തൃശ്ശൂർ: വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുൾപ്പെടെ രക്തക്കറ കണ്ടെത്തിയതോടെ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ദുരൂഹതയേറി. പോലീസ് പരിശോധനയിൽ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ, പി ആർ ഓ സഞ്ജിത് വിശ്വനാഥൻ എന്നിവരുടെ മുറികളിലും ശുചിമുറിയിലും ജിഷ്ണു മരിച്ചുകിടന്ന ഹോസ്റ്റലിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇത് പോലീസ് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നുവെന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. ജിഷ്ണുവിന്റെ മരണശേഷം ഇന്ന് കോളേജ് വീണ്ടും തുറക്കാനിരിക്കെ ആണ് ഇന്നലെ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിനെത്തിയത്.
തമിഴ്‌നാട്ടിൽ വിശ്വാസവോട്ടെടുപ്പ് നാളെ; കരുനീക്കങ്ങളുമായി ഇരുപക്ഷവും
ചെന്നൈ : മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നാളെ വിശ്വാസ വോട്ടുതേടാനിരിക്കെ തമിഴ്‌നാട്ടിൽ ഇന്ന് കണക്കെടുപ്പുകളുടെ ദിനം. ഒപ്പമുള്ളവരെ കൂടെ നിർത്താൻ പഴനിസ്വാമിയും കൂടുതൽ പേരെ കൂടെ ചേർക്കാൻ പനീർസെൽവവും ശ്രമം തുടങ്ങി. നാളെ രാവിലെ 11 നാണു വിശ്വാസവോട്ടെടുപ്പു നടക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എ മാരെല്ലാം കുവത്തൂരിലെ റിസോർട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ താമസിക്കുന്ന 124 പേരിൽ 117 പേർ പിന്തുണച്ചാൽ പഴനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാമ്പിൽ ആശങ്കയുണ്ടെങ്കിലും പനീർസെൽവം ഉയർത്തുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് അവർ.
പഴനിസ്വാമി അധികാരമേറ്റു
ചെന്നൈ: പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ.പഴനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പനീര്‍ശെല്‍വം മന്ത്രിസഭയില്‍ നിന്ന് വിഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് 31 അംഗ മന്ത്രിസഭയില്‍ ഏക മാറ്റം.
മുഖ്യമന്ത്രിയും മന്ത്രിമാരും
- കെ പഴനിസാമി
- സി. ശ്രീനിവാസന്‍
- കെ.എ.സെങ്കോട്ടയ്യന്‍
- കെ.രാജു
- പി.തങ്കമണി
- എസ്.പി.വേലുമണി
- ഡി.ജയകുമാര്‍
- സി.വി.ഷണ്‍മുഖം
- കെ.പി.അന്‍പഴകന്‍
- ഡോ.വി.സരോജ
- എം.സി.സമ്പത്ത്
- കെ.സി.കറുപ്പണ്ണന്‍
- ആര്‍ കാമരാജ്
- ഒ.എസ്.മണിയന്‍
- കെ.രാധാകൃഷ്ണന്‍
- ഡോ.സി.വിജയഭാസ്‌കര്‍
- ആര്‍ ദുരൈക്കണ്ണ്
- കടമ്പൂര്‍ രാജു
- ആര്‍.ബി.ഉദയകുമാര്‍
- എന്‍ നടരാജന്‍
- കെ.സി. വീരമണി
- കെ.ടി.രാജേന്ദ്ര ബാലാജി
- പി. ബെഞ്ചമിന്‍
- ഡോ.നിലോഫര്‍ കഫീല്‍
- എം.ആര്‍ വിജയഭാസ്‌കര്‍
- ഡോ.എം.മണികണ്ഠന്‍
- വി.എം.രാജലക്ഷ്മി
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കുന്നു
കണ്ണൂർ: കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎമ്മിനകത്തെ സര്‍ക്കാര്‍ വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നതായി യുഡിഎഫ് നേതാവ് എംഎം ഹസ്സന്‍ കണ്ണൂര്‍ ഗസറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലയിലെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കുന്നത് മുഖ്യമന്ത്രി നോവിച്ചുവിട്ട ഒരു മൂര്‍ഖനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനു ഉദാഹരണമാണ് സര്‍വ്വകക്ഷി സമാധാനയോഗം കഴിഞ്ഞതിനു ശേഷം ജില്ലയിലുണ്ടായ അക്രമ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം കതിരൂരിലും നടുവിലും ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി ആരാണെന്നും ഹസ്സന്‍ ചോദിച്ചു.
കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്ക്
കണ്ണൂർ: കണ്ണൂരില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പറന്ന പ്രവാസികള്‍ക്കും ഇനിയങ്ങോട്ട് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്കും, അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് തിരികെയെത്തുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുണ്ട്.കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാകാന്‍ ഒരുങ്ങുന്ന കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിപെടാനുള്ള ഇവരുടെ മണിക്കൂറുകള്‍ കുറഞ്ഞുകിട്ടും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തുടക്കത്തില്‍ പത്ത് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതിയ്ക്കായാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. നേരത്തെ വിദേശത്തും സ്വദേശത്തുമുള്ള വിമാന കമ്പനികളുമായി കിയാല്‍ ചര്‍ച്ച നടത്തിയതാണ്. ഈ ചര്‍ച്ചയില്‍ അനുകൂല നിലപാടുകളാണ് കമ്പനികള്‍ കൈക്കൊണ്ടതെന്നും കിയാല്‍ അറിയിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരിലേറെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരെല്ലാം ആശ്രയിക്കുന്നതാകട്ടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ്. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ ഗള്‍ഫ് രാജ്യങ്ങളിക്കുള്ള പറക്കല്‍ എളുപ്പമാവും.
കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി
മട്ടന്നൂര്‍ : മട്ടന്നൂര്‍ചാവശ്ശേരി ടൗണിലുള്ള കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഇന്ന് ഒരു മണിയോടെയാണ് സംഭവം. പരിയാരം കായല്ലൂര്‍ സ്വദേശി റഫീഖിനെയാണ് മരിച്ച നിലയില്‍ കണ്ടത്. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പാചകവാതക വിതരണ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
കണ്ണൂർ: ജില്ലയിലെ പാചകവാതക വിതരണ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇക്കഴിഞ്ഞ 13ന് പാചകവാതക തൊഴിലാളികളും പെട്രോള്‍ പമ്പ് തൊഴിലാളികളും സമരം ആരംഭിച്ചത്. 2016 ഡിസംബര്‍ 21 ലെ മിനിമം വേതനം സംബന്ധിച്ചുള്ള ഉത്തരവ് നടപ്പാക്കാമെന്ന ധാരണയിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്. അതേസമയം പെട്രോള്‍ പമ്പുടമകളും തൊഴിലാളി യുനിയനുകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു.
വിവരാവകാശ നിയമത്തില്‍ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പി എസ് എൽ വിയുടെ സെൽഫി
തമിഴങ്കം ജയിച്ച് ഇ പി: പളനിസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ : തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. തമിഴ്നാടിന്റെ പുതിയ മുഖ്യമന്തിയായി എടപ്പാടി പളനി സ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഗവർണറുമായി നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ സി വിദ്യാസാഗർ റാവു പളനിസ്വാമിയെ ക്ഷണിച്ചു.
പതിനഞ്ചു ദിവസത്തിനകം വിശ്വാസവോട്ട് തേടണമെന്നും ഗവർണർ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട് 4 30 ഓടെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിലനിൽക്കുന്ന രാഷ്ട്രീയ ഭരണ പ്രതിസന്ധികൾക്കാണ് ഇതോടെ വിരാമമാവുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. സേലം ജില്ലയിലെ എടപ്പാടിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് പളനിസാമി.