എൽ ഡി ക്ലാർക്ക് പരീക്ഷ ജൂൺ 17 ന് ആരംഭിക്കുന്നു

keralanews ldc exam to begin on june 17th

തിരുവനന്തപുരം: എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷ ജൂണ്‍ 17 -ന് തുടങ്ങും. വിവിധവകുപ്പുകളില്‍ ആണ് നിയമനം. ഓഗസ്റ്റ് 26 വരെ ഏഴുഘട്ടങ്ങളിലായാകും പരീക്ഷകള്‍. ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നേകാല്‍വരെയാണ് പരീക്ഷ. പാഠ്യപദ്ധതി മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.

പരീക്ഷാതീയ്യതിയും ജില്ലകളും

ജൂണ്‍ 17 തിരുവനന്തപുരം, മലപ്പുറം
ജൂലായ് 1 കൊല്ലം, തൃശ്ശൂര്‍, കാസര്‍കോഡ്
ജൂലായ് 15 എറണാകുളം, കണ്ണൂര്‍
ജൂലായ് 29 ആലപ്പുഴ, ഇടുക്കി, കോഴിക്കോട്
ഓഗസ്റ്റ് 19 പത്തനംതിട്ട, പാലക്കാട്
ഓഗസ്റ്റ് 26 കോട്ടയം, വയനാട്

 

 

വിദ്യാഭ്യാസ ബന്ദ്

keralanews law academy subject 48 hr educational strike by ABVP

തിരുവനന്തപുരം : സംസ്ഥാനത്തു ബുധൻ, വ്യാഴം ദിവസങ്ങളിൽ എ ബി വി പിയും നാളത്തെ മന്ത്രിസഭായോഗത്തിൽ ലോ അക്കാദമി വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലതീരുമാനം ആയില്ലേൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കെ സ് യുവും പഠിപ്പുമുടക്കും.

എ ബി വി പി ദേശീയ സെക്രട്ടറി ഒ നിധീഷ് തിരുവനന്തപുരത്തുനിന്ന്  പുറപ്പെടുവിച്ച പ്രസ്താവനയാണിത്. ലോ  അക്കാദമി വിഷയം ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ടാണ് 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദിന് എ ബി വി പി ആഹ്വാനം ചെയ്തത്. ബുധൻ(08/02/17), വ്യാഴം (09/02/17) എന്നീ തീയതികളിലാണ് സംസ്ഥാന വ്യാപകമായി എ ബി വി പി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.  നാളെ നടക്കുന്ന മന്ത്രി സഭാ യോഗ സ്ഥലത്തേക്ക് എ ബി വി പി മാർച്ചും നടത്തും.

ലോ അക്കാദമി സമരം : സംഘർഷത്തിനിടെ ഒരാൾ മരിച്ചു

keralanews law academy strike old man collapses, dies

തിരുവനന്തപുരം : ലക്ഷ്മി  നായരുടെ തിരുവനന്തപുരത്തുള്ള ലോ അക്കാദമി സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മണക്കാട് സ്വദേശി അബ്ദുൽ  ജബ്ബാർ ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹം സമരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നില്ല. പ്രദേശത്തു സംഘർഷം നടക്കവേ സമീപത്തുകൂടി പോകുകയായിരുന്ന ജബ്ബാർ  അതിനുള്ളിൽ പെടുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു.

ലോ അക്കാദമി രാജി ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി

keralanews student threatens suicide in front of law academy

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിന് മുകളില്‍ കയറിയിരുന്നാണ് എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഷിമിത് ഭീഷണി മുഴക്കുന്നത്.
ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ് വിദ്യാര്‍ഥി. ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്നാണ് ഷിമിത് പറയുന്നത്.
പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാനാണ് പോലീസിന്റെ ശ്രമം. വിദ്യാര്‍ഥിയുടെ കൈയില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ വിഷക്കുപ്പി ഉണ്ടെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സൗജന്യമായി വയറിങ് ചെയ്തു നൽകി

keralanews provided free wiring kseb

ശ്രീകണ്ഠപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്റെയും  ശ്രീകണ്ഠപുരം സെക്ഷൻ ജീവനക്കാരുടെയും നേതൃത്വത്തിൽ നിടിയേങ്ങയിലെ തായാലെ വീട്ടിൽ നാരായണി,  സഹോദരി കല്യാണി എന്നിവരുടെ വീടിനു സൗജന്യമായി വയറിങ് ചെയ്തു നൽകി.  ആവശ്യമായ ബൾബുകളും സാധനങ്ങളും ഇവര്തന്നെയാണ് നൽകിയത്.

