ജലത്തിന്റെ സാന്നിധ്യവും നാസ രേഖപ്പെടുത്തുന്നു. ട്രാപ്പിസ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ നക്ഷത്രത്തിന് 500   മില്യൺ വര്ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിയെക്കാൾ അല്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴു ഗൃഹങ്ങളിലും ഉള്ളത്.  നാസയുടെ തന്നെ സ്പിറ്സർ ദുരദർശിനിയാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്.

ഏഴിമല നാവിക അക്കാഡമിക് മലിനീകരണ നിയന്ത്രണ ബോഡിന്റെ നോട്ടീസ്

keralanews state pollution control board send notice to ezhimala navy academy

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മലിനീകരണ പ്ലാന്റിന് അനുമതിയില്ലെന്നു കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസയച്ചു. പ്രദേശ വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇങ്ങനൊരു നടപടി. പ്ലാന്റിൽ നിന്നുള്ള മലിനജലം കാരണം പ്രദേശ വാസികൾ പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗഭീതിയിലായതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി ഒൻപതു വർഷമായിട്ടും അനുമതി ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.

കണ്ണൂരിൽ അന്തർദേശീയ ആയുർവേദ റിസർച്ച് ഇന്സ്ടിട്യൂട്ടിനു അംഗീകാരം

karalanews i r i a in kannur

കണ്ണൂർ: കണ്ണൂരിൽ അന്തർദേശീയ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് മന്ത്രിസഭഅംഗീകാരം നൽകി. 13 ആം പഞ്ചവത്സര പദ്ധതികാലത്താണ് ഈ അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ 50  ലക്ഷം രൂപ കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ വകയിരുത്തിയിരുന്നു.  പ്രാഥമിക റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 300  കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ റവന്യൂ വകുപ്പ് കണ്ടെത്തുന്ന സ്ഥലത്തു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആധുനിക ജൈവ സാങ്കേതിക വിദ്യയുമായി ആയുർവേദ രംഗത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, ആയുർവേദ മരുന്നുകളുടെ അന്താരാഷ്ട നിലവാരം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.

വനിതാ ജീവനക്കാരുടെ പ്രസവ അവധി 6 മാസമാക്കി

Hispanic mother smiling at baby

 

ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം  പുറപ്പെടുവിച്ച ഉത്തരവിലൂടെ വ്യവസായ ശാലകളിലെ വനിതാ ജീവനക്കാരുടടെ പ്രസവ അവധി മുന്നിൽ നിന്ന് 6  മാസമാക്കി. എന്നാൽ പ്രതിമാസം ഇ സ്  ഐ വിഹിതമടയ്ക്കുന്ന വനിതാ ജീവനക്കാർക്കുമാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുന്നത്.

അതിനുപുറമെ കുഞ്ഞിനെ ദത്തെടുത്തു വളർത്തുകയോ വാടക ഗര്ഭധാരണം നടത്തിയ മാതാവിൽനിന്നു കുഞ്ഞിനെ ഏറ്റെടുത്തു വളർത്തുകയോ ചെയ്യുന്ന വനിതകളായ തൊഴിലാളികൾക്ക് മുന്ന് മാസം പ്രസവ അവധി നൽകാനും മന്ത്രാലയം അനുമതി തന്നിട്ടുണ്ട്.

പൾസർ സുനി കോടതിയിൽ കീഴടങ്ങാനെത്തി; പോലീസ് നാടകീയമായി പിടികൂടി

keralanews pulsar suni under police custody

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി എറണാകുളം എ സി ജെ എം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പോലീസ് നാടകീയമായി അറസ്റ് ചെയ്തു. ഉച്ചഭക്ഷണ സമയത്താണ് സുനിയും കൂട്ടാളി ബിജീഷും  കോടതിയിൽ കീഴടങ്ങാനെത്തിയത്. കോടതിയിൽ കീഴടങ്ങുന്നത് തടയാൻ മഫ്ടിയിൽ പോലീസ് ഉണ്ടായിരുന്നെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച്‌ മതിൽ ചാടിയാണ്‌ ഇരുവരും കോടതി വളപ്പിൽ കയറിയത്.

തികച്ചും നാടകീയമായി പോലീസ് ഇരുവരെയും പിടികൂടി അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നിൽക്കേ ബല പ്രയോഗത്തിലൂടെ പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അറസ്റ്റിലായ സുനിയെയും ബിജീഷിനെയും ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളെ ചോദ്യം ചെയ്യുകയാണ്.

നടിയെ ആക്രമിച്ച സംഭവം; പോലീസ് ശക്തമായി ഇടപെട്ടിട്ടുണ്ട്; മുഖ്യമന്ത്രി

keralanews actress attack strong investigation

തിരുവനന്തപുരം : കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് ശക്തമായി ഇടപെട്ടിട്ടുണ്ടെന്നു വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ അരങ്ങേറിയ സംഭവം വളരെ ഗൗരവത്തോടെ തന്നെ  കാണുന്നു. പ്രധാന പ്രതികളെ  ഉടനെ പിടി കൂടാൻ കഴിയും അവരെ അറസ്റ് ചെയ്ത ശേഷം കൂടുതൽ നടപടികളും ഉണ്ടാവും , അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.

