കണ്ണൂർ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തുടരും

keralanews petrol pump strike continues

കണ്ണൂർ:  ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തുടരും. ഇന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തി വരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്ധക്ഷാമം രൂക്ഷമായി.

ഇതുസംബന്ധിച്ച് ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്നലെയും ഇന്നുമായി തുറന്നു പ്രവൃത്തിക്കുന്ന പമ്പുകളില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ഇന്ധന സ്റ്റോക്ക് തീര്‍ന്നതോടെ പല സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇന്ധനം കാലിയായത്.

ആര്‍ദ്രം പദ്ധതിക്ക് നാളെ തുടക്കം

keralanews aardram project tomorrow onwards

ആരോഗ്യരംഗത്തെ സമഗ്ര മാറ്റത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് നാളെ(16.02.2017) തുടക്കമാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പകല്‍ 11ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉദ്ഘാടന ദിനംതന്നെ ആരോഗ്യസഭ ചേരും. മൂന്ന് മണിക്കാണ് ആരോഗ്യ സഭ. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യരംഗത്തെ എല്ലാ തലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമാണ് പദ്ധതി. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയുള്ളതും സൗഹാര്‍ദപരവുമായ സേവനം ഉറപ്പാക്കും. ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ആധുനികവല്‍ക്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന കണ്‍സള്‍ട്ടേഷന്‍ മുറികള്‍ എന്നിവ ഒരുക്കും. അത്യാഹിത വിഭാഗം, ഐപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയിലെ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. കൂടാതെ, വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുതല ആരോഗ്യസസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുനഃക്രമീകരിക്കും. ആശുപത്രിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും.

മാലിന്യം, തെരുവുനായ ശല്യം, പകര്‍ച്ചവ്യാധി, കുടിവെള്ള മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. രണ്ടു ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ലക്ഷ്യമിട്ട് ഹ്രസ്വകാല പദ്ധതികളും 2030ല്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല പദ്ധതികളും. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണം, മറ്റ് രോഗനിയന്ത്രണം, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ലഹരി മുക്തമാക്കല്‍ തുടങ്ങിയവയൊക്കെ അതതു വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി

keralanews kannur can be brought back to normalcy CM

കണ്ണൂര്‍ : രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയായ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും മുന്‍കൈയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെയും, ബി ജെ പിയുടെയും, ആര്‍.എസ്.എസിന്റെയും പ്രമുഖ നേതാക്കളോടായിരുന്നു പിണറായിയുടെ അഭ്യര്‍ത്ഥന.

അക്രമം തടയാന്‍ പോലീസ് പോലീസാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. ഉന്നത ഇടപെടലില്‍ പോലീസ് സ്‌റ്റേഷനുകൡ നിന്ന് പ്രതികളെ വിട്ടയക്കുന്ന പതിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആയുധനിര്മാണവും ശേഖരവും തടയുന്നതിനായി പൊലീസ് കര്‍ശന നടപടി എടുക്കണം. ആരാധനാലയങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഇല്ലാതാക്കണം. കണ്ണൂരിലെ പൊലീസ് മേധാവികളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാരാണ് പൊലീസുകാരുടെ സ്ഥലം മാറ്റത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ കണ്ണൂരില്‍ കൊലപാതക പരമ്പരകളാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുമ്പ് നിരവധി തവണ സര്‍വ്വകക്ഷിയോഗം നടന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വ കക്ഷിയോഗം ചേരുന്നത്.

ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അനുമതി

keralanews greenfield airport at sabarimala
തിരുവനന്തപുരം: ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം. വിമാനത്താവളം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ശശികലയുടെ ശപഥം

keralanews sasikala's vow infront of jayalalitha memorial
ചെന്നൈ: ശശികലയുടെ ശപഥമാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാവിഷയം. ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലേക്ക് പോകുംമുമ്പ് ശശികല മറീനയില്‍ ജയലളിതയുടെ ശവക്കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് തമിഴകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ശപഥം അരങ്ങേറിയത്.മൂന്നു തവണ കല്ലറയില്‍ ആഞ്ഞടിച്ച ശേഷമാണ് ശശികല പ്രതിജ്ഞയെടുത്തിരിക്കുന്നത്.

എന്ത് ശപഥമാണ് ശശികല എടുത്തിരിക്കുന്നതെന്ന് നിശ്ചയമില്ല.
വഞ്ചകരായ ഒ.പി.എസ്സിനോടും കൂട്ടരോടും എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണോ അതോ എന്തുവിലകൊടുത്തും പാർട്ടിയെ രെക്ഷിക്കുമെന്നോ ഒന്നും വ്യക്തമല്ല. എന്തായാലും പനീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നത്.

ശശികലയ്‌ക്കെതിരെ പുതിയ കേസ് : 40 ഗുണ്ടകളെ പോലീസ് അറസ്റ് ചെയ്തു

keralanews sasikala faces kidnapping charge

ചെന്നൈ: എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ശശികലക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശശികല ക്യാമ്പിന്റെ നിയമസഭ കക്ഷി നേതാവ് എടപ്പാടി പളനി സാമിക്കെതിരെയും കൂവത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എഐഎഡിഎംകെ എംഎൽഎ മാരെ താമസിപ്പിച്ച കൂവത്തൂരിലെ റിസോർട്ടിൽനിന്ന് 40പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എംഎല്‍എമാര്‍ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ഇവര്‍. വൈകുന്നേരത്തോടെ റിസോര്‍ട്ടില്‍ നിന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ പുറത്തുവരും.

ശശികല ബെംഗളുരുവിലേക്ക്

keralanews sasikala heads to bengaluru jail
ചെന്നൈ: കോടതി വിധിയെ തുടര്‍ന്ന് കീഴടങ്ങുന്നതിനായി വി.കെ. ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു.ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.
നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതിനാല്‍ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു.
നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എന്നാല്‍, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് നിര്‍ണായകമാവുക.

ശശികല ഉടൻ കീഴടങ്ങണം: സുപ്രീം കോടതി

keralanews sasikala must surrender immediately SC
ന്യൂഡല്‍ഹി: കീഴടങ്ങാന്‍ സാവകാശം ചോദിച്ച് ശശികല സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്.

വിക്ഷേപണ വഴിയിൽ പുതിയ ചരിത്രം കുറിച്ച് ISRO

keralanews isro's pslv c37 carrying 104 satellites lifts off from sriharikota
ശ്രീഹരിക്കോട്ട: വിക്ഷേപണ വഴിയില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പിഎസ്എല്‍വി സി37 റോക്കറ്റാണ് ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് ഒരുമിച്ച് വഹിച്ചത്.ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ലോക റിക്കോര്‍ഡാണിത്. ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ.
ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

keralanews utharpradesh utharaghand voting in progress

ലക്നൗ:  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ഉത്തർപ്രദേശിൽ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് തുടങ്ങിയത്. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകൾ പ്രവർത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടം എന്ന നിലയില്‍ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 67 മണ്ഡലങ്ങളിലാണ് 720 സ്ഥാനാർഥികൾ ഇന്നു ജനവിധി തേടുന്നത്. എസ്പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ അസം ഖാൻ, മകൻ അബ്ദുല്ല അസം, കോൺഗ്രസ് മുൻ എംപി സഫർ അലി നഖ്‌വിയുടെ മകൻ സെയ്ഫ് അലി നഖ്‌വി, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാർ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.

ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ഭാഗത്ത് നിന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെ നയിച്ചപ്പോള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണ്   ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയത്.