കണ്ണൂരിൽ പുതിയ ബൈപാസ്

keralanews new bypass road in kannur

കണ്ണൂർ : കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. കണ്ണൂർ നഗരം മുതൽ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളിലാണ്   യാത്രക്കാരെ ഏറെ വലച്ചുകൊണ്ടുള്ള ഈ ഗതാഗത കുരുക്ക്  മണിക്കൂറുകൾ നീളുന്ന വാഹന നിരയാണ് പലപ്പോഴും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മട്ടന്നൂർ റോഡിൽ നിന്നും ചൊവ്വ ശിവക്ഷേത്രം വരെ പുതിയതായി ബൈപാസ് നിർമിക്കാൻ അധികൃതർ ആലോചിക്കുന്നത്. അടുത്ത വർഷത്തോടെ ഇതിനൊരു പരിഹാരം കാണാമെന്ന വിശ്വാസത്തിലാണ് അധികൃതർ.

ഡിജിറ്റൽ പയ്മെന്റ്റ് രംഗത്തേക്ക് വട്സാപ്പും വരുന്നു

keralanews whatsapp digital payment
ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിന്റെ എട്ടാം ജന്‍മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ആണ് ഇക്കാര്യം പറഞ്ഞത്.  വാട്ട്‌സ് ആപ്പിന്റെ അംബാസിഡര്‍ എന്ന നിലയിലാണ് ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശനം എന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള പ്രാഥമിക ഘട്ടത്തിലാണ് തങ്ങൾ എന്ന് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ ഒരു പ്രധാനപ്പെട്ട മാർക്കറ്റാണ് ഇന്ത്യ എന്നും ഇന്ത്യക്കാരുടെ ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കന്നുവെന്നും ബ്രയാണ്‍ പറയുന്നു.പുതിയതായി ഉള്‍പ്പെടുത്തിയ സ്റ്റാറ്റസ് സൗകര്യത്തിനോട് ഉപയോക്താക്കള്‍ നല്ലരീതിയിലാണ് പ്രതികരിക്കുന്നതെന്നും പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബ സംഗമം നാളെ

keralanews family get together on tomorrow

ശ്രീകണ്ഠപുരം : മണ്ഡലം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നാളെ രാവിലെ പത്തിന് നടുവിൽ വ്യാപാര ഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലൻ ഉത്ഘാടനം ചെയ്തു നടത്തപ്പെടും. സംഘടനയുടെ സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തും.

പാടിക്കുന്നിലെ നീരൊഴുക്ക്

keralanews water flow in padikkunnu

പാടിക്കുന്നു: കൊളച്ചേരി പഞ്ചായത്തിൽ കടുത്ത വേനലിലും ഒരു ഗ്രാമത്തെ ഹരിതാഭമാക്കി നീരുറവ. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 80 മീറ്റർ ഉയരത്തിലാണ് ഈ കുന്നുള്ളത്. നീരുറവ ഉത്ഭവിക്കുന്ന സ്ഥലത്തെ പാടി തീർത്ഥം വിശുദ്ധമാണെന്നു പറയപ്പെടുന്നു. വേനൽക്കാലത്തും സെക്കൻഡിൽ ആറായിരം ലിറ്റർ വെള്ളമാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും ഇവിടങ്ങളിലുള്ളവർ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. രണ്ടു വര്ഷം മുൻപ് സ്വകാര്യ വ്യക്തികൾ ഈ പ്രദേശം വിലയ്ക്കുവാങ്ങി മലയുടെ നടുവിലൂടെ റോഡ് വെട്ടിയിരുന്നു. ഇത് മൂലം ജലസ്രോതസ്സിനു കുറവ് വന്നതായി നാട്ടുകാർ പറഞ്ഞു.

പയ്യാമ്പലം പാർക്ക്; ചർച്ച 27ന്‌

keralanews payyambalam children park not opend yet

കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്ക് ഇപ്പോളും അടഞ്ഞു തന്നെ  കിടക്കുന്നു. മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതരാണ് പാർക്ക് അടച്ചു പൂട്ടിയത്. അവധിദിവസങ്ങളിലും അല്ലാത്തപ്പോൾ വൈകുനേരങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഇവിടെ  എത്താറുള്ളത്. അടച്ചു പൂട്ടൽ വിവരം അറിയാതെ മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇപ്പോളും വരാറുമുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാൻ ഈ മാസം 27ന്‌ ചർച്ച നടത്തുമെന്ന് മേയർ പറഞ്ഞു.

ടുറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള പാർക്കിന്റെ നടത്തിപ്പിനെ ചൊല്ലി കുറെ കാലമായി കോർപറേഷനും കരാറുകാരനും തമ്മിൽ തർക്കം നിലനില്കുന്നതിനിടെയാണ് അടച്ചു പൂട്ടൽ.

മാധ്യമങ്ങളെ കാണരുത്; നടിക്ക് പോലീസിന്റെ നിർദേശം .

keralanews actress attack case police prevents press meeting

കൊച്ചി: തിരിച്ചറിയൽ പരേഡ് നടക്കാതെ മാധ്യമങ്ങളെ കാണരുത് എന്ന് നടിക്ക് പോലീസിന്റെ നിർദേശം . ഇന്ന് പത്തരയോടെ വാർത്ത സമ്മേളനം നടത്തുമെന്ന് നടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള നിർദേശം.

