ഇരിട്ടി: കിളിയന്തറയിൽ പള്ളി പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞു കയറി പായം പഞ്ചായത്ത് അംഗം മരിച്ചു. കിളിയന്തറ നരിമട സ്വദേശിയും പായം പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും യുത് കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റുമായ പൊട്ടക്കുളം പി എം തോമസാണ് (ഉണ്ണി-34) ദാരുണമായി മരിച്ചത്. കിളിയന്താര സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ മാത്യുവിനു (ഷെറിൻ-27) ഗുരുതരമായി പരുക്കേറ്റു. തലയിലാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ എ കെ ജി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദക്ഷിണം വള്ളിത്തോടിലെത്തി മടങ്ങുമ്പോൾ ദേവാലയത്തിൽ പ്രവേശിക്കുന്നതിനു 5 മിനിറ്റ് മുൻപ് രാത്രി പത്തരയോടെ ആണ് അപകടം. ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന തോമസിനെയും ഫാദർ മാത്യുവിനേയും ഇടിച്ചു തെറിപ്പിച് ഇടതുവശത്തുതന്നെയുള്ള കുരിശുമവീട്ടിൽ ജോണിയുടെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നത്.തോമസിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നതെന്നും ഒഴിഞ്ഞ ഗ്ലാസ് ഉൾപ്പെടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഇരിട്ടി എസ് ഐ കെ സുധീർ അറിയിച്ചു.
മാത്യു – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച തോമസ് . ഭാര്യ മാനന്തവാടി ആര്യപ്പറമ്പ് വീട്ടിൽ സൗമ്യ , മകൻ സാവിയോ(3). മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. സംസ്കാരം വൈകുനേരം അഞ്ചുമണിക് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ.
പായം പഞ്ചായത്തിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും ഇന്ന് വൈകിട്ട് 6 വരെ യു ഡി ഫ് ഹർത്താൽ നടത്തും. വാഹനം തടയില്ല.