അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.
അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.

മസ്കറ്റ്: എയ്ഡ്സ് രോഗികൾ ജനങ്ങളുടെ മുഖം നോക്കുന്നതിനുള്ള അപമാനം ഭയന്ന് തെരുവുകളിൽ ഒളിച്ച് താമസിക്കുന്നത് വർധിക്കുന്നു എന്ന് സർവ്വേ റിപ്പോർട്ട്. 33 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് വർഷം മുൻപ് നടത്തിയ ടെസ്റ്റിൽ താനൊരു എയ്ഡ്സ് രോഗിയാണെന്ന് തെളിഞ്ഞപ്പോൾ പിന്നെ ആരുടേയും മുൻപിൽ നിൽക്കാതെ തുടർ ചികിത്സ പോലും തേടാതെ അപമാനം കൊണ്ട് ഒമാനിലെ തെരുവുകളിൽ താമസിച്ച് വരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014- ൽ താനൊരു എയ്ഡ്സ് രോഗിയാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയി, അസുഖ വിവരം മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടും വിവേചനവും ഭയന്ന് വീട്ടുകാരോട് മാത്രം വിവരം പറഞ്ഞ് ഒളിച്ച് താമസിക്കുകയായിരുന്നു. 2014-ൽ  ഒരു ലൈംഗിക തൊഴിലായുമായുള്ള ശാരീരിക ബന്ധമാണ് ഇയാളെ ഒരു എയ്ഡ്സ് രോഗിയാക്കിയത്. ആ ദിവസമെനിക്ക് ഒരു കറുത്ത ദിവസമായിരുന്നു എന്ന് ഇയാൾ പറയുന്നു. ഒരുപാട് തവണ ഇയാൾ ആത്മത്യക്കും ശ്രമിച്ചു.

ഇയാൾ മാത്രമല്ല കുറെ വേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു എയ്ഡ്സ് ബാധിതരായി എന്ത് ചെയ്യണമെന്നറിയാതെ ഒളിവിൽ താമസിക്കുന്നതായി. ഇന്നിയാൽ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ച് നടക്കുകയാണ്. എന്നാൽ തന്റെ രോഗ വിവരം അറിഞ്ഞാൽ ഇവരും തന്നെ പുറത്താക്കുമെന്ന് ഇയാൾ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1679 പേരുണ്ട് ഒമാനിൽ എയ്ഡ്സ് ബാധിതരായി. സമൂഹത്തിൽ ഇത്തരക്കാരോടുള്ള മനോഭാവം മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇവർക്ക് സമൂഹത്തിൽ ജീവിക്കാനാകു.

ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ജനുവരി 13 വരെ പമ്പുകളിൽ സ്വീകരിക്കും

credit-debit-card-will-accept-till-january-13

ന്യൂഡൽഹി: ഇന്ന് മുതൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച കാർഡ് ബഹിഷ്കരണം  പമ്പുടമകളുടെ സംഘടന താത്കാലികമായി മാറ്റിവെച്ചു. ജനുവരി 13 വരെ പുതിയ ചാർജ്ജുകൾ  ഈടാക്കില്ല എന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ പിൻമാറ്റം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനു് പുറമെ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും കൂടി ഇടപാട് തുകയുടെ ഒരു ശതമാതം വീതം ട്രാൻസാക്ഷൻ ഫീ ഇനത്തിൽ ജനുവരി 9 മുതൽ പണം ബാങ്കുകൾ എടുക്കുമെന്ന പുതിയ സർക്കുലർ ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ലാഭം ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി അല്ലാത്തതു കൊണ്ടും ലിറ്റർ അടിസ്ഥാനത്തിലുള്ള കമ്മീഷൻ വ്യവസ്ഥയിൽ ആയതിനാലും ഇത്തരം ചാർജ്ജുകൾ പമ്പുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതിലാണ് ഇത്തരത്തിലേക്കുള്ള ഒരു സമരത്തിന് സംഘടനയെ നിർബന്ധിതമാക്കിയിരിക്കുന്നത് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു

നാളെ മുതൽ കാർഡുകൾ പമ്പുകളിൽ സ്വീകരിക്കില്ല

card-swipe-at-petrol-pump-kerala-news

ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.

 കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

മനുഷ്യ ശരീരത്തിൽ ഒരു അവയവം കൂടി

Mesentery: New organ discovered inside human body by scientists.
മെസെന്ററി ഒരു അവയവമായി കണ്ടെത്തി.