നഗരസഭാ ചെയർമാൻ പി പി രാഘവൻ സ്വിച്ഛ് ഓൺ കർമം നിർവഹിച്ചു. അസോസിയേഷൻ ജില്ലാപ്രസിഡന്റ് എ എൻ ശ്രീലാകുമാരി, ഓവർസിയർ കെ സുധീർ, കെ രാധാകൃഷ്ണൻ, ദിനേശൻ,  പദ്മനാഭൻ,  മനോജ്,  സാനു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കും

keralanews dialysis centre opening shortly in tellicherry general hospital

തലശ്ശേരി: തലശ്ശേരി ജനറൽ ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചു യൂണിറ്റുകൾ സ്ഥാപിച്ഛ് സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. രണ്ടു കോടി രൂപ മുടക്കി സൗജന്യ ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നതിൽ നിന്നും പ്രമുഖ സന്നദ്ധ സംഘടനയായ തണൽ പിന്മാറിയ സാഹചര്യത്തിലാണ് ആശുപത്രി വികസന സമിതി മുന്കൈ എടുത്ത് ഡയാലിസിസ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. അഞ്ചു ഡയാലിസിസ് യൂണിറ്റുകളിൽ രണ്ടെണ്ണം നഗരസഭയും മൂന്നെണ്ണം വ്യക്തികളും സന്നദ്ധ സംഘടനകളുമാണ് സ്ഥാപിക്കുക. ഡയാലിസിസ് നു 400 രൂപവെച്ച ഈടാക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. അടുത്ത മാസം തന്നെ ഡയാലിസിസ്  വിഭാഗം പ്രവർത്തനം തുടങ്ങും

സംസ്ഥാന സർക്കാർ 10 ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ യൂണിറ്റുകൾ കോടി എത്തുന്നതോടെ 15 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെ  ഉണ്ടാവുക. ഇതിനുപുറമെ ജനറൽ ആശുപത്രിയിൽ എം ർ ഐ സ്കാനും സി ടി സ്കാനും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. എം പി എം ൽ എ ഫണ്ടുകൾ ഉൾപ്പെടെ  ഉപയോഗിച്ചുകൊണ്ട് സ്‌കാനിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ശ്രമം . യോഗത്തിൽ നഗരസഭാ ചെയര്മാന് സി കെ രമേശൻ അധ്യക്ഷത വഹിച്ചു. എം സി പവിത്രൻ  , പുഞ്ചയിൽ നാണു,  രാഘവൻ, രമേശൻ, ജോർജ് , എ പി മഹ്മൂദ് എന്നിവർ പങ്കെടുത്തു.

നിർധനരായ വനിതകൾക്ക് ഓട്ടോറിക്ഷകൾ നൽകി

keralanews muncipality provide autorikshaw to ladies belong to poor families

മട്ടന്നൂർ: നഗരസഭയിലെ നിർധന കുടുംബങ്ങളിലെ വനിതകൾക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ ഭാസ്കരൻ നിർവഹിച്ചു. മട്ടന്നൂർ നഗരസഭ, കുടുംബശ്രീ വനിതാ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വനിതകൾക്ക് ഓട്ടോറിക്ഷകൾ നൽകിയത്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 20 വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ ഇരുപതു പേരിൽ ആറു പേർക്കാണ് സൗജന്യമായി ഓട്ടോറിക്ഷ നൽകിയത്.

