പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

keralanews pulsar suni seeks anticipatory bail

കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. സുനിയെ കൂടാതെ മറ്റു രണ്ടു പ്രതികൾ കൂടി അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട് ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അറിഞ്ഞ ഉടനെ നടിയുമായി ഫോണില്‍ സംസാരിച്ചു: ഉമ്മന്‍ ചാണ്ടി

keralanews oommen chandy s response on attack against actress
തിരുവനന്തപുരം:  മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം  കേട്ടപ്പോ കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപോയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനേ താന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു.. അവര്‍ക്കെതിരേ ഉണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണ് എന്നാണു പ്രാഥമിക നിഗമനം. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചെന്ന് ഉറപ്പുവരുത്തുകയും വേണം.
സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്. വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

നടിയെ തട്ടിക്കൊണ്ടുപോകൽ; മുഖ്യ പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ

keralanews actress kidnapping suni's friend arrested
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവർ അറസ്റ്റിൽ. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നെന്നും പണം ആവശ്യപ്പെട്ടുവെന്നും ഇയാള്‍ 10000 രൂപ സുനിക്ക് നൽകിയെന്നുമാണ് പോലീസിന് കിടത്തിയ വിവരം. ഇനി പിടികൂടാനുള്ള സുനി ഉൾപ്പെടെ ഉള്ള മുന്ന് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു

keralanews gunda hunt by kerala police
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കൊച്ചിയില്‍ പ്രമുഖ നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്. ഇത് പ്രകാരം ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. ഗുണ്ടകൾക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം.

ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി

keralanews pakistani crickter shahid afridi announces international retirement
ഷാർജ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ടെസ്റ്റ്,എകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നത്. വിവാദങ്ങളും തകർപ്പൻ ഇന്നിങ്ങ്സുകളും ചേർന്ന 21 വർഷത്തെ കരിയറാണ് മുപ്പത്തിയാറുകാരനായ അഫ്രീദി അവസാനിപ്പിക്കുന്നത്. തന്റെ ആരാധകര്‍ക്കായി പാകിസ്താന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ഇപ്പോള്‍  അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി പറഞ്ഞു. പാക്ക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അഫ്രീദി. 1996ൽ ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അഫ്രീദിയുടെ മികവ് 17 വർഷം മാറ്റമില്ലാതെ തുടർന്നു. വെടിക്കെട്ട് ബാറ്റിംഗില്‍ പേരുക്കേട്ട അഫ്രീദി ‘ബൂം ബൂം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നടിയെ തട്ടിക്കൊണ്ടു പോകൽ; ക്വട്ടേഷൻ ആണെന്ന് പ്രതി

keralanews actress kidnapping

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്, നടി പറഞ്ഞു.  അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവർ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണെന്ന്  പോലീസ് കണ്ടെത്തിയിരുന്നു.
സിനിമ  ലോകത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തോട് വളരെ ശക്തമായാണ് നടീനടന്മാരുടെ പ്രതികരണങ്ങൾ.

 

ജനസംവാദ സദസ്സ് നാളെ

keralanews debate by cherupuzha block committee on tomorrow

ചെറുപുഴ: കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയെ തുരത്തു, രാജ്യത്തെ രക്ഷിക്കൂ, ഇടതു ഭരണത്തിനെതിരെ പ്രതികരിക്കൂ തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തി ജനസംവാദ സദസ്സ് നാളെ നാലിനുനടക്കും. കെ സി അബു ഉത്ഘാടനം ചെയ്യും. കെ കെ സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.

വാർഷിക പൊതുയോഗം ചേർന്നു

keralanews anniversary meeting in dreamland auditoriyam therthalli

തേർത്തല്ലി: തേർത്തല്ലി ഡ്രീംലാൻഡ്  ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജോസ് മൈലാടൂർ ഉദഘാടനം ചെയ്തു. കുമാരൻ പോത്തേര അധ്യക്ഷത വഹിച്ചു. സെക്രട്ടറി  മൊയ്‌ദു കരയിൽ,  ജില്ലാ കൗൺസിൽ അംഗം പി വി ജോർജ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കരയിൽ മൊയ്‌ദു സെക്രട്ടറി, വി വി കേളു ഓഡിറ്റർ, മൈക്കിൾ മലയിൽ സംസ്ഥാന കൌൺസിൽ അംഗം എന്നിവരെ തിരഞ്ഞെടുത്തു.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

keralanews former chief justice of india altmas kabir passed away
കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ (68) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 1973 ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി.
2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു. മനുഷ്യാവകാശം, തിരഞ്ഞെടുപ്പ്, നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ച ജഡ്ജിയായിരുന്നു അല്‍തമാസ് കബീര്‍.

മുല്ലപ്പള്ളി സി പി എമ്മിനെതിരെ

keralanews mullappally against cpm

തലശ്ശേരി: അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി.  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും അക്രമ രാഷ്ട്രീയമാണ് സി പി എം അനുവർത്തിക്കുന്നത്.  മടപ്പള്ളി ഗവ. കോളേജിൽ കെ സ് യു  സംഘടനാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ്‌ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ സന്ദര്ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.