സംസ്ഥാനത്ത വിജിലൻസ് രാജാണോ എന്ന ഹൈ കോടതിയുടെ വിമര്ശനം സർക്കാർ ഗൗരവമായി കാണുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനു പൊതു മാനദണ്ഡം കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യ മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടികിടക്കുകയാണെന്ന വാർത്തകളിൽ ഒരു കഴമ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഫർ പെരുമഴ പ്രഖ്യാപിച്ച് ജിയോ

keralanews lots of offers from jio

ന്യൂഡൽഹി: നിലവിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്ന സൗജന്യ വോയിസ് കോളുകളും ഇന്റർനെറ്റ് പാക്കേജുകളും ഏപ്രിൽ ഒന്നോടെ അവസാനിക്കാനിരിക്കെ വരിക്കാർക്ക് ഉദാര നിരക്ക് പ്രഖ്യാപിച്ച് ചെയർമാൻ മുകേഷ് അംബാനി. ഇപ്പോൾ ജിയോ നൽകുന്ന എല്ലാ ഓഫറുകളും തുടർന്നും ലഭിക്കാൻ ഒരു മാസം 303 രൂപ നൽകണം. കൂടാതെ 99 രൂപ വൺ ടൈം ജോയ്‌നിങ് ഫീ ആയും നൽകണം.

ടെലികോം മേഖലയിലെ എല്ലാ സേവന ദാതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് ജിയോ ആറു മാസം മുൻപ് രംഗത്ത് വന്നത്. ജിയോ വരിക്കാരുടെ എണ്ണം പത്തുകോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ മാറ്റ് ഏത് സേവന ദാതാക്കളെക്കാളും 4  ജി ബേസ് സ്റ്റേഷനുകൾ ഉള്ളത് ജിയോ യ്ക്കാണെന്നും അംബാനി പറഞ്ഞു.

നിരോധിത പ്ലാസ്റ്റിക് പിടികൂടി

keralanews prohibited plastic usage

ഇരിട്ടി : നിരോധനം ലംഘിച്ചു പ്ലാസ്റ്റിക് കവറിന്റെ ഉപയോഗം തുടരുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. സംപൂര്ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള സമയ പരിധി കഴിഞ്ഞിട്ടും ഉപയോഗം തുടരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർ മിന്നൽ പരിശോധന  നടത്തിയത്. പരിശോധനയിൽ നഗരത്തിലെ 28 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഒരു ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇനിയും നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കണ്ണൂർ മണ്ഡലം ; വികസനത്തിന്റെ പാതയിലേക്ക്

keralanews kannur block going to develop widely

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിന്റെ സംപൂര്ണ വികസനത്തിനായുള്ള പദ്ധതികൾ വിവിധ വകുപ്പുകൾ ചേർന്ന് പ്ലാൻ ചെയ്തു. കൃഷി-ജലസേചനം-മണ്ണുസംരക്ഷണം , മൽസ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമ്പത്തിക വികസനം, ഐ ടി വ്യവസായം, പട്ടികജാതി-പട്ടിക വർഗ വികസനം, ശുചിത്വം, മാലിന്യ സംസ്കരണം, കല-സാംസ്കാരികം, പൊതു മരാമത്,  ഗതാഗതം,  നാഗരാസൂത്രണം,ടുറിസം  എന്നിങ്ങനെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പദ്ധതികൾക്ക് അന്തിമ രൂപം നൽകിയത്.

ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് കിലയുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത് . സെമിനാറിൽ സ്ഥലത്തെ എം ൽ എ ആയ കടന്നപ്പള്ളി രാമചന്ദ്രൻ  അധ്യക്ഷത വഹിച്ചു. തുറമുഖവും വിമാനത്താവളവും ഉൾപ്പെടെ വൻ മുന്നേറ്റമാണ് ജില്ലയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുഴൽകിണർ നിർമാണ നിരോധനം ലംഘിച്ച് സ്വകാര്യ ഏജൻസികൾ

keralanews illegal borewell drilling

കണ്ണൂർ: വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം മുതലെടുത്ത് സ്വകാര്യ ലോബികൾ സജീവമായി രംഗത്ത്. കുഴൽ കിണർ നിര്മിക്കുന്നതിനെതിരെ സർക്കാർ നിരോധനം നിലനിൽക്കേയാണ് ഈ വെല്ലുവിളി. മലയോര മേഖലയിലാണ് പ്രധാനമായും ഈ ലോബികൾ പ്രവർത്തിച്ചു വരുന്നത്. നിബന്ധനകൾ പാലിക്കാതെയും കൃത്യമായ കണക്കുകളില്ലാതെയും കുഴൽ കിണറുകൾ കൂടുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നിരോധനം.