തളിപ്പറമ്പ്: തളിപ്പറമ്പ് തളിയിൽ തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തെയ്യം കലാകാരന് പരിക്ക്. തളിപറമ്പ് തളിയില്‍ സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുമേഷിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് മീന്‍കുന്ന് നുച്ചിരിയന്‍ കാവില്‍ ബപ്പിരിയന്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തെങ്ങില്‍ കയറുന്ന തെയ്യമാണ് ബപ്പിരിയന്‍ തെയ്യം. തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങില്‍ കയറുമ്പോള്‍ സുമേഷ് കാല്‍തെന്നി വീഴുകയായിരുന്നു.
പള്‍സര്‍ സുനിയും സംഘവും കണ്ണൂരിലുണ്ടെന്ന് സൂചന
കൊച്ചി : മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവര്‍ പള്‍സര്‍ സുനിയും സംഘവും കണ്ണൂരിലുണ്ടെന്ന് സൂചന.അതേസമയം സംഭവത്തില്‍ ഒരാള്‍ക്കൂടി പിടിയിലായി. അമ്പലപ്പുഴ സ്വദേശി അന്‍വറാണ് പിടിയിലായത്. പള്‍സര്‍ സുനിയ രക്ഷപെടാന്‍ ശ്രമിച്ച കേസിലാണ് പോലീസ് അന്‍വറിനെ പിടികൂടിയത്.
ആലപ്പുഴ പോലീസില്‍ നിന്നും തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടത്. ആലപ്പുഴ അമ്പലപ്പുഴയില്‍ നിന്നാണ് പോലീസിനെ വെട്ടിച്ച് സുനി കൂട്ടാളികള്‍ക്കൊപ്പം രക്ഷപ്പെട്ടത്. നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് പരിധിയില്‍ അന്വേഷണം നടത്തി വരികയാണ്.
ബക്കളത്ത് വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്
ബക്കളം : ഓട്ടോ ടാക്‌സിയില്‍ ലോറിയിടിച്ച് നാല് പേര്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോയിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ കുറ്റിക്കോലിനു സമീപം ബക്കളത്ത് ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ അമിതവേഗതയില്‍ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇരിട്ടിയിൽ നാടോടി യുവതി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ബെംഗളുരുവിലേക്ക്
ഇരിട്ടി : നാടോടി യുവതി ശോഭ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാണാതായ കുട്ടികളെ തേടി പോലീസ് ബെംഗളുരുവിലേക്ക്. ആറും അഞ്ചും വയസ്സുള്ള കുട്ടികളെയാണ് കാണാതായിരുക്കുന്നത്. ശോഭയെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെയും കൊണ്ട് കർണാടകയിലേക്ക് പോയി എന്നും ബംഗളുരുവിൽ വെച്ചു ട്രെയിനിൽ മുംബൈക്ക് കയറ്റിവിട്ടെന്നുമാണ് പ്രതി മഞ്ചുനാഥ് പോലീസിനോട് പറഞ്ഞത്. റെയിൽവേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളും മറ്റും പരിശോധിക്കാനാണ് പോലീസ് ബെംഗളുരുവിലേക്ക് തിരിയ്ക്കുന്നത്. കൂടാതെ രാജ്യവ്യാപകമായി കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ശോഭയുടെയും ഭർത്താവിന്റെയും കൊലപാതകവും കുട്ടികളുടെ തിരോധാനവും അന്വേഷിക്കുന്നത് പേരാവൂർ സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
പൾസർ സുനി അഞ്ചു നടിമാരെ സമാനമായ രീതിയിൽ ആക്രമിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി രണ്ടര കോടി രൂപ തട്ടിയെടുത്തു
കൊച്ചി: മലയാള സിനിമയിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ചിട്ടുള്ള മുതിർന്ന നടി അടക്കം അഞ്ചു നടി മാരുടെ നഗ്നദൃശ്യങ്ങളും വീഡിയോയും ബ്ലാക്‌മെയിലിംഗിലൂടെ സിനിമ മാഫിയ സംഘം തട്ടി എടുത്തതായി സൂചന. അഞ്ചു പേരിൽ നിന്നുമായി രണ്ടര കോടി രൂപയോളം തട്ടി എടുത്തതായും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.
പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരു വർഷമായി സിനിമ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത്. സിനിമ നടന്മാർക്കും നടിമാർക്കും കഞ്ചാവും ലഹരി മരുന്നുകളും എത്തിച്ചു കൊടുക്കുക എന്നുള്ളതായിരുന്നു ഈ സംഘത്തിന്റെ ആദ്യ ദൗത്യം. ഇതോടെ സുനി സിനിമാലോകത്തെ പലരുടെയും വിശ്വസ്തനും ഡ്രൈവറും ആയി മാറി. പിന്നീട് 2008 മുതൽ തന്നെ സുനിയും സംഘവും ഇത്തരത്തിൽ നടിമാരെ ഭീഷണിപ്പെടുത്തി പണം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.