അതേസമയം സുനിയുടെ ആക്രമണം ക്വട്ടെഷൻ ആണെന്നുള്ള വാദം പോലീസ് തള്ളി. മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. മറ്റൊരു നടിക്കായി സുനി കെണി ഒരുക്കിയിരുനെന്നും എന്നാൽ നടി മറ്റൊരു വാഹനത്തിൽ പോയി എന്നുമാണ് പോലീസ് പറയുന്നത്

തട്ടിക്കൊണ്ടു പോകലിന് ഇരയായ നടി ഇന്ന് മാധ്യമങ്ങളെ കാണും

keralanews kidnapped actress meets media today

കൊച്ചി : തട്ടി കൊണ്ട് പോകലിനിരയായ മലയാളത്തിലെ യുവ നടി ഇന്ന് മാധ്യമങ്ങളെ കാണും. തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഈ വാർത്ത സമ്മേളനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടി തട്ടിക്കൊണ്ടു പോകലിന് ഇരയാവുന്നത്. അതിനു ശേഷം ഇതാദ്യമായാണ് നടി മാധ്യമങ്ങളുടെ മുന്നിൽ എത്തുന്നത്.  ഇന്ന് പന്ത്രണ്ടു മണിയോടെ നടിയുടെ തിരിച്ചറിയൽ പരേഡും നടക്കുമെന്നറിയുന്നു.  തനിക്കുണ്ടായ പ്രശ്നത്തിൽ ഇടപെട്ടു എത്രയും പെട്ടെന്നു പ്രതികളെ പിടി കൂടിയ പോലീസിന് നന്ദി  പറയാനാണ് ഈ  വാർത്ത സമ്മേളനം നടത്തുന്നത് എന്നാണ് വിവരം

സുനിലിന്റെ കാമുകി പിടിയിൽ

keralanews suni s lover under custody

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യ പ്രതി സുനിലിന്റെ കാമുകി പോലീസ് പിടിയിൽ. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കടവന്ത്രയിൽ  ബ്യൂട്ടി പാർലറും തുണിക്കടയും നടത്തുന്ന ഇവർക്ക് സുനിയുമായി വര്ഷങ്ങളുടെ ബന്ധമുണ്ട്. കുറ്റ കൃത്യത്തിൽ  ഇവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടെഷൻ നൽകിയതെന്ന് സുനി നടിയോട് പറഞ്ഞ സാഹചര്യത്തിലാണ് ഈ സംശയം ബലപ്പെടുന്നത്.

സുനിയെയും ബിജേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള അപേക്ഷ ആലുവ  കോടതി ഇന്ന് പരിഗണിക്കും. പണത്തിനു വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന സുനിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

ഫെബ്രുവരി 25 അക്രമവിരുദ്ധ ദിനമായി ആചരിക്കും: AKFPT

IMG-20170224-WA0014

തിരുവനന്തപുരം: ചെങ്ങന്നൂരിൽ വെച്ച് കഴിഞ്ഞ  വർഷം സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ അക്രമത്തിൽ സ്വന്തം പെട്രോൾ പമ്പിൽ വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ട മുളക്കുഴ രേണു ഫൂവൽസ് ഉടമ മുരളീധരൻ നായരുടെ ഒന്നാം ചരമ വാർഷീക ദിനമായ ഫെബ്രുവരി 25 ന് കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലും അക്രമ വിരുദ്ധ ദിനം ആയി ആചരിക്കുമെന്ന് ആൾ കേരള  ഫെഡറേഷൻ ഓഫ്  പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.

അവശ്യ സർവ്വീസായ പെട്രോൾ പമ്പുകളിൽ ദിനംപ്രതി കൂടി വരുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളിലും തുടർച്ചയായുള്ള കവർച്ചകളിലും പൊതു സൂഹവും പമ്പ് ജീവനക്കാരും ഉടമകളും വലിയ ആശങ്കയിലാണ്.ഇത്തരം വർദ്ധിച്ചു വരുന്ന അക്രമങ്ങളിൽ പോലീസ് ക്രീയാത്മകമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് AKFPT ഭാരവാഹികൾ DGP ക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

പമ്പുകളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആശുപത്രികളൾക്ക് വേണ്ടി ആവിഷ്കരിച്ച മാതൃകയിൽ കേരള സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജനങ്ങളെ കൈവിട്ട് റിസേർവ് ബാങ്ക്

keralanews rbi's new notification

ന്യൂഡൽഹി :വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് ആർ ബി ഐ. ഈ അധികാരം 2015  മുതൽ നിലവിലുണ്ട്. എന്നാൽ സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്ന് റൂറൽ ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.

സർവീസ് ചാർജുമായി ബന്ധപ്പെടുന്ന വിവരങ്ങൾ കൃത്യമായും ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. ചെറിയ തുകയുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും എന്നാൽ ചെക്ക് മാറുക പോലെയുള്ള സേവനങ്ങൾക്ക് ചാർജ് ഈടാക്കണമെന്നുമാണ് ഉത്തരവ്.