വർഷങ്ങളായി പഠിച്ചു കൊണ്ടിരുന്നത് മനുഷ്യ ശരീരത്തിൽ ജീവൻ നില നിർത്തുന്ന 78 അവയവങ്ങൾ ഉണ്ടെന്നാണ്. എന്നാൽ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയിരിക്കുകയാണ് ലിമെറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസർ ജെ.കാൽവിൻ കോഫിയുടെ നേതൃത്വത്തിലുള്ള സംഘം.

കുടലിനെയും മറ്റും ഉദരഭിത്തിയോടും (പെരിട്ടോണിയം) ചേർത്ത് നിർത്തുന്ന സ്തരങ്ങളുടെ മടക്കായ മെസെന്ററി അവയവമാണെന്നാണ് ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ മനുഷ്യ ശരീരത്തിൽ 79 അവയവങ്ങളായി.

പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇത് പല കഷ്ണങ്ങളെല്ലെന്നും ഇതൊരു അവയവമാണെന്നും ഗവേഷകർ കണ്ടെത്തി. ലിയനാർഡോ ഡാവിഞ്ചിയുടെ കാലം മുതൽ ശരീര പഠനങ്ങളിൽ ഇതേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യമായ എന്തെങ്കിലും ചെയ്യുന്നതായി ഇതിനെ കണ്ടിരുന്നില്ല.

മെസെന്ററി ഒരു അവയവമാണെന്നു കണ്ടെത്തിയതോടെ പല ഉദര രോഗങ്ങൾക്കുമുള്ള ചികിത്സ എളുപ്പമാകും.  ഇനി ഈ അവയവത്തിന്റെ ഉപയോഗം എന്താണെന്ന് മാത്രമാണ് കണ്ടെത്തേണ്ടിയിരിക്കുന്നത് മെസെന്ററിയെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നതോടെ ഉദര രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതും കുറഞ്ഞേക്കാം.

ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു

ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു, ടീമിൽ തുടരും.
ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു, ടീമിൽ തുടരും.

ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ട്വന്റി 20 ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഒഴിഞ്ഞു. ഈ അപ്രതീക്ഷിത തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ക്രിക്കറ്റ് ടീമിനെ ബാധിക്കും.

2014 ഡിസംബറിൽ ഓസ്‌ട്രെലിയക്കെതിരെ നടന്ന മെൽബൺ ടെസ്റ്റിനിടയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ആരാധകരെ സങ്കടപ്പെടുത്തിയിരുന്നു.

ഇന്ത്യക്ക് ഏകദിന ട്വന്റി 20 ക്രിക്കറ്റിൽ ലോക കപ്പ് നേടിത്തന്ന താരമാണ് ധോണി. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയെ ഒന്നാം സ്ഥാനത്തു എത്തിച്ച ഇന്ത്യൻടി ക്രിക്കറ്റ് താരം കൂടിയാണ് മഹേന്ദ്ര സിങ് ധോണി.

എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു എങ്കിലും ധോണി ടീമിൽ തുടരുമെന്നും പുതിയ നായകനെ ഉടനെ തിരഞ്ഞെടുക്കുമെന്നും ബിസിസിഐ അറിയിച്ചു.

 

വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ അക്രമം

വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ അക്രമം.
വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ അക്രമം.

പാല: ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന കാരണം പറഞ്ഞു മൂന്ന് വിദ്യാർത്ഥികളെ പാല പോലീസ് ക്രൂര മർദ്ദനത്തിന് വിധേയരാക്കി.

പാലാ സ്റ്റേഷനിലെ എസ്.ഐ ജി അനൂപാണ് ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ 5 മണിക്കൂറോളം ക്രൂര മർദ്ദനത്തിനും വംശീയ അധിക്ഷേപത്തിനും വിധേയരാക്കിയത്.

ജോർജ് കോളേജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളായ അൻവർഷ,ഷെബിൻ,അൽഫാസ് എന്നിവരാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്.പിഴ മാത്രം ചുമത്തേണ്ടിയിരുന്ന കുറ്റത്തിനാണ് പീഡനവും ആക്ഷേപവും വിദ്യാർത്ഥികൾ കേൾക്കേണ്ടി വന്നത്.

പഴയ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യുന്നു

പഴയ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യുന്നു.
പഴയ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യുന്നു.

ന്യൂയോർക്: പഴയ പതിപ്പ് ആൻഡ്രോയിഡ് ആപ്പിൾ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യാൻ ആലോചന. ഇപ്പോൾ നിലവിൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കുന്നില്ല എന്ന പ്രശ്നം നിലവിലുണ്ട് എന്നതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ നീക്കം.