ആദ്യകാലങ്ങളിൽ തട്ടിക്കൊണ്ടു പോവുകയോ നഗ്നചിത്രം പകർത്തുകയോ ചെയ്യാതെ വെറും ഭീഷണി മാത്രമായിരുന്നു. എന്നാൽ ഈ തന്ത്രം പരാജയപ്പെട്ടതോടെയാണ് കളം മാറ്റി ചവിട്ടാൻ സുനിയും സംഘവും തീരുമാനിക്കുന്നത്.
.
ഒളിവിലായ ശേഷവും സുനി കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു
കണ്ണൂർ ജില്ലയിലെ കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ പൂർത്തിയാക്കാൻ നിർദേശം. വരൾച്ച നേരിടാനായി നടത്തിയ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് നിർദേശം മുന്നോട്ട് വെച്ചത്.
കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്കുകൾ നിലവിലുണ്ട്. 400 ലേറെയുള്ള സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡ് നിർമിക്കുന്നതിന് ഭരണാനുമതി നൽകിയതായി യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന കിണറുകളിൽ നിന്നുള്ള ജലത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ഇതിനോടകം പരിശോധന പൂർത്തിയാക്കി.
താലൂക്ക് അടിസ്ഥാനത്തിൽ വരൾച്ച നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയതായി ജില്ലാ കളക്ടർ മിർ മുഹമ്മദലി പ്രഖ്യാപിച്ചു.
ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട വാട്ടർ കിയോസ്കുകൾ, ടാങ്കർ ലോറികൾ വഴിയുള്ള ജലവിതരണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രതേക മൊബൈൽ ആപ്പ് ഒരാഴ്ചയ്ക്കകം തയ്യാറാകുമെന്നും കളക്ടർ പറഞ്ഞു. ജലസംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ള സംഭരണം, കിണർ റീചാർജിങ് തുടങ്ങിയ രീതികൾ പ്രവർത്തികമാക്കും. ഒരു മാസത്തിനകം പുതിയ കുഴല്കിണറുകൾ കുഴിയ്ക്കരുതെന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ജപ്പാൻ കുടിവെള്ളമെത്താത്ത ഭാഗങ്ങളിൽ താത്കാലികമായി ലോറികളിൽ വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും തന്റെ മണ്ഡലത്തിൽ സ്വീകരിച്ച വരൾച്ച നിവാരണ പദ്ദതികളെ കുറിച്ച് സണ്ണി ജോസഫ് എം എൽ എ വിശദീകരിച്ചു.
ചിത്രയാത്രയ്ക് 23 നു മട്ടന്നൂരിൽ സ്വീകരണം
മട്ടന്നൂർ: ക്യാന്സറിനെ അറിയൂ ക്യാൻസറിനെ അകറ്റു എന്ന മുദ്രാവാക്യവുമായി ചിത്രകാരൻ എ ബി എൻ ജോസഫ് നയിക്കുന്ന ചിത്ര യാത്രയ്ക് 23 നു മട്ടന്നൂരിൽ സ്വീകരണം നൽകും. സ്വീകരണത്തിന് മുന്നോടിയായി 20 നു വൈകുനേരം മട്ടന്നൂർ നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തും. 23 നു രാവിലെ ഒൻപതിന് കണ്ണൂർ റോഡിൽ വായനത്തോട് വെച്ച വാദ്യമേളത്തിന്റെ അകമ്പടിയോടെ ചിത്രയാത്രയെ സ്വീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. തുടർന്ന് കൈലാസ് ഓഡിറ്റോറിയത്തിൽ ചിത്രപ്രദർശനം, വീഡിയോപ്രദര്ശനം, ആദരവ്, സാന്ത്വന സംഗീതസന്ധ്യ തുടങ്ങിയവ നടക്കും.
മരിച്ച പതിനാറുകാരൻ ശവസംസ്കാരത്തിനു തൊട്ടു മുൻപ് എഴുന്നേറ്റു
കർണാടക: പേ വിഷ ബാധയെ തുടർന്ന് ആശുപത്രി അധികൃതർ മരിച്ചെന്നു വിധി എഴുതിയ പതിനാറുകാരൻ തിരികെ ജീവിതത്തിലേക്ക്. കർണാടകയിലെ മന്ഗണ്ടി ഗ്രാമത്തിൽ നിന്നുള്ള കുമാർ മാറാടിയാണ് സംസ്കാരത്തിന് തൊട്ടുമുൻപുള്ള വിലാപയാത്രയ്ക്കിടെ പെട്ടെന്ന് ഉണർന്ന് എണീറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലു ദിവസം മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുമാർ 18 നു രാത്രിയാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്. ശ്വാസകോശവും ഹൃദയവും നിലച്ചതായി വിധി എഴുതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.