പുണെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പുണെ ഇൻഫോസിസ് ജീവനക്കാരി ജസീലയുടെ ബന്ധുക്കൾക്ക് മുമ്പാകെയാണ് ഇൻഫോസിസ് അധികൃതർ ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും വാഗ്ദാനം നൽകിയത്. ഇൻഫോസിസ് അധികൃതരോടൊപ്പം, മരിച്ച രസീലയുടെ അച്ഛൻ രാജു, ഇളയച്ഛൻ വിനോദ് കുമാർ, അമ്മാവൻ സുരേഷ് എന്നിവർ സംഭവം നടന്ന കമ്പനിയുടെ ഒമ്പതാം നിലയിൽ സന്ദർശനം നടത്തി.
കമ്പ്യൂട്ടർ വയർ കഴുത്തിൽ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പോസ്റ്റ് മോർട്ടനടപടികൾ പൂർത്തിയായത്.രണ്ടു സിം കാർഡുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും രക്ഷിതാക്കൾ പോലീസിന് മൊഴികൊടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നാളെ BJP ഹർത്താൽ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം. ലോ അക്കാദമി വിഷയത്തിൽ പേരൂർക്കടയിൽ BJP പ്രവർത്തകർ നടത്തിയ ഉപരോധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഉള്ള ഹർത്താൽ.
ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് ചുമതലകളിൽ നിന്ന് മാറ്റിനിർത്താം:മാനേജ്മെന്റ്
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ 5 വർഷത്തേക്ക് ചുമതലകളിൽ നിന്ന് മാറ്റി നിർത്താമെന്നും ഒരു അധ്യാപികയായി പോലും കോളേജിൽ ഉണ്ടാവില്ലെന്നും മാനേജ്മെന്റ്.
എല്ലാ ആവശ്യങ്ങളും നേടിയെടുക്കാനായെന്നും സമരം പൂർണ വിജയമായിരുനെന്നും . എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിജിൻ അറിയിച്ചു. തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു
എന്നാൽ ലോ അക്കാദമി ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു വാർത്ത. ഇതിനെ സംബന്ധിച്ചു പ്രതികരിക്കാനായി അക്കാഡമി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്
കീശയിലെ പേഴ്സിൽ ഇനി കമ്പ്യൂട്ടറും
ഇനി കീശയിലെ പേഴ്സിൽ ക്രെഡിറ്റ് കാർഡിനും ATM കാർഡിനുമൊപ്പം കമ്പ്യൂട്ടറും ഇടം പിടിച്ചാൽ അത്ഭുതപ്പെടാനില്ല. ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള കമ്പ്യൂട്ടർ കാർഡാണ് കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്റൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നെക്സ്ഡോകിന്റെ രൂപാന്തരമാണ് കമ്പ്യൂട്ടർ കാർഡ് അഥവാ കാർഡ് കമ്പ്യൂട്ടർ ഈ വര്‍ഷം പകുതിയോടെ ഇന്റൽ വിപണിയിലെത്തിക്കുന്ന കാർഡിനൊപ്പം തന്നെയാകും പുതിയ നെക്സ് ടോക്കും വിപണിയിലെത്തുക
ഈ ഡോക്കിന്റെ പ്രതീക്ഷിക്കുന്ന വില 9000 രൂപയാണ് .ഇതിൽ ഉപയോഗിക്കുന്ന കാർഡിന് അതിന്റെ ശേഷിക്കനുസരിച് വില നൽകേണ്ടി വരും. ഇനി അങ്ങോട്ട് പോക്കറ്റിൽ കമ്പ്യൂട്ടർ കൊണ്ടുനടക്കുന്ന യുഗമാവും വരാനിരിക്കുന്നതെന്നാണ് ഈ ടോക്കും കാർഡും സൂചിപ്പിക്കുന്നത്
പ്രായത്തിന്റെ കണക്കുകളിൽ തട്ടി രോഹൻ മടങ്ങി
കോഴിക്കോട് : കേരളത്തിന്റെ യുവ താരം രോഹൻ എസ് കുന്നുമ്മൽ കളിക്കാൻ അവസരം കിട്ടാതെ മടങ്ങി . ഇംഗ്ലണ്ടിനെതിരെ അണ്ടർ ക്രിക്കറ്റ് ട്യുര്ണമെന്റിനുള്ള ഇന്ത്യൻ ടീമിലിടംനേടിയതായിരുന്നു രോഹൻ .പ്രായത്തിന്റെ കണക്കുകളിൽ തട്ടിയാണ് രോഹന് അവസരം നഷ്ടപെട്ടത് . അവസാന നിമിഷം അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ളവർക്കു മാത്രം അവസരം കൊടുത്താൽ മതിയെന്നുള്ള തീരുമാനമാണ് രോഹന് വിനയായത് .രോഹന് ഇപ്പോൾ 19 വയസ്സുണ്ട്, അതുകൊണ്ടുതന്നെ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കാനാവില്ല
ജൂനിയർ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നെയാണ് ഇകാര്യം രോഹൻ അറിയിച്ചത് ഞായറാഴ്ച രാത്രി തന്നെ രോഹൻ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ തിരിച്ചെത്തി.
എന്നാൽ ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 13 നു തുടങ്ങുന്ന ചതുർദിന മത്സരത്തിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഹൻ .
പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു : നില ഗുരുതരം
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ മുഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു.
സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു MP മാരും ചേർന്ന് അദ്ദേഹത്തെ താങ്ങി എടുത്ത് ആംബുലൻസിൽ ന്യൂ ഡൽഹിയിലെ രാം മനോഹർ ലേവ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അദ്ദേഹത്തിന് ഹൃദയ സ്തംഭനം ഉണ്ടായതായും ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മന്ത്രി കടകംപള്ളിയ്ക്കെതിരെ കോടതി ഉത്തരവ്
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന ആളെ അനർട് ഡയറക്ടർ ആയി നിയമിച്ചുവെന്ന പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക് ഉത്തരവിട്ടു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ആർ ഹരികുമാറിനെ അനർട് ഡയറക്ടർ ആയി നിയമിച്ചു എന്നാണ് ആരോപണം
മന്ത്രിയ്ക്കെതിരെ വിജിലൻസ് കോടതിയെ സമീപിച്ചത് കോവളം MLA എം വിൻസെന്റാണ് . 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ ആവശ്യം .
ബാങ്ക് ജീവനക്കാർ ഏഴിന് പണിമുടക്കും
കൊച്ചി: നോട്ട് അസാധുവാക്കൾ തീരുമാനവുമായി ബന്ധപ്പെട്ടു നിലവിൽ ഉള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ ഫെബ്രുവരി 7 നു രാജ്യവ്യാപകമായി പണിമുടക്കുന്നു.
ജില്ലാ കേന്ദ്രങ്ങളിൽ സമരത്തിന് മുന്നോടിയായി പ്രകടനമുൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട് .
സാധാരണക്കാർ പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോളും കോടിക്കണക്കിന് രൂപയുടെ പുതിയ കറൻസി വന്‍കിടക്കാരിൽ എത്തിയതിനെക്കുറിച്ചുള്ള CBI അന്വേഷണം , എല്ലാ ബാങ്കുകളിലും ആവശ്യത്തിന് കറൻസി എത്തിക്കുക, നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നീക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ .
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്
ലോ അക്കാഡമിയുടേത് സർക്കാർ സ്ഥലം അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന V S അച്യുതാനന്ദന്റെ ആവശ്യത്തിന് അനുകൂല നിലപാട് . അക്കാദമി സ്ഥിതിചെയുനത് സർക്കാർ ഭുമിയിലാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ.
അക്കാഡമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട രേഖ നിയമസഭാ ലൈബ്രറിയിൽ ഉണ്ട് .ഇതുമായി ബന്ധപ്പെട്ടു മന്ത്രി എം എൻ ഗോവിന്ദൻ നായർ നൽകിയ മറുപടിയിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ് . “ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല അതിന്റെ ചീഫ് പേട്രൺ ഗവർണറാണ് പേട്രൺ ചീഫ് മിനിസ്റ്ററും റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പിന്നെ മുന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്” 1968ലാണ് ഈ ചോദ്യോത്തരം
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പൊതുബജറ്റ് നാളെ. സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വേയും നോട്ട് അസാധുവാക്കല്‍ വിജ്ഞാപനവും സമര്‍പ്പിച്ചശേഷം സഭകള്‍ പിരിയും.അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പുചൂടില്‍ നില്ക്കുന്ന സമയമാണിത്.ബജറ്റ് അവതരണം ഫെബ്രുവരി 1-ന് ആകുന്നത് സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നാളെ പൊതു ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റ് ഇത്തവണമുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടായിരിക്കും അവതരിപ്പിക്കുക. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പി.മാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്കരിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒന്പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് ഒന്പതുമുതല് ഏപ്രില്‍ 12 വരെയും. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.
നോട്ടു അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണിത് എന്നത് കൊണ്ട് രാജ്യം ഉറ്റുനോക്കുകയാണ്.