2016 ഫെബ്രുവരിയിലേ വാട്ട്സ്ആപ്പ് ശുചീകരണം പ്രഖ്യാപിച്ചു എങ്കിലും 2017-ൽ ആണ് ഇതാരംഭിച്ചിരിക്കുന്നത്. ബ്ലാക്ക് ബെറി ഒ.എസ്, ബ്ലാക്ക് ബെറി 10, നോക്കിയ എസ്‌ 40, നോക്കിയ എസ് 60 സിംബിയൻ ഫോണുകൾക്ക് 2017 ജൂൺ 30 വരെ മാത്രമേ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു.

നിലവിൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ എന്നതിനാൽ ഈ ശുചീകരണം വാട്ട്സ്ആപ്പിന്റെ യൂസർ ബേസിനെ ബാധിക്കും എന്നാണ് റിപ്പോർട്ട്. ഐഫോൺ 4-ന് മുകളിൽ ഉള്ള ആപ്പിൾ ഫോണുകളിൽ മാത്രമേ ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു എന്നും റിപ്പോർട്ടുണ്ട്.

അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും:മോഹൻലാൽ

അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും.
അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും.

പുലിമുരുകനും ജനതാഗാരേജു 100 കോടി ക്ലബ് കടന്നപ്പോൾ ഇനി അധിക കാലം താൻ സിനിമയിലില്ലെന്ന് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ.

സിനിമയ്ക്കപ്പുറത്തു യാത്ര ചെയ്യാനും പുസ്തകങ്ങൾ വാഴിക്കാനുമൊക്കെ അതീവ താല്പര്യവുമുള്ളയാളാണ് താൻ, ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ലാൽ പറഞ്ഞു.

സിനിമയുടെ ഷെഡ്യൂളുകൾ കാരണം എനിക്ക് പലപ്പോഴും എന്റെ അവധിക്കാലം ആഘോഷിക്കാൻ പറ്റാറില്ല.ഇപ്പോൾ അതിന് വേണ്ടിയാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പവും പുലിമുരുകനുമൊക്കെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ജനങ്ങൾക്കറിയാം ഞാൻ അന്ധനോ അമാനുഷികനോ അല്ലെന്നു എന്നിട്ടും അവരതു സ്വീകരിച്ചു.എന്നോടുള്ള വിശ്വാസത്തിൽ,ആർത്തന വിരസത സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തുരുവനന്തപുരത്തു തീപിടിത്തം:കനത്ത നാശ നഷ്ടം

തുരുവനന്തപുരത്തു തീപിടിത്തം:കനത്ത നാശ നഷ്ടം.
തുരുവനന്തപുരത്തു തീപിടിത്തം:കനത്ത നാശ നഷ്ടം.

തിരുവനന്തപുരം:പെരുമാതുറയിൽ ഉണ്ടായ തീ പിടിത്തത്തിൽ കനത്ത നാശ നഷ്ടം സംഭവിച്ചു. നാല് കുടിലുകൾ കത്തി നശിച്ചു.

പാചക വാതക സിലിണ്ടറിൽ നിന്നും തീ പടർന്നതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ആളപായം ഒന്നും സംഭവിച്ചിട്ടില്ല.

14 വർഷങ്ങൾക്ക് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ച് വരുന്നു

14 വർഷങ്ങൾക്ക് ശേഷം ഗൗതമി  സിനിമയിലേക്ക് തിരിച്ച് വരുന്നു.
14 വർഷങ്ങൾക്ക് ശേഷം ഗൗതമി സിനിമയിലേക്ക് തിരിച്ച് വരുന്നു.

നടന്‍ കമല്‍ഹാസനുമായുള്ള വേര്‍പിരിയലിനു ശേഷം വീണ്ടും സിനിമയില്‍  സജീവമാവാനുള്ള ഒരുക്കത്തിലാണ് നടി ഗൗതമി. നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ്.

2003ല്‍ ‘വരും വരുന്നു വന്നു’ എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പിറ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് താരങ്ങള്‍.

ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണ്. അമ്മയുടെയും മകന്റെയും ജീവിതത്തിലേയ്ക്ക് മറ്റൊരു കുടുംബം എത്തുമ്പോഴുള്ള മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തലശ്ശേരിയും മുംബൈയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ശ്വേത മേനോന്‍, രഞ്ജി പണിക്കര്‍, ലിയോണ ഷേണായി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് നാരായണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

മോഹന്‍ലാലിനൊപ്പം തെലുങ്ക് ചിത്രമായ വിസ്മയത്തിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. കമല്‍ ഹാസനുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയില്‍ സജീവമാകുകയാണ് താരം.