ചെന്നൈ : കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടും പ്രദർശിപ്പിക്കുന്നു. വാലെന്റൈൻസ് ഡേയോടനുബന്ധിച്ഛ് ഫെബ്രുവരി 10 മുതൽ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിട്ടിരിക്കുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് സിനിമാ ലോകത്തുനിന്ന് കിട്ടിയത്.
റേഷന്‍ ലഭിക്കാന്‍ ഇനി ആധാറും
ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷന്‍ കടകളിലും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടു മുതല്‍ വിജ്ഞാപനം നിലവില്‍വന്നു. ആധാറില്ലാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്.
തളിപ്പറമ്പ് നെല്ലിയോട്ട് ക്ഷേത്രത്തില്‍ മോഷണം
കണ്ണൂർ : തളിപറമ്പ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഇന്ന് കവര്‍ച്ച നടന്നത്. ജില്ലയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്നത് പതിവാകുന്നു. രാവിലെയോടെ മേല്‍ശാന്തിയാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചക്കരക്കല്‍ ഇരിവേരി പുലിദേവ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാക്കള്‍ പണം കവര്‍ന്നു.
അധ്യാപക സമ്മേളനത്തിനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂര്‍: കെ.പി.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍ പി.വി. രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗണ്‍ഹാളിന് പുറത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.എസ്.ടി.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു.നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ശശികലയ്‌ക്കൊപ്പം ഉണ്ട്. ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു അവര്‍ രാജ്ഭവനിലേക്ക് തിരിച്ചത്.
പാറ്റൂർ ഭൂമി ഇടപാടിൽ വിജിലൻസിന് കോടതിയുടെ അന്ത്യശാസനം
ഇന്ത്യ vs ബംഗ്ലാദേശ് : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ വർധിപ്പിച്ചു
മുലയൂട്ടുന്ന അമ്മമാർക്കായി ബസിൽ പുതിയ സംവിധാനം വരുന്നു.
മധ്യപ്രദേശ്: മുലയൂട്ടുന്ന കുട്ടികളുമായി അമ്മമാരുടെ ബസ് യാത്ര മിക്കപ്പോഴും ദുരിതപൂർണ്ണമാണ്. ഇടയ്ക്ക് കുഞ്ഞിന് പാൽ നൽകേണ്ടി വന്നാൽ തുറിച്ചു നോട്ടങ്ങളും കമ്മന്റുകളും അവൾക്കു ചുറ്റും ഉണ്ടാകും. ഇതിനു ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. അമ്മയുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്ന് വശത്തു നിന്നും കർട്ടൻ കൊണ്ട് മറച്ച സീറ്റാണ് ഇതിനായി ബസിൽ ഒരുക്കിയിരിക്കുന്നത്. സർക്കാർ ബസുകൾക്കു പുറമെ സ്വകാര്യ ബസുകളിലും ഇത് നടപ്പിലാക്കും. ഇത് സംബന്ധിച്ഛ് ബസുടമകൾക്ക് നിർദേശം നൽകിയതായി ഭുപേന്ദ്ര സിംഗ് അറിയിച്ചു.
സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ മറ്റേർണിറ്റി സീറ്റ് എന്ന ഈ സംവിധാനം വളരെക്കാലം മുൻപേ നടപ്പിലാക്കിയതാണ്.
ആറളം ഫാം തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല ഉപരോധസമരം തുടങ്ങി
ആറളം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ഛ് ആറളം ഫാം ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. സമരം തീർക്കാൻ മാനേജ്‌മന്റ് ഇടപെടണമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരം കളക്ടറേറ്റിലേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിനോയ് കുരിയൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാപ്രസിഡന്റ് വി ശശീന്ദ്രൻ, കെ ടി ജോസ് എന്നിവർ സംസാരിച്ചു.
പ്രകടനമായി എത്തിയാണ് തൊഴിലാളികളും ജീവനക്കാരും സമരം ആരംഭിച്ചത് .ഫാമിൽ ജോലിചെയ്യുന്ന 537 തൊഴിലാളികളിൽ 21 പേര് ജീവനക്കാരും 32 പേര് കരാർ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 താത്ക്കാലിക തൊഴിലാളികളുമാണ്. ഇതിൽ 308 പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.