 

എ ഐ വൈ എഫ് മാർച്ച് നാളെ

keralanews D D E march on 8th february

കണ്ണൂർ : ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി  നായർ രാജിവെക്കുക, സമരം  അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, ലോ അക്കാദമി നിയമ വിരുദ്ധമായി കൈവശം  വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുക, സ്വാശ്രയ കോളേജ് മാനേജ്മെന്റുകളെ നിലയ്ക്ക് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ഛ് കണ്ണൂർ ഡി ഡി ഇ ഓഫീസിലേക്ക് എ ഐ വൈ എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മാർച്ഛ്  നടത്തും.

കണ്ടക്ടറുടെ ശല്യം : ബസ് നിർത്തിച്ഛ് ഇറങ്ങാൻ ശ്രെമിച്ച വിദ്യാര്ഥിനിക് പരിക്ക്

keralanews conductor's misdemeanor student fell off bus injured
രാജപുരം: കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ശ്രീന കെ. നമ്പ്യാര്‍ (18 ) ക്കാണ് പരിക്ക്. കണ്ടക്ടര്‍ പാണത്തൂര്‍ മാവുങ്കാലിലെ പ്രവീണി (32) നെ അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാവിലെ കോളേജിലേക്കു പോകാന്‍ മാവുങ്കാലില്‍നിന്ന് പാണത്തൂരിലേക്ക് പോകുന്ന ആര്‍.എം.എസ്. ബസിലാണ് ശ്രീന കയറിയത്. വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറി. ഇയാളുടെ ശല്യം രൂക്ഷമായതോടെ കോളേജ് സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത വിദ്യാര്‍ഥിനി പാറപ്പള്ളിയില്‍ ഇറങ്ങുകയായിരുന്നു.
ബസിന്റെ മുന്‍വശത്ത് സ്ഥലമുണ്ടായിട്ടും പിന്നിലേക്കു മാറിനില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിന് ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ശ്രീന പറഞ്ഞു. ഇതേത്തുടര്‍ന്ന് ബസ് നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തൂ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പെരുമാറ്റം സഹിക്കാനാവാതെ പാറപ്പള്ളിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ശ്രീന ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ കണ്ടക്ടർ പറഞ്ഞതനുസരിച് ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതോടെ ശ്രീന റോഡിൽ തെറിച്ചു വീണു. ഇതിനുശേഷവും യാത്ര തുടർന്ന ബസ് നാട്ടുകാരും വിദ്യാര്‍ഥികളും വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാജപുരം പോലീസ് പിടികൂടി സ്റ്റേഷനിലേക്കു മാറ്റി.

മുന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ തിരിച്ചൊടിച്ചു

keralanews cruelty of a hospital staff towards a 3 days old baby

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ റൂർക്കിയിൽ മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ ബലം പ്രയോഗിച്ഛ്  ഒടിച്ചു. കുട്ടികളുടെ ICU വിലെ ജോലിക്കാരനാണ് പ്രതി. കൊടും ക്രൂരതയുടെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. റൂർക്കിയിലെ ആശുപത്രിയിലെ എൻ ഐ സി യൂവിൽ നിന്നുള്ള ദൃശ്യം മനുഷ്യമനസുള്ള ആരുടെയും കണ്ണ് നനയ്ക്കും.  ഒരു കരുണയും ഇല്ലാതെ ആ മൃഗതുല്യൻ മുന്ന് ദിവസം മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞിന്റെ കാൽ തിരിച്ചൊടിച്ചു.

ശ്വാസസംബന്ധമായ രോഗബാധയെ തുടർന്ന് ഐ സി യൂ വിലായിരുന്ന കുഞ്ഞ് നിർത്താതെ കരഞ്ഞതുകൊണ്ടാണത്രെ അറ്റെൻഡറുടെ ഇ കൊടും ചതി. രാത്രിയിൽ ഡ്യൂട്ടിക്കിടെ ഉറങ്ങാൻ  കഴിയാത്തതിലുള്ള ദേഷ്യമാണ് കുഞ്ഞിനോട് തീർത്തത്.

കാലിനു ഒടിവ് സംഭവിച്ചതിനു ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതും. അന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ച ആൾ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. പരാതി നൽകിയശേഷവും പോലീസ് ആശുപത്രി അധികൃതർക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചു.