സി പി എം പ്രവർത്തകർ സഞ്ചരിച്ച കാറിനു നേരെ ബോംബേറ്

keralanews 4 cpm workers injured in attack

ഇരിട്ടി: കാക്കയങ്ങാട്  കുരാട്ടിൽ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി പി എം പ്രവർത്തകർ സഞ്ചരിച്ച കാറിനു നേരെ ബോംബേറ്. ഇന്നലെ പുലർച്ചെയാണ് സംഭവം. കാറിൽ നാലുപേർ ഉണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്നു പേരെ പേരാവൂർ താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബി ജെ പി പ്രവർത്തകൻ ഉമേഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണിൽ പൊന്നു വിളയിക്കും കർഷകൻ.

keralanews the victory of a farmer

ചെറുപുഴ: കുറഞ്ഞ ചെലവില്‍ കൃഷിചെയ്ത് പൊന്നുവിളയിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. പാട്ടത്തിനെടുത്ത 40 സെന്റില്‍ പാവയ്ക്ക കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് ഈ കര്‍ഷകന്‍. തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്‍സണാണ് കുറഞ്ഞ ചെലവില്‍ കൃഷി ചെയ്ത് വലിയ നേട്ടമുണ്ടാക്കുന്നത്. ഭാര്യയായ മഞ്ജുവിന്റെ സഹായവും ഇദ്ദേഹത്തിനുണ്ട്

പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്കു തന്നെയാണ് കൃഷിയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും  ഇദ്ദേഹം ചെയ്യുന്നത്. ഇതിനു പുറമെ മികച്ച ക്ഷീര കര്‍ഷകന്‍ കൂടിയാണ് ജോണ്‍സണ്‍. നാല് പശുക്കള്‍ ഉള്ള ജോണ്‍സണ്‍ കൃഷിയ്ക്കുള്ള വളവും ഇവയില്‍ നിന്നാണ് കണ്ടെത്തുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, കോഴിവളം എന്നിവയും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്.

മുടി ദാനം ചെയ്യാൻ തയ്യാറുള്ളവർ ആരെങ്കിലുമുണ്ടോ….?

keralanews is there anybody to donate your hair

മയ്യിൽ: നാടക പ്രവർത്തകരായ ജിജു ഒറപ്പടി യും വിജേഷ് കൈലാസും മുടി നീട്ടി വളർത്താൻ തുടങ്ങിയപ്പോൾ ആർക്കും അത്ര പുതുമയൊന്നും തോന്നിയിരുന്നില്ല. കലാകാരന്മാരുടെ കാര്യത്തിൽ അതൊരു പതിവ് കാഴ്ചയാണല്ലോ. എന്നാൽ കഴിഞ്ഞ ദിവസം ഒറപ്പടി കലാകൂട്ടായ്മയുടെ കളിവട്ടം പാഠശാല ഒരുക്കിയ ചടങ്ങിൽ പെൺമുടിയുടെ ലക്ഷ്യമെന്തെന്നു ഇരുവരും പ്രഖ്യാപിച്ചപ്പോൾ  സദസ്സിലും ആ നന്മയുടെ വെളിച്ചം വീശി. “അർബുദരോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി തലമുടി ദാനം ചെയ്യുന്ന പദ്ധതിക്ക് ഈ നാട്ടിലും തുടക്കമിടണമെന്നു ഞങ്ങൾക്കും തോന്നി. സ്വയം വഴികാണിക്കാനും തീരുമാനിച്ചു.  ദാനം ചെയ്യാൻ മുടിക്ക് 17 ഇഞ്ച് നീളമെങ്കിലും വേണമെന്നുണ്ട്. ആ നീളമെത്തിയതോടെയാണ് ഇവിടെ വെച്ച്‌ മുടി മുറിച്ചു ദാനം ചെയ്യുന്നത്”.

അതുകേട്ടതും സദസ്സിൽ കൈയടിയുടെ പെരുമഴയായി. മുടിദാന പദ്ധതിയുടെ ഉദ്‌ഘാടനം  സാമൂഹിക പ്രവർത്തക നിഷ ജോസ് നിർവഹിച്ചു. പിറകെ വേദിയിൽ നിന്ന് ചോദ്യമുയർന്നു. മുടി ദാനം ചെയ്യാൻ തയ്യാറുള്ളവർ ആരെങ്കിലുമുണ്ടോ…?. ആദ്യമെത്തിയത് ജിജു ഒറപ്പടിയുടെ ഭാര്യ ശിശിരയാണ്. പിന്നെ ബിന്ദു, പ്രകാശ് , വിദ്യാർത്ഥിനിയായ അനാമിക എന്നിവരും പതിനേഴ് ഇഞ്ചു നീളത്തിൽ മുടിനല്കി. ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായിരുന്നു. ജിജു ഒറപ്പടി സ്വാഗതവും മോഹൻ കാരകിൾ നന്ദിയും പറഞ്ഞു.

കാഴ്ചയുടെ വസന്തമൊരുക്കി കണ്ണൂർ പുഷ്‌പോത്സവം നാളെ മുതൽ

keralanews flowershow to be held in kannur from tomorrow

കണ്ണൂർ: കാഴ്ചയുടെ വസന്തമൊരുക്കി കണ്ണൂർ പുഷ്‌പോത്സവം- 2017 ന് നാളെ പോലീസ് മൈതാനിയിൽ തിരിതെളിയും. കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകിട് അഞ്ചിന് ജില്ലാ കളക്ടർ മിർ മുഹമ്മദലീയുടെ  അധ്യക്ഷതയിൽ മന്ത്രി എൻ കെ ശശീന്ദ്രൻ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കും. ചലച്ചിത്ര-സീരിയൽ താരം ജയകൃഷ്ണൻ, കോർപറേഷൻ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രവേശന ഫീസ് ഒരാൾക്ക്  30 രൂപയാണ് നാളെ രാവിലെ മുതൽ സന്ദർശകർക്കായി പുഷ്‌പോത്സവ നഗരി തുറന്നു കൊടുക്കും.

ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം പതിനഞ്ചായിരം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കുന്ന ഉദ്യാനമാണ്. പുണെ, ബംഗളുരു, മൈസൂർ, വയനാട്, മണ്ണുത്തി, ഗുണ്ടൽപേട്ട് തുടങ്ങിയ ഇടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന പൂച്ചെടികളും പുല്തകിടികളും ഉപയോഗിച്ചാണ് ഉദ്യാന നിർമാണം. ഇതോടൊപ്പം വാട്ടർഷോയും ഉണ്ടായിരിക്കും. കൂടാതെ വിവിധ സ്റ്റാളുകൾ, പഴവര്ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിത്തുകൾ, പൂച്ചട്ടികൾ, മൺ പാത്രങ്ങൾ എല്ലാം ഉണ്ട്. സന്ദര്ശകരുടെ സൗകര്യാർത്ഥം രുചികരമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഫുഡ് കോർട്ടും സജീകരിച്ചിട്ടുണ്ട്.

പുഷ്‌പോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും വൈകുനേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമേളനം ഈ മാസം 20 ന് വൈകിട് 6 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനം ജില്ലാ പോലീസ് മേധാവി കെ പി ഫിലിപ്പ് വിതരണം ചെയ്യും.

ജനറൽ ആശുപത്രിയിലെ മാലിന്യ കുമ്പാരത്തിനു തീപിടിച്ചു.

keralanews waste materials in tellicherry general hospital got fire

തലശ്ശേരി : ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനടുത്ത് കൂട്ടിയിട്ട മാലിന്യ കുമ്പാരത്തിനു തീ പിടിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദന്തരോഗ വിഭാഗം ഓ പി യ്ക്ക് പിന്നിൽ തീ പടർന്നത്. തീ ആളി പടർന്നതിനെ തുടർന്ന് രോഗികളും ബന്ധുക്കളും പരിഭ്രാന്തരാവുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിൽ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണം എന്ന് പറയപ്പെടുന്നു.

സീറോവേസ്റ്റ് നഗരസഭ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിന് കീഴിലുള്ള മലബാറിലെ ഏറ്റവും വലിയ ജനറൽ ആശുപത്രി പരിസരം മിക്കപ്പോഴും മാലിന്യങ്ങളാൽ നിറയുകയാണ്.

നിരക്കുകളിൽ മാറ്റമില്ല: പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് പതിമൂന്നോടെ നീക്കും

keralanews no limit on cash withdrawal from march 13 RBI

മുംബൈ : നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്‌പ്പാ നയ അവലോകനത്തിൽ റിസേർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25  ശതമാനത്തിൽ തന്നെ നിലനിർത്തി.

ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ഓടെ പൂർണമായും ഒഴിവാക്കും

രണ്ടു ഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. ഫെബ്രുവരി  മുതൽ  ആഴ്ചയിൽ 24,000 രൂപയിൽ നിന്ന്  50,000 രൂപയായി ഉയർത്തുമെന്നും ആർ ബി ഐ വ്യക്തമാക്കി.

ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനമെങ്കിലും കുറവുവരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ നിരക്കുകൾ അതേപടി നിലനിർത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആർ ബി ഐ മുതിർന്നത്.

റിസേർവ് ബാങ്ക് നിരക്ക് കുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിന് ശേഷം മിക്ക ബാങ്കുകളും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തിൽ വീണ്ടും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നു ആർ ബി ഐ സമിതി തീരുമാനിക്കുകയായിരുന്നു.

പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നിക്ഷേപം വർധിച്ചതും നിരക്ക് കുറയ്ക്കാൻ ആർ ബി ഐ യെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെപ്രതീക്ഷ.

ലോ അക്കാദമി വിദ്യാർത്ഥി സമരം അവസാനിച്ചു

keralanews law academy strike ends

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ 29 ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.

യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. ഇപ്പോഴെടുത്ത തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്റ് പിന്‍മാറിയാല്‍ സര്‍ക്കാര്‍ ഇടപെടും. ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികൾ, സിപിഐ നേതാക്കളായ വി.എസ് സുനില്‍ കുമാർ, പന്ന്യൻ രവീന്ദ്രൻ , എഐഎസ്എഫ്, കെ.എസ്.യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികൾ, എസ്എഫ്‌ഐ പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന്  വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും  മാനേജ്മെന്റ് അംഗീകരിച്ചു.

ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ ചർച്ചയിൽ ഉണ്ടായില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്.

യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി.  ലോ അക്കാദമിയില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് മാനേജ്‌മെന്റ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഫെബ്രുവരി 18 ന് മുഖാമുഖം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു.ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ വിഷയത്തില്‍ ഇടപെട്ടത്.മാനേജ്‌മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളുടെ സമരത്തിന്റെ വിജയമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് വിദഗ്ദ്ധ സംഘം പ്ലാനുകൾ പരിശോധിച്ചു

keralanews kuthuparamba bus stand reconstruction plan under consideration

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പ്ലാനുകൾ വിദഗ്ദ്ധ സംഘം പരിശോധിച്ചു. നാല് കൺസൾട്ടൻസി സ്ഥാപനങ്ങളാണ് വിശദമായ പ്ലാൻ തയ്യാറാക്കി നൽകിയിട്ടുള്ളത്. ഇന്നലെ രാവിലെ നഗരസഭാ  ഹാളിൽ വെച്ചായിരുന്നു പരിശോധന. നഗരസഭാ ചെയര്മാന് എം സുകുമാരൻ, സെക്രട്ടറി കെ കെ സജിത്ത് കുമാർ, മുൻ ചെയര്മാന്മാരായ കെ ധനഞ്ജയൻ, എൻ കെ ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

കൂത്തുപറമ്പ് തലശ്ശേരി റോഡരുകിൽ പത്തേക്കറിലധികം വരുന്ന സ്ഥലമാണ് നിർദിഷ്ട ബസ് സ്റാൻഡിനായി കണ്ടുവെച്ചിരിക്കുന്നത്. പാരാലിലെ പഴയ ശങ്കർ ടാക്കീസിന് സമീപമാണ് എട്ടു വര്ഷം മുൻപ് സ്ഥലം വിലക്കെടുത്ത്.

ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ബസ് സ്റ്റാൻഡാണ് കൂത്തുപറമ്പിൽ നിര്മിക്കാനുദ്ദേശിക്കുന്നത്. പത്തു കോടി രൂപ നിർമാണത്തിന് നീക്കിവെച്ചിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന നഗര സഭ കൌൺസിൽ യോഗം പ്ലാനുകൾ വിശദമായി പരിശോധിച്ച ശേഷം അംഗീകാരം നൽകുമെന്നു നഗരസഭാ ചെയര്മാന് എം സുകുമാരൻ പറഞ്ഞു.

കണ്ണൂരിൽ നാലാം പ്ലാറ്റുഫോം അടുത്തവർഷം

keralanews 4th platform in kannur railway station by next year

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റുഫോം അടുത്ത വർഷത്തോടെ പൂർത്തിയാവുമെന്നു റെയിൽവേ ഡി ആർ എം നരേഷ് ലാൽവാനി. സതേൺ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താൻ നടത്തിയ സന്ദര്ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

നാലാം പ്ലാറ്റുഫോം ഇല്ലാത്തതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കപ്പെടും. നാലാം പ്ലാറ്റുഫോം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് ഒരേ സമയം യാത്ര തുടരാനാവും.

വാഹനങ്ങൾ കടന്നുവരുന്നതിനും പോകുന്നതിനും പ്രത്യേകം ട്രാഫിക്  സംവിധാനം കിഴക്കു ഭാഗത്തു ഒരുക്കിയിട്ടുണ്ട്. ഡിവൈഡറും ലാൻഡ്‌സ്‌കേപ്പും പൂന്തോട്ടവും എല്ലാം ഒരുക്കുമെന്നും പറയുന്നു. നിലവിൽ ഇവിടെ റിസർവേഷൻ കൌണ്ടർ മാത്രമേ ഉള്ളു. ട്രെയിനിൽ കയറണമെങ്കിൽ വീണ്ടും പടിഞ്ഞാറോട്ട് ഓടണം.

ഒരേ സമയം മുന്നൂറു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനം ഒരുങ്ങും. കാസർഗോഡ്. കാഞ്ഞങ്ങാട്, കണ്ണൂർ സ്റ്റേഷനുകൾക്ക് ഒരുമിച്ചാണ് പ്രവർത്തി നടത്തുക. ഇതിനായി രണ്ടര കൂടി രൂപയും അനുവദിച്ചിട്ടുണ്ട്.

സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കെ പി ദാമോദരൻ, സീനിയർ ഡിവിഷണൽ എഞ്ചിനീയർ രാജഗോപാൽ, സീനിയർ ഡിവിഷണൽ ഇലെക്ട്രിക്കൽ എഞ്ചിനീയർ ജി സൂര്യനാരായണ, ഡെപ്യൂട്ടി സ്റ്റേഷൻ കൊമേർഷ്യൽ മാനേജർ ടി വി സുരേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

രാജിവെക്കാൻ നിർബന്ധിതനായി : പനീർശെൽവം

keralanews i was forced to resign as CM charges panneerselvam

ചെന്നൈ: തന്നെ നിര്‍ബന്ധിപ്പിച്ഛ്  രാജിവെപ്പിക്കുകയായിരുന്നുവെന്നും ശശികലയെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും പനീർശെൽവം. ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പനീര്‍ശെല്‍വം തന്നെ നിര്‍ബന്ധിപ്പിച്ച രാജിവെപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി. ജയലളിതയുടെ സമാധി സ്ഥലം സന്ദർശിച്ചതിനു ശേഷമായിരുന്നു വെളിപ്പെടുത്തൽ.

റവന്യു മന്ത്രി ആര്‍.ബി ഉദയകുമാര്‍ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന ആമുഖത്തോടെയാണ് പനീര്‍ശെല്‍വം മാധ്യമങ്ങളുമായി സംസാരിച്ചുതുടങ്ങിയത്. സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ഥന നടത്തിയ അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചതായും അവകാശപ്പെട്ടു

മനസാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്നും ജനസമ്മിതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രി ആക്കുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

ജയലളിതയാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‌റെ പ്രവര്‍ത്തനങ്ങള്‍ ശശികലയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. വേണ്ടിവന്നാല്‍ തനിച്ച് പോരാടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.