രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണം : സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനാണിത്. ഒരു വര്‍ഷത്തിനകം എല്ലാ മൊബൈല്‍ കണക്ഷനുകളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഇതിനകം 100 കോടി പിന്നിട്ടു. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ അടക്കമുള്ള എല്ലാ വരിക്കാരും നിര്‍ബന്ധമായും സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.
ശശികല കുറ്റവാളി നടി രഞ്ജിനി
ചെന്നൈ : 1990 കളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നായിക രഞ്ജിനിയുടെ ശശികലയ്‌ക്കെതിരായ തുറന്നടിച്ച ആരോപണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. തമിഴ് നാട്ടിലെ ജനങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ പറഞ്ഞു.
ഇ അഹമ്മദ് എംപി യുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എം പി മാരുടെ ധർണ
ന്യൂഡൽഹി : മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ അഹമ്മദ് എം പിയുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ധർണ. കേരളത്തിൽ നിന്നുള്ള എം പിമാർ വായ മുടിക്കെട്ടിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടർന്ന് 12 മണിവരെ സഭ നിർത്തിവെക്കുകയായിരുന്നു.
അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേള നിർത്തിവെച്ഛ് വിഷയം ചർച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എസ് എസ് എൽ സി പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്
കളക്ടർ നീന്തൽ വേഷത്തിൽ
പല്ലുതേക്കാത്തതിന് അമ്മ മകളെ ചവിട്ടികൊന്നു
വാഷിങ്ടണ്‍: പല്ലു തേക്കാത്തതിന് അമ്മ നാലുവയസുകാരിയായ മകളെ ചവിട്ടിക്കൊന്നു. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് മകളായ നോഹെലി അലക്‌സാന്‍ഡ്രയെ ചവിട്ടിക്കൊന്നത്. മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇവര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.സമീപത്തെ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തി.
കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ കമന്ന് വീണുകിടക്കുന്നതാണ് കണ്ടതെന്ന് ഐറിസ് പോലീസിനോട് പറഞ്ഞത്.പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് പിന്നീട് പോലീസിനോട് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി.
നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രി
ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.
തിരുവനന്തപുരം : ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും. മാനേജ്മെന്റിന്റേതാണ് തീരുമാനം. സർവകലാശാലയുടെ പരീക്ഷസ്റ്റാന്ഡിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് ചേരും.
നിലവിൽ കോളേജിൽ നടന്നുവരുന്ന സമരങ്ങളും സംഘര്ഷങ്ങളും കണക്കിലെടുത്താണ് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ മാനേജ്‌മന്റ് തീരുമാനിച്ചത്.
ഇന്ന് നടക്കുന്ന സിൻഡിക്കറ്റ് സമിതി യോഗത്തിൽ കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കതിരിക്കാനുള്ള മാനേജ്മെന്റിന്റെ വിശദീകരണവും കേൾക്കും.
ജഡ്ജി തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ്: ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: “ഒരു ജഡ്ജി നമ്മുടെ രാജ്യത്തെ ആപത്തിലേക്ക് തള്ളിവിട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം ജഡ്ജിക്കും കോടതി വ്യവസ്ഥയ്ക്കുമായിരിക്